»   » സിനിമകളൊന്നും ബോക്‌സോഫീസില്‍ വിജയിക്കുന്നില്ല, എന്നിട്ടും മഞ്ജു പ്രതിഫലം കൂട്ടി

സിനിമകളൊന്നും ബോക്‌സോഫീസില്‍ വിജയിക്കുന്നില്ല, എന്നിട്ടും മഞ്ജു പ്രതിഫലം കൂട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തിരിച്ചുവരവ് നടത്തിയത്. എത്ര രൂപ പ്രതിഫലം നല്‍കിയും മഞ്ജുവിനെ സ്വീകരിക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളും തയ്യാറായ സമയമായിരുന്നു അത്.

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

അങ്ങനെ അറുപത് ലക്ഷം രൂപ പ്രതിഫലം വാങ്ങി മഞ്ജു തിരിച്ചു വന്നഭിനയിച്ചു. മലയാളത്തെ സംബന്ധിച്ച് നായികമാര്‍ 60 ലക്ഷം രൂപ പ്രതിഫലം വാങ്ങുക എന്നത് വലിയൊരു തുകയാണ്. ഇപ്പോഴിതാ നടി പ്രതിഫലം കുത്തനെ കൂട്ടിയതായി റിപ്പോര്‍ട്ടുകള്‍

മഞ്ജു വാര്യര്‍ പ്രതിഫലം കൂട്ടി

മഞ്ജു വാര്യര്‍ 60 ലക്ഷത്തില്‍ നിന്ന് 75 ലക്ഷം രൂപയായി പ്രതിഫലം ഉയര്‍ത്തി എന്നാണ് വാര്‍ത്തകള്‍

ഇതുവരെ വാങ്ങിക്കൊണ്ടിരുന്ന പ്രതിഫലം

തിരിച്ചുവരവില്‍ ആദ്യം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് 60 ലക്ഷം രൂപയാണ് മഞ്ജു പ്രതിഫലമായി വാങ്ങിയത്. ഒടുവില്‍ റിലീസ് ചെയ്ത കരിങ്കുന്നം സിക്‌സസ്സിനും 60 ലക്ഷമാണ് ലഭിച്ചത്. ഒരു മലയാളി നായികയെ സംബന്ധിച്ച് ഇത് ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ്.

സിനിമകള്‍ പരാജയപ്പെടുകയാണെല്ലോ

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രമൊഴികെ, പിന്നീട് മഞ്ജു അഭിനയിച്ച ഒറ്റ ചിത്രത്തിനും ബോക്‌സോഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ മഞ്ജു പ്രതിഫലം കൂട്ടുന്നതാണ് പ്രേക്ഷകരെ ഞെട്ടിക്കുന്നത്.

പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തില്ല

കരിങ്കുന്നം സിക്‌സസിന് ശേഷം മഞ്ജു പുതിയ ചിത്രങ്ങളിലൊന്നും കരാറൊപ്പുവച്ചിട്ടില്ല. തമിഴില്‍ ഒരു ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഇനി തമിഴിലേക്ക് പോകുന്നത് കൊണ്ടാണോ പ്രതിഫലം കൂട്ടിയത് എന്ന സന്ദേഹവുമുണ്ട്.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Is Manju Warrier hikes her remuneration?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam