»   » ചിമ്പുവിനോട് നയന്‍താര എന്തിനിങ്ങനെ ചെയ്യുന്നു?

ചിമ്പുവിനോട് നയന്‍താര എന്തിനിങ്ങനെ ചെയ്യുന്നു?

Posted By: AkhilaKS
Subscribe to Filmibeat Malayalam


ചിമ്പുവിന് വീണ്ടും സമയം ശരിയല്ലന്ന് തോന്നുന്നു. ചിമ്പു നായകനായി എത്തിയ വാലു തടസങ്ങള്‍ മാറി തിയറ്ററുകളില്‍ എത്തിയതോട് കൂടി താരത്തിന്റെ കഷ്ടകാലം കുറച്ച് തീര്‍ന്ന് കിട്ടിയെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴിതാ വീണ്ടും മറ്റൊരു പ്രശ്‌നം കൂടി എത്തിയിരിക്കുന്നു.

ഇപ്പോള്‍ ചിമ്പുവിന് വീണ്ടും പണി കൊടുത്തിരിക്കുന്നത് മറ്റാരുമല്ല, ചിമ്പുവിന്റെ പ്രിയ നായികയും മുന്‍ കാമുകിയുമായ സാക്ഷാല്‍ നയന്‍താര തന്നെ. വാലു എന്ന ചിത്രത്തിന് ശേഷം ചിമ്പു നായകനായി എത്തുന്ന ചിത്രമാണ് ഇത് നമ്മ ആള്. സിനിമയുടെ വര്‍ക്ക് തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ വര്‍ക്ക് പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ചിത്രത്തിന് തടസം നില്‍ക്കുന്നത് നയന്‍താരയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

chimpu-nayanthra

ദേശീയ പുരസ്‌കാരം നേടിയ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത് നയന്‍താരയാണ്. ചിമ്പുവിന്റെ നായികയായി അഭിനയിക്കാന്‍ സംവിധായകന്‍ ക്ഷണിച്ചപ്പോഴേ നയന്‍സ് അഭിനയിക്കാന്‍ വിസമ്മതിച്ചതായിരുന്നു. എന്നാല്‍ സംവിധായകന്റെ നിര്‍ബന്ധ മൂലമാണ് നയന്‍സ് അഭിനയിക്കാന്‍ എത്തിയത്.

തമിഴകത്ത് സംവിധായകരും നിര്‍മ്മാതാക്കളുമായി ഏറ്റവുമധികം സഹകരിക്കുന്ന വ്യക്തിയാണ് നയന്‍താര. എന്നാല്‍ പുതിയ ചിത്രവുമായി നയന്‍സ് ഒട്ടും സഹകരിക്കുന്നില്ലത്രേ. നിര്‍മ്മാതാവില്‍ നിന്നും കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുന്നെന്നുമാണ് കേള്‍ക്കുന്നത്. ചിത്രീകരണത്തിന് കൃത്യ സമയത്ത് എത്തിയിരുന്ന താരം കൂടിയായിരുന്നു നയന്‍സ്. എന്നാല്‍ ഇപ്പോള്‍ താരം എന്തുക്കൊണ്ട് ഇങ്ങനെ കാണിക്കുന്നു എന്നാണ് ഏവരും ചോദിക്കുന്നത്.

English summary
It is stated that the shoot of Idhu Namma Aalu, directed by national award-winning director Pandiraj, has been delayed of late due to Nayan’s refusal to shoot as the Unit had earlier wasted her call-sheet dates due to Simbu’s non-availability.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X