»   » അന്‍വര്‍ റഷീദ് നിര്‍മിച്ച്, മെയ് അവസാനം റിലീസ് ചെയ്താല്‍ നിവിന്റെ പടം സൂപ്പര്‍ഹിറ്റ്

അന്‍വര്‍ റഷീദ് നിര്‍മിച്ച്, മെയ് അവസാനം റിലീസ് ചെയ്താല്‍ നിവിന്റെ പടം സൂപ്പര്‍ഹിറ്റ്

By: Rohini
Subscribe to Filmibeat Malayalam

മെയ് 29 ന് നിവിന്‍ പോളിയുടെ എക്കാലത്തെയും വലിയ വിജയമായ പ്രേമത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. എന്നാല്‍ നിവിന്‍ പോളിയെ സംബന്ധിച്ച് പ്രേമം മാത്രമല്ല മെയ് മാസം നല്‍കിയ വിജയത്തിന്റെ ഓര്‍മ.

നിവിന്‍ പോളിയ്ക്ക് ഈ തുടര്‍ച്ചയായ വിജയങ്ങള്‍ തുടങ്ങുന്നത് 2014 ല്‍ റിലീസ് ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് മുതലാണ്. ഒരു മെയ് അവസാനമാണ് ബാംഗ്ലൂര്‍ ഡെയ്‌സ് റിലീസായത്. അതെ ഇന്നലെ (മെയ് 30) അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് റിലീസായിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി.

 nivin-pauly-anwar-rasheed

മെയ് അവസാനം റിലീസാകുന്ന ചിത്രങ്ങളെല്ലാം നിവിന്‍ പോളിയ്ക്ക് വിജയമായിരിക്കുമോ? അങ്ങനെയെങ്കില്‍ പ്രേമത്തിനൊപ്പം റിലീസായ ഇവിടെ എന്ന ശ്യാമപ്രസാദ് ചിത്രവും വിജയിക്കണമായിരുന്നല്ലോ?

എന്നാല്‍ അതില്‍ ഒരു രഹസ്യമുണ്ട്. മെയ് അവസാനം റിലീസ് ചെയ്ത, നിവിന്‍ പോളിയുടെ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ രണ്ട് ചിത്രങ്ങളും നിര്‍മിച്ചത് അന്‍വര്‍ റഷീദാണ്. അന്‍വര്‍ റഷീദ് നിര്‍മിച്ച്, മെയ് അവസാനം റിലീസ് ചെയ്താല്‍ നിവിന്റെ പടം സൂപ്പര്‍ഹിറ്റാകും എന്നാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ഒരു വിശ്വാസം.

English summary
Is the end of May lucky for Nivin and Anwar Rasheed?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam