»   » പ്രഭാസ് വിവാഹിതനാകുന്നു; വധു ജനകന്‍ എന്ന മലയാള സിനിമയിലെ നടി പ്രിയ ലാലോ?

പ്രഭാസ് വിവാഹിതനാകുന്നു; വധു ജനകന്‍ എന്ന മലയാള സിനിമയിലെ നടി പ്രിയ ലാലോ?

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ചിത്രത്തിന് ശേഷം പ്രഭാസിന്റെ വിവാഹക്കാര്യം വളരെ കാര്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ബാഹുബലിയ്ക്ക് വേണ്ടി പ്രഭാസ് വിവാഹം വരെ മാറ്റിവച്ചത് വാര്‍ത്തയായിരുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗം പൂര്‍ത്തിയാക്കിയ ഉടന്‍ പ്രഭാസ് വിവാഹിതനാകും എന്നാണ് പുതിയ വാര്‍ത്ത.

പിങ്ക് നിറത്തിലുള്ള സാരിയുടുത്ത ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയ്‌ക്കൊപ്പം പ്രഭാസിന്റെ വിവാഹവാര്‍ത്ത തെലുങ്കില്‍ ചൂടുപിടിച്ച ചര്‍ച്ചയായി കഴിഞ്ഞു. എന്നാല്‍ ഈ പിങ്ക് സാരിയുടുത്ത പെണ്‍കുട്ടി മലയാള സിനിമയില്‍ ജനകന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധേയായ പ്രിയ ലാല്‍ ആണെന്നതാണ് രസം. പ്രിയാ ലാല്‍ ആണോ പ്രഭാസിന്റെ ഭാവി വധു?


പ്രഭാസ് വിവാഹിതനാകുന്നു; വധു ജനകന്‍ എന്ന മലയാള സിനിമയിലെ നടി പ്രിയ ലാലോ?

ഈ ഫോട്ടോയ്‌ക്കൊപ്പമാണ് പ്രഭാസ് വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രചരിയ്ക്കുന്നത്.


പ്രഭാസ് വിവാഹിതനാകുന്നു; വധു ജനകന്‍ എന്ന മലയാള സിനിമയിലെ നടി പ്രിയ ലാലോ?

പ്രഭാസ് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താതെയാണ് കിംവദി. കുട്ടി ബി ടെക്കിന് പഠിക്കുകയാമെണെന്നും വെസ്റ്റ് ഗോധാവരിയിലെ ഭീമാവരം സ്വദേശിയായ പെണ്‍കുട്ടിയുടെ പഠനം കഴിഞ്ഞാല്‍ ഉടന്‍ വിവാഹമുണ്ടാവുമെന്നുമാണ് വാര്‍ത്തകള്‍.


പ്രഭാസ് വിവാഹിതനാകുന്നു; വധു ജനകന്‍ എന്ന മലയാള സിനിമയിലെ നടി പ്രിയ ലാലോ?

വിവാഹം ഉറപ്പിച്ചെന്നും, ഇക്കാര്യം പ്രഭാസിന്റെ കുടുംബം വളരെ രഹസ്യമായി വച്ചിരിക്കുകയാണെന്നും വാര്‍ത്തയില്‍ പറയുന്നു. ബാഹുബലി ടു പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹമുണ്ടാവും. അപ്പോഴേക്കും പെണ്‍കുട്ടിയുടെ പഠിപ്പും പൂര്‍ത്തിയാകുമത്രെ.


പ്രഭാസ് വിവാഹിതനാകുന്നു; വധു ജനകന്‍ എന്ന മലയാള സിനിമയിലെ നടി പ്രിയ ലാലോ?

എന്നാല്‍ ഫോട്ടോ വ്യാജമാണെന്ന് പറഞ്ഞ് പ്രാഭാസിനോട് അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തി.


പ്രഭാസ് വിവാഹിതനാകുന്നു; വധു ജനകന്‍ എന്ന മലയാള സിനിമയിലെ നടി പ്രിയ ലാലോ?

പ്രഭാസിന്റെ പ്രതിശ്രുത വധു എന്ന നിലയില്‍ പ്രചരിച്ച ഫോട്ടോ നടി പ്രിയ ലാലിന്റേതാണ്. മോഹന്‍ലാലും സുരേഷ് ഗോപിയും മുഖ്യവേഷത്തിലെത്തിയ ജനകന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് പ്രിയ ലാല്‍


English summary
Telugu superstar Prabhas is rumoured to get married very soon if the latest buzz is to be believed. A picture of a girl rumoured to be Prabhas' fiance was going viral in social media. The photo which went viral was of actress Priya Lal. Prabhas is right now busy shooting for Baahubali Part 2 and can't take up any new projects soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam