»   » ദിലീപ്-മഞ്ജു പ്രശ്‌നം: ലാലും മമ്മൂട്ടിയും ഇടപെട്ടു

ദിലീപ്-മഞ്ജു പ്രശ്‌നം: ലാലും മമ്മൂട്ടിയും ഇടപെട്ടു

Posted By:
Subscribe to Filmibeat Malayalam
Mohanlal and Mammootty
ദിലീപ്-മഞ്ജു വാര്യര്‍ വിവാഹബന്ധം പ്രശ്‌നത്തിലാണെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നിലയ്ക്കുന്നില്ല. ദിലീപിന്റെ ആവശ്യപ്രകാരം പ്രശ്‌നത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇടപെട്ടുവെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സൂപ്പര്‍താരങ്ങളുടെ ഒത്തുതീര്‍പ്പുശ്രമം ഫലംകണ്ടില്ലെന്നും പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍്ട്ടില്‍ പറയുന്നു.

മഞ്ജുവിനെ അഭിനയിക്കാന്‍ ദിലീപ് അനുവദിക്കാത്തതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 13 വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജു ചിലങ്കയണിഞ്ഞപ്പോള്‍ ദിലീപ് വേദിയില്‍ ഇല്ലാതിരുന്നതും പിന്നീട് മഞ്ജു നൃത്തം ചെയ്ത ഒരു വേദിയിലും ദിലീപ് എത്താതിരുന്നതുമെല്ലാം പ്രശ്‌നം വഷളായതിന്റെ സൂചനയാണെന്നാണ് കേള്‍ക്കുന്നത്.

മഞ്ജുവിന്റെ പരിപാടിയുടെ ഓരോ സ്‌റ്റേജിലും കാണികള്‍ തിങ്ങിനിറഞ്ഞിരുന്നു. ഇതെല്ലാം വീണ്ടും അഭിനയജീവിതത്തിലേയ്ക്ക് വരാന്‍ മഞ്ജുവിനെ പ്രേരിപ്പിക്കുന്നുണ്ടത്രേ. അധികം വൈകാതെ തന്നെ മഞ്ജു നായികാപ്രാധാന്യമുള്ള ഒരു ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. എന്നാല്‍ നേരത്തേ വന്ന ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം ദിലീപ് നിഷേധിച്ചിരുന്നു. മാത്രമല്ല എന്തിനാണ് മഞ്ജുവിനെക്കുറിച്ച് കഥകള്‍ മെനയുന്നതെന്നായിരുന്നു അപ്പോഴൊക്കെ ദിലീപ് ചോദിച്ചിരുന്നത്.

English summary
Reports says that Super Stars Mammootty and Mohanlal had intervened in Dileep-Manju family issues

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam