»   » വിജയ് 59ന് വിജയ്കാന്തിന്റെ ക്ഷത്രിയനുമായി എന്ത് ബന്ധം?

വിജയ് 59ന് വിജയ്കാന്തിന്റെ ക്ഷത്രിയനുമായി എന്ത് ബന്ധം?

Posted By: AkhilaKS
Subscribe to Filmibeat Malayalam

രാജറാണിയ്ക്ക് ശേഷം വിജയിയെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിജയ് 59 എന്ന് താത്കാലിക പേര് നല്‍കിയ ചിത്രം. ചിത്രത്തില്‍ വിജയ് പോലീസ് ഓഫീസറിന്റെ വേഷത്തില്‍ എത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പുതിയ വാര്‍ത്ത എത്തിയിരിക്കുന്നു. വിജയ്കാന്ത് നായകനായി എത്തിയ ക്ഷത്രിയന്‍ എന്ന ചിത്രത്തിലെ ചില രംഗങ്ങളുമായി വിജയ് 59ന് സാമ്യമുണ്ടെന്ന് പറയുന്നു.

vijay-59

മണിരത്‌നത്തിന്റെ തിരക്കഥയില്‍ കെ സുഭാഷ് സംവിധാനം ചെയ്ത ക്ഷത്രിയനില്‍ വിജയ്കാന്ത് പനീര്‍ശെല്‍വം എന്ന പോലീസ് ഓഫീസറിന്റെ വേഷമാണ് അവതരിപ്പിച്ചത്. 1990കളില്‍ പുറത്തിറങ്ങിയ ഈ ചിത്രം അക്കാലത്തെ സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ മണിരത്‌നത്തിന്റെ ചിത്രവുമായി അറ്റ്‌ലി ചിത്രത്തിന് സാമ്യം തോന്നുന്നത് ഇത് ആദ്യമായിട്ടല്ല.

മുമ്പ് അറ്റ്‌ലി സംവിധാനം ചെയ്ത രാജാറാണി എന്ന ചിത്രത്തിനും മണിരത്‌നത്തിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ മൗനരാഗത്തിന്റെ സാമ്യമുണ്ടായിരുന്നു. കലൈപുലി എസ് താണു നിര്‍മ്മിക്കുന്ന വിജയ് 59ല്‍ സമാന്തയും എമി ജാക്‌സണുമാണ് നായിക വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പ്രഭുദേവയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

English summary
Yes, the story is inspired by Sathriyan. Vijay will be seen as a cop in the film. Just like how Atlee's earlier film Raja Rani was inspired by Mouna Raagam, this is inspired by Sathriyan, which was a massive hit.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam