»   » 'ദുല്‍ഖർ പൃഥ്വിരാജിനെ കണ്ട് പഠിക്കണം'! എന്തിനാണീ ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട്? ഇത്രയ്ക്ക് ചീപ്പാണോ!

'ദുല്‍ഖർ പൃഥ്വിരാജിനെ കണ്ട് പഠിക്കണം'! എന്തിനാണീ ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട്? ഇത്രയ്ക്ക് ചീപ്പാണോ!

Posted By: Karthi
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷകളോടെ തിയറ്ററിലേക്ക് എത്തിയ ദുല്‍ഖര്‍ ചിത്രമാണ് സോളോ. റിലീസിന് മുമ്പേ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ചിത്രത്തിലെ പ്രധാന ഘടകം നാല് വേഷങ്ങളില്‍ ദുല്‍ഖര്‍ എത്തുന്നു എന്നത് തന്നെയായിരുന്നു. മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള സിനിമയുമായിരുന്നു സോളോ.

മോഹന്‍ലാലിനും മമ്മൂട്ടിക്കും സാധിക്കാത്ത അപൂര്‍വ്വ റെക്കോര്‍ഡ്! മലയാളത്തില്‍ ഇത് ദിലീപിന് മാത്രം...

രാമനുണ്ണിയുടെ ലീല കേരളക്കര ഏറ്റെടുത്തു, കോടികളുടെ കിലുക്കവുമായി പുതിയ റെക്കോര്‍ഡിലേക്ക്...

പ്രക്ഷകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയ പ്രകടനമായിരുന്നു സോളോ കാഴ്ചവച്ചത്. അതിന് പിന്നാലെ ചിത്രത്തേച്ചൊല്ലി പുതിയ വിവാദങ്ങളും തല പൊക്കി. ചിത്രത്തെ പ്രേക്ഷകര്‍ കൂവി തോല്‍പ്പിക്കുകയാണ് എന്ന ആരോപമായിരുന്നു ആദ്യത്തേത്. സംവിധായകന്‍ അറിയാതെ നിര്‍മാതാവ് ക്ലൈമാക്‌സ് റി-എഡിറ്റ് ചെയ്തു എന്ന ആരോപണമായിരുന്നു രണ്ടാമത്തേത്.

ദുല്‍ഖറിന് ഗംഭീര മറുപടി

ചിത്രത്തേ സംബന്ധിച്ച വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയിലും നിറയുകയാണ്. സിനിമ പരാജയമായതിന് പ്രേക്ഷകരെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ദുല്‍ഖറിന്റെ പോസ്റ്റിന് ഗംഭീര മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

പബ്ലിസിറ്റി സ്റ്റണ്ട്

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സോളോയുടെ ക്ലൈമാക്‌സ് റി-എഡിറ്റ് ചെയ്തത് എന്ന ആരോപണവുമായി സംവിധായകന്‍ ബിജോയ് നമ്പ്യാരും രംഗത്തെത്തി. എന്നാല്‍ ഇത് ദുല്‍ഖറും ബിജോയ് നമ്പ്യാരും ചേര്‍ന്ന് നടത്തുന്ന പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ആരോപണവും ഉയര്‍ന്നു വന്നു.

വിശ്വാസ യോഗ്യമല്ല

സോളോ സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ വെറും പബ്ലിസ്റ്റി സ്റ്റണ്ട് മാത്രമാണെന്ന് ആരോപിക്കുന്നതിന് പിന്നില്‍ കാരണങ്ങളുണ്ട്. കഥാകൃത്തും, സംവിധായകനും അതിലുപരി നിര്‍മാണ പങ്കാളിയുമായിരുന്നിട്ടും ക്ലൈമാക്‌സ് തിരുത്തിയത് ബിജോയ് നമ്പ്യാര്‍ നമ്പ്യര്‍ അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ലെന്ന് ജാസിം പികെ എന്ന വ്യക്തി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

രണ്ട് ഉദാഹരണങ്ങള്‍

പരീക്ഷണ ചിത്രം എന്ന പേരിലെത്തി പ്രേക്ഷകര്‍ തിരസ്‌കരിച്ചപ്പോള്‍ അതിന് പ്രേക്ഷകരെ കുറ്റം പറയുകയും ചിത്രത്തിന്റെ ക്ലൈമാക്‌സ് തിരുത്തിയിട്ട് അത് വിവാദമാക്കുകയും ചെയ്ത സംവിധായകനും ദുല്‍ഖറിനും മലയാള സിനിമയിലെ രണ്ട് വ്യക്തികളെ ഉദാഹരിച്ചുകൊണ്ട് അവരെ മാതൃകയാക്കാന്‍ കുറിപ്പില്‍ പറയുന്നു.

ലിജോ ജോസ് പല്ലിശേരിയുടെ ഡബിള്‍ ബാരല്‍

ഡബിള്‍ ബാരല്‍ എന്ന ചിത്രം സംവിധാനം ചെയ്തതിന് പ്രേക്ഷക വിചാരണയും നിരൂപക വധവും നേരിട്ടെങ്കിലും തന്റെ സൃഷ്ടിയില്‍ ഒരു മാറ്റത്തിനും ലിജോ തയാറായില്ല. മാറ്റം വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അടുത്ത ചിത്രത്തില്‍ 86 പുതുമുഖങ്ങളുമായി എത്തിയ ലിജോ പുതിയ പരീക്ഷണം വിജയപ്പിക്കുകയും ചെയ്തു.

പൃഥ്വിരാജിന്റെ ടിയാന്‍

ടിയാന്‍ എന്ന സിനിമയുടെ ബോക്‌സ് ഓഫീസ് പരാജയത്തേക്കുറിച്ച് ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്ന വാക്കുകളും പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ടിയാന്‍ എന്ന സിനിമയും കഥയും ഇപ്പോഴും മികച്ചത് തന്നെ പക്ഷെ തങ്ങള്‍ അവതരിപ്പിച്ച രീതിയായിരിക്കും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകാതെ പോയത്. അതിന്റെ ഉത്തരവാദികള്‍ തങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണെന്നും പൃഥ്വി പറയുന്നു.

പ്രേക്ഷകരെ വില കല്പിക്കണം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദുല്‍ഖറിന്റെ ചിത്രങ്ങള്‍ മോശമായിട്ട്ും ബോക്‌സ് ഓഫീസില്‍ ഓടിയിട്ടുണ്ട്. എന്നാല്‍ സോളോയ്ക്ക് ആദ്യ ദിനങ്ങളിലെ വിരുദ്ധ അഭിപ്രായം കണ്ട് ദുല്‍ഖര്‍ പേടിച്ചതുപോലെയാണ് കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് നാടകങ്ങള്‍ വ്യക്തമാക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

ആ തിരിച്ചറിവും വേണം

ചാര്‍ളിയും ബാംഗ്ലൂര്‍ ഡേയ്‌സും മാത്രം പോര തന്റെ കരിയറില്‍ എന്നുള്ള ആ തീരുമാനിത്തിന് കൈയടിക്കുന്നു. എന്നാല്‍ ഭൂരിപക്ഷം വരുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ സോളോ അല്ല ഏത് ചിത്രവും തിയറ്ററില്‍ പരാജയമാകും എന്ന തിരിച്ചറിവുകൂടെ വേണ്ടതാണെന്നും കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

ഇതാദ്യമായിട്ടല്ല

ആന്തോളജി വിഭാഗത്തില്‍ പുറത്തിറങ്ങുന്ന സിനിമ തിയറ്ററില്‍ പരാജയപ്പെടുന്നത് ആദ്യമായിട്ടല്ല. ഇനിയിപ്പോള്‍ അങ്ങനെ ആണെങ്കില്‍ പോലും പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത എന്തെങ്കിലും ആ സൃഷ്ടിയില്‍ ഉണ്ടായിരിക്കാം എന്നും ഫേസ്ബുക്കിലെ കുറിപ്പില്‍ വിശദമാക്കുന്നു.

ഒരേ ഒരു പ്രാര്‍ത്ഥന മാത്രം

ഇതിനെ ഒരു മാര്‍ക്കിറ്റിംഗ് തന്ത്രമായിട്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രേക്ഷകന്‍ വിലയിരുത്തുന്നത്. വരും കാലങ്ങളിലെങ്കിലും ഇതുപോലുള്ള സെന്റി മാര്‍ക്കറ്റിംഗ് മലയാളത്തില്‍ ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നതായും പോസ്റ്റില്‍ കുറിക്കുന്നു.

ശരാശരി ചിത്രം

താന്‍ സിനിമ കണ്ട ആളാണ് എന്ന വാചകത്തോടെയാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ബിജോയ് എന്ന ഇരുത്തം വന്ന സംവിധായകന്റെ ശരാശരി ചിത്രമായേ തോന്നിയൊള്ളൂ എന്നും ജാസിം കുറിക്കുന്നു. സോളോയുടെ വിവാദങ്ങളില്‍ ഈ പോസ്റ്റും പ്രക്ഷക ശ്രദ്ധ നേടുകയാണ്.

പോസ്റ്റ് കാണാം

ജാസിമിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Social media says, the controversy about Solo climax is for publicity stunt.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam