»   » മമ്മുട്ടി രാഷ്ട്രീയത്തിലേക്ക്, അഭിനയം മതിയായി!

മമ്മുട്ടി രാഷ്ട്രീയത്തിലേക്ക്, അഭിനയം മതിയായി!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ എതിരാളികളില്ലാത്ത താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവരെല്ലാം അഭിനയിക്കാതിരിക്കുന്നൊരു കാലത്തെക്കുറിച്ച് മലയാളികള്‍ക്ക് സങ്കല്‍പ്പിച്ചുനോക്കാന്‍ പോലും പറ്റില്ല. അപ്പോള്‍ ഇവരൊക്കെ അഭിനയം നിര്‍ത്താന്‍ പോവുകയാണെന്ന് കേട്ടാല്‍ എന്തായിരിക്കും അവസ്ഥ. അതേ രണ്ടു ദിവസമായി അത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുകയാണ്. സൂപ്പര്‍താരം മമ്മൂട്ടി അഭിനയം നിര്‍ത്താന്‍ പോകുന്നുവെന്നാണ് കേള്‍ക്കുന്നത്.

ആരാധകര്‍ക്ക് ഹൃദയസ്തംഭനം വരുത്തിവച്ചേയ്ക്കാവുന്ന വാര്‍ത്തയാണിത്. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ വേണ്ടി മമ്മൂട്ടി അഭിനയം നിര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ മമ്മൂട്ടി മത്സരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ സജീവമായതോടെ മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇതിന് വിദൂരമായ സാധ്യത പോലുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ വീണ്ടും വാര്‍ത്ത സജീവമാവുകയാണ്. തീയില്ലാതെ പുകയുണ്ടാകില്ലല്ലോ എന്ന ചൊല്ല് വച്ച് നോക്കിയാല്‍ എവിടെയോ എന്തോ ഒന്ന് ചാരം മൂടിക്കിടക്കുന്നതായി സംശയിച്ചുപോകാതിരിക്കാന്‍ തരമില്ല.

Mammootty

രാജ്യസഭാ സീറ്റിലാണ് മമ്മൂട്ടിയ്ക്ക് താല്‍പര്യമെന്നാണ് സൂചന. മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ വരുന്നത്. നേരത്തേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെ പ്രമുഖ നേതാക്കള്‍ മമ്മൂട്ടിയുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തകള്‍ക്കുപിന്നാലെ മമ്മൂട്ടി രാഷ്ട്രീയത്തില്‍പ്പോകരുതെന്ന അഭിപ്രായവുമായി ഒട്ടേറെ ആരാധകര്‍ മുന്നോട്ടുവന്നിരുന്നു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലും മറ്റുമായിരുന്നു ആരാധകരുടെ അഭിപ്രായപ്രകടനം.

ഇപ്പോള്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ സജീവമായിരിക്കുകയാണ്. ഒപ്പം പ്രായം അറുപത് കഴിയുകയും ചെയ്തു. ഇതും മമ്മൂട്ടിയെ അഭിനയം നിര്‍ത്തി രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്നാണ് കേള്‍ക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ചലച്ചിത്രമേഖലയിലേതുപോലെ ഒരു പ്രായം കഴിഞ്ഞാല്‍പ്പിന്നെ സൂപ്പര്‍താരങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്ന രീതി മമ്മൂട്ടിയും പിന്തുടരുമോയെന്നറിയാനാണ് മലയാളികള്‍ കാത്തിരിക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ ചലച്ചിത്രതാരങ്ങള്‍ അരങ്ങുവാണ ചരിത്രമില്ല. എന്നാല്‍ ആന്ധ്ര, തമിഴ് രാഷ്ട്രീയലോകത്ത് ഇതൊരു പതിവാണ്. ഇത്തരം സാധ്യതകള്‍ കേരളത്തില്‍ ഉയര്‍ന്നുവരുമ്പോഴെല്ലാം രാഷ്ട്രീയമായി പ്രബുദ്ധതകൂടിയ കേരള ജനത ചലച്ചിത്രതാരങ്ങളുടെ ഇമേജിനെ വിശ്വസിച്ച് അവരെ തിരഞ്ഞെടുത്ത് തങ്ങളുടെ പ്രതിനിധികളാക്കില്ലെന്ന വാദമാണ് ഉയരാറുള്ളത്. ഇനി മമ്മൂട്ടിയുടെ കാര്യത്തില്‍ ഇത് മാറുമോയെന്ന് കാത്തിരുന്ന് കാണാം.

English summary
According to reports Super Star Mammootty may stop acting and he may be active in Kerala Politics.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam