»   » ഉപഗ്രഹം വിക്ഷേപിച്ചത് ഐഎസ്ആര്‍ഒ; ട്രോളു പിടിച്ചത് 'ബിഗ് ബി'!!!

ഉപഗ്രഹം വിക്ഷേപിച്ചത് ഐഎസ്ആര്‍ഒ; ട്രോളു പിടിച്ചത് 'ബിഗ് ബി'!!!

Posted By: Karthi
Subscribe to Filmibeat Malayalam
രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ ചരിത്രം കുറിച്ചത് കഴിഞ്ഞ ദിവസമാണ്. രാജ്യ ദിനത്തിന് അഭിമാനമുണര്‍ത്തിയ ദൗത്യത്തിന് പിന്നാലെ അഭിനന്ദന പ്രവാഹവുമായി താരങ്ങളും നേതാക്കളും രംഗത്തെത്തി. എന്നാല്‍ അഭിനന്ദനം അറിയിച്ച് പൊല്ലാപ്പ് പിടിച്ചത് ബോളിവുിഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനാണ്.

അമിതാഭ് ബച്ചന്റെ അഭിനന്ദന് ട്വീറ്റിന് ട്രോള്‍ പ്രവാഹമായിരുന്നു. ഐഎസ്ആര്‍ഒ ലോക ചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും ഒരിക്കല്‍ ഒരിന്ത്യക്കാരന്‍ ചന്ദ്രനില്‍ കാല് കുത്തുമെന്ന പ്രതീക്ഷയുണ്ടെന്നുമായരുന്നു ബച്ചന്റെ ട്വിറ്റ്. തൊട്ടു പിന്നാലെ ട്രോളുകളുടെ പ്രവാഹമായിരുന്നു.

ട്വിറ്റ് ചെയ്ത് ബച്ചന്‍ തന്റെ അഭിനന്ദനം അറിയിച്ചെങ്കിലും അല്പം ഒന്നു പാളി. ഐഎസ്ആര്‍ഒ 104 ഉപഗ്രങ്ങളാണ് വിക്ഷേപിച്ചതെങ്കിലും ബച്ചന്റെ ട്വീറ്റില്‍ അത് 103 ആയിപ്പോയി. അതിനേയും ആളുകള്‍ ട്രോളാക്കി.

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും നൃത്തം ചെയ്യുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് ബച്ചന്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റിലെ തെറ്റ് ക്ഷമിക്കാമെങ്കിലും ഇത്തരിത്തിലൊരു ചിത്രത്തിന്റെ പ്രസക്തി ആര്‍ക്കും മനസിലാകുന്നില്ല.

കൊച്ചുമകള്‍ ആരാധ്യയുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി വയ്ക്കു എന്നായിരുന്നു ബച്ചനോട് ഒരു ആരാധകന്റെ കമന്റ്. കൊച്ചുമകളായിരിക്കാം ഈ വികൃതിത്തരങ്ങള്‍ക്ക് പിന്നിലെന്നുള്ള തരത്തിലായിരുന്നു കമന്റ്. അത്ര പോലും സാമാന്യ നിലവാരം പുലര്‍ത്താന്‍ ട്വീറ്റിനായില്ലെന്ന ധ്വനിയും അതിലുണ്ട്.

ഉപഗ്രഹങ്ങളുടെ നമ്പര്‍ തെറ്റിപ്പോയതിനേക്കുറിച്ച് ഒരു ആരാധകന്‍ വളരെ രസകരമായാണ് കമന്റ് ചെയ്തത്. ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങള്‍ മാത്രമേ ഭ്രമണപഥത്തിലെത്തിക്കു അഭിഷേകിനെ എത്തിക്കില്ല എന്നായിരുന്നു കമന്റ്.

English summary
Amitabh Bhachan's tweet on ISRO's satellites become viral. It got lots off trolls.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam