»   » താരവിവാഹ മോചന പരമ്പര തുടരുന്നു; മീര ജാസ്മിനും അനിലും വേര്‍പിരിയലിന്റെ വക്കില്‍?

താരവിവാഹ മോചന പരമ്പര തുടരുന്നു; മീര ജാസ്മിനും അനിലും വേര്‍പിരിയലിന്റെ വക്കില്‍?

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ ക്ലൈമാക്‌സിനെപ്പോലും വെല്ലുന്ന രീതിയിലാണ് താരങ്ങളുടെ വിവാഹ ജീവിതം. ചിലര്‍ അഭിനയത്തോട് ഗുഡ്‌ബൈ പറഞ്ഞു കുടുംബിനിയായി ഒതുങ്ങിക്കഴിയുന്നു. മറ്റു ചിലരാവട്ടെ കുടുംബ ജീവിതവും അഭിനയവും ഒരുമിച്ച് കൊണ്ടു പോകുന്നു. ഇതിലൊന്നും പെടാതെ മറ്റൊരു കൂട്ടര്‍ വിവാഹ മോചനം തിരഞ്ഞെടുക്കുന്നു. താരങ്ങളുടെ അഭിനയം മാത്രമല്ല ജീവിതവും സിനിമാ പ്രേക്ഷകര്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സമീപ കാലത്ത് മലയാള സിനിമയില്‍ വിവാഹ മോചന പരമ്പരയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം കിടിലന്‍ മേക്കോവറുമായി സിനിമയിലേക്ക് തിരിച്ചെത്തിയ മീര ജാസ്മിനും ഭര്‍ത്താവ് അനിലും തമ്മില്‍ വിവാഹ മോചിതരാകുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ദാമ്പത്യ ജീവിതത്തിലുണ്ടായ അസ്വാരസ്യം കാരണമാണത്രെ മീരാ ജാസ്മിന്‍ അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. മംഗളം ഓണ്‍ലൈനിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2014 ഫെബ്രുവരി 12 ന് തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളിയില്‍ വെച്ചാണ് മീര ജാസ്മിനും അനില്‍ ജോണ്‍ ടൈറ്റസും വിവാഹിതരായത്. ഏറെ വിവാദം സൃഷ്ടിച്ചൊരു താരവിവാഹമായിരുന്നു മീരാ ജാസ്മിന്‍റേത്.തുടക്കത്തില്‍ യാതൊരുവിധ താളപ്പിഴകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല. ഇരുവരും തമ്മില്‍ സംസാരം പോലുമില്ലത്രേ ഇപ്പോള്‍.

വിവാഹ രജിസ്‌ട്രേഷന്‍ തടസ്സപ്പെട്ടു

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി മീരയും അനിലും രജിസ്റ്റര്‍ ഓഫീസില്‍ ചെന്നുവെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല. വിവാഹം നടന്ന് 45 ദിവസത്തിന് ശേഷമാണ് ഇരുവരും ചെന്നത്. മാത്രമല്ല അനില്‍ മുമ്പ് വിവാഹം കഴിച്ചിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ കാരണങ്ങള്‍ കൊണ്ടാണ് രജിസ്റ്റര്‍ ചെയ്യാന്‍ സമ്മതിക്കാതിരുന്നതെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

കോടതിയുടെ സഹായത്താല്‍ നടത്തിയ വിവാഹം

മീരയും അനിലും തമ്മിലുള്ള വിവാഹം മുടക്കുമെന്ന് അനിലിന്റെ ബാംഗ്ലൂരിലുണ്ടായിരുന്ന വനിതാ സുഹൃത്ത് ഭീഷണിപ്പെടുത്തിയിരുന്നു. ആ പെണ്‍കുട്ടിയെ അനില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും നടന്നില്ല. തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് കാണിച്ച് ഭീഷണിപ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ മീരയും അനിലും ഹൈക്കോടതിയെ സമീപിച്ചു.

ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മീര വീണ്ടും സിനിമയിലേക്ക് സജീവമാകാന്‍ എത്തിയിരിക്കുന്നത്. പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. കൊച്ചിയില്‍ നടന്ന ദിലീപ്-കാവ്യ വിവാഹത്തിലും മീര പങ്കെടുത്തിരുന്നു.

സിനിമയാണോ വില്ലന്‍

വേര്‍പിരിയലുമായി ബന്ധപ്പെട്ട്പല കിംവദന്തികളും പ്രചരിക്കുന്നുണ്ട്. മീര വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയതാണത്രേ അനിലിനെ ചൊടിപ്പിച്ചത്.

English summary
Rumors spreading about Meera Jasmine's family life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam