»   » സൂപ്പര്‍സ്റ്റാറിന്റെ മകന്റെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങാന്‍ കാരണം ഇതോ? അപ്പോ പ്രണയിച്ചതോ?

സൂപ്പര്‍സ്റ്റാറിന്റെ മകന്റെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങാന്‍ കാരണം ഇതോ? അപ്പോ പ്രണയിച്ചതോ?

Posted By: Rohini
Subscribe to Filmibeat Malayalam

വേര്‍പിരിയലുകളൊന്നും സിനിമാ ലോകത്തെ സംബന്ധിച്ചിപ്പോള്‍ വലിയ വിഷയമല്ല. വര്‍ഷങ്ങളോളം ഒന്നിച്ച് പ്രണയിച്ചവരും ജീവിച്ചവരും രണ്ട് വഴി തിരിഞ്ഞ് പോകുന്നു. ഇവിടെയിതാ അതുപോലരു ബന്ധം വിവാഹത്തിന് തൊട്ടു മുമ്പ് പാതിവഴിയില്‍ ഉപേക്ഷിച്ച് പോകുന്നു.

ചൈതുവിന്റെ മടിയില്‍ കയറി ഇരുന്ന് നെറ്റിയില്‍ ചുംബിച്ച് സമാന്തയുടെ സെല്‍ഫി, എത്രമനോഹരം.. കാണൂ

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുന്റെ മകനും നടനുമായ അഖില്‍ അക്കിനേനിയുടെയും ശ്രിയ ബോപാലിന്റെയും നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഇപ്പോഴിതാ വിവാഹം മുടങ്ങാനുണ്ടായ യഥാര്‍ത്ഥ കാരണം പുറത്ത് വരുന്നു.

ജോഡികള്‍ക്കിടയിലെ പൊരുത്തക്കേട്

വിവാഹ നിശ്ചയം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും അഖിലിനും ശ്രിയയ്ക്കും ഇടയില്‍ ചില മാനസികപൊരുത്തങ്ങളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വലിയ വിഷയമാക്കാതെ വിവാഹം കഴിക്കാന്‍ ത്‌നനെ ഇരുവരും തീരുമാനിച്ചു

കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നം

അപ്പോഴാണ് ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നം ഉടലെടുത്ത.് വിവാഹാഘോഷവും അതിന്റെ ഒരുക്കങ്ങളും ത്യായറെടുപ്പുകളും സംബന്ധിച്ച കാര്യങ്ങളില്‍ ഇരു കൂട്ടുകാര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായി. ഇത് പ്രശ്‌നമായതോടെ അഖിലിനും ശ്രിയയ്ക്കും ഇടയിലെ പ്രശ്‌നവും കനത്തു വന്നു. അതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി.

നീണ്ട നാളത്തെ പ്രണയം

നീണ്ട നാളായി പ്രണയത്തിലായിരുന്നു അഖിലും ശ്രിയയും. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വളരെ ആഘോഷമായിട്ടാണ് ഹൈദരാബാദില്‍ വച്ച് വിവാഹ നിശ്ചം കഴിഞ്ഞത്. സിനിമയിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു.

റോമില്‍ വിവാഹം

റോമില്‍ വച്ച് വിവാഹം നടത്താനായിരുന്ന പദ്ധതി. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി എഴുന്നൂറോളം പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. എന്നാല്‍ ആര്‍ഭാടമായി നടത്താനുദ്ദേശിച്ച വിവാഹത്തിന്റെ അവസാനം ഇങ്ങനെയൊക്കെയായി.

English summary
Is the real reason why Akhil and Shriya called off their wedding

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam