For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാഹുബലിയിലെ വില്ലനും അച്ഛനാവാന്‍ പോവുന്നു; റാണ ദഗ്ഗുപതിയും ഭാര്യ മിഹികയും മാതാപിതാക്കളാവുവെന്ന് റിപ്പോര്‍ട്ട്

  |

  രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെ കരിയര്‍ മാറി മറിഞ്ഞ നിരവധി താരങ്ങളുണ്ട്. പല്‍വാള്‍ ദേവന്‍ എന്ന വില്ലന്‍ വേഷത്തിലെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് റാണ ദഗ്ഗുപതി. അതുവരെ തെലുങ്കില്‍ നായകനും വില്ലത്തരം കാണിച്ചും നിന്ന റാണയുടെ കരിയറിലെ ഏറ്റവും വലിയ വിജയം ബാഹുബലിയായിരുന്നു.

  മലയാളത്തിനും റാണയെ പരിചയപ്പെടുത്തി കൊടുക്കുന്നത് ബാഹുബലിയാണ്. അന്ന് മുതലിങ്ങോട്ട് നടന്റെ വിശേഷങ്ങളും കേരളത്തില്‍ ചര്‍ച്ചയാവാറുണ്ട്. ഏറ്റവും പുതിയതായി താരത്തിന്റെ കുടുംബവിശേഷങ്ങൾ ചിലതാണ് സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായത്. നടനൊരു അച്ഛനാവാന്‍ പോവുകയാണോ എന്ന സംശയമാണ് ആരാധകര്‍ക്കിടയില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. വിശദമായി വായിക്കാം...

  Also Read: മത്സരാര്‍ഥികള്‍ തമ്മില്‍ ചുംബനം; ബിഗ് ബോസ് വീടിനകത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്, കഥയില്‍ വലിയ ട്വിസ്റ്റ്

  ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2020 ലാണ് റാണ ദഗ്ഗുപതിയും മിഹിക ബജാജും വിവാഹിതരാവുന്നത്. വിവാഹത്തിന് പിന്നാലെ രണ്ടാളുംകരിയറുമായി മുന്നോട്ട് പോവുകയായിരുന്നു. ഒടുവില്‍ ഇരുവരും വൈകാതെ മാതാപിതാക്കളാവാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ വിവരം. അത്തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഓദ്യോഗികമായ സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.

  Also Read: ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ലാലേട്ടനോട് പറഞ്ഞു; വിവാഹം കഴിക്കില്ലെന്ന തീരുമാനത്തെ കുറിച്ച് ഹണി റോസ്

  പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിജീവിതത്തിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടി സോഷ്യല്‍ മീഡിയയില്‍ നിന്നും റാണ മാറി നില്‍ക്കുകയാണ്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും ചില പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. അന്ന് മുതലാണ് ഭാര്യയുമായി റാണയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്നും താരങ്ങള്‍ വേര്‍പിരിയുന്ന ഘട്ടത്തിലേക്ക് എത്തിയെന്നും അഭ്യൂഹം വരുന്നത്.

  എന്നാല്‍ അത്തരം സംശയങ്ങള്‍ക്കെല്ലാം മറുപടിയായി കര്‍വാ ചൗത്ത് എന്ന ചടങ്ങില്‍ നിന്നുള്ള മിഹികയുടെയും റാണയുടെയും ചിത്രങ്ങള്‍ പുറത്ത് വന്നു. 'രണ്ട് ആളുകള്‍, രണ്ട് കൈകള്‍, ഒരു വാഗ്ദാനം. ഒരുമിച്ചൊരു നിത്യത. ഇന്ന് മാത്രമല്ല എന്നും പ്രണയം ആഘോഷിക്കുന്നു. നീയാണ് എന്നെ പൂര്‍ണതയിലെത്തിക്കുന്നത്'... എന്നുമാണ് റാണയുടെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് മിഹിക എഴുതിയത്.

  ഇവരുടെ പ്രണയത്തിനും ദാമ്പത്യത്തിനും യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് മിഹിക ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്ത വരുന്നത്. എന്തായാലും താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയാണ് പ്രിയപ്പെട്ടവര്‍. എന്നും ഇതുപോലെ സന്തുഷ്ടരായി ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നാണ് ആരാധകരും പറയുന്നത്. മാത്രമല്ല കുഞ്ഞിന്റെ കാര്യത്തിലുള്ള തീരുമാനം വൈകാതെ മുന്നോട്ട് കൊണ്ട് പോവുന്നതും നല്ലതാണെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു.

  റാണയുടെ ഭാര്യ എന്നതിനപ്പുറം അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ് മിഹിക ബജാജ്. ഹൈദരബാദിലെ പ്രമുഖ വ്യാവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈറനുമായ ബണ്ടി ബജാജിന്റെയും മകളാണ്. ഹൈദരാബാദില്‍ ജനിച്ച് വളര്‍ന്ന താരപുത്രി മുംബൈയില്‍ നിന്നും ഇന്റീരിയര്‍ ഡിസൈനിംഗില്‍ ബിരുദം നേടി. മിഹികയുടെ കുടുംബവും റാണയുടെ കുടുംബവുമായി വര്‍ഷങ്ങളോം പരിചയമുണ്ട്. ഈ പരിചയമാണ് ഇവരുടെ വിവാഹത്തിലേക്ക് എത്തിച്ചത്.

  English summary
  Is Miheeka Bajaj Pregnant? Rana Daggubati To Become A Father Soon; Latest Buzz From Bollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X