»   »  വിനീത് പാടുന്നു, നിവിന്‍ അലമ്പുണ്ടാക്കുന്നു; ഒരു ബ്രേക്ക് ടൈം വീഡിയോ കാണൂ

വിനീത് പാടുന്നു, നിവിന്‍ അലമ്പുണ്ടാക്കുന്നു; ഒരു ബ്രേക്ക് ടൈം വീഡിയോ കാണൂ

By: Rohini
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം. ഇടയില്‍ ഒന്ന് രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിക്കുകയും, തിരക്കഥയിലൂടെ കണ്ടുമുട്ടുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും തട്ടത്തിന്‍ മറയത്തിന് ശേഷം ഈ സംവിധായകനും നായകനും ഒന്നിക്കുന്നത് ഇതാദ്യമാണ്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ഒരു വീഡിയോ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ചിത്രത്തിന്റെ ബ്രേക്ക് ടൈമില്‍ വിനീത് ശ്രീനിവാസന്‍ ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലെ ആരോമലെ എന്ന പാട്ട് പാടുന്നതാണ് വീഡിയോ. കാണാം


വിനീത് പാടുന്നു, നിവിന്‍ അലമ്പുണ്ടാക്കുന്നു; ഒരു ബ്രേക്ക് ടൈം വീഡിയോ കാണൂ

ശ്രീനാഥ് ഭാസി ഗിറ്റാര്‍ വായിച്ച്, വിനീത് ശ്രീനിവാസന്‍ പാടുകയാണ്. അരികില്‍ ജോമോനും നിവിന്‍ പോളിയും ഇരുന്നിട്ടുണ്ട്. നിവിന്‍ തന്റെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിയ്ക്കുന്നതും 'അലമ്പുണ്ടാക്കുന്നതും' രസരകമായി അനുഭവപ്പെടുന്നു.


വിനീത് പാടുന്നു, നിവിന്‍ അലമ്പുണ്ടാക്കുന്നു; ഒരു ബ്രേക്ക് ടൈം വീഡിയോ കാണൂ

ഇതാണ് വീഡിയോ. വളരെ മനോഹരമായി ഫുള്‍ ഫീലോടെ വിനീത് പാടുന്നു.


വിനീത് പാടുന്നു, നിവിന്‍ അലമ്പുണ്ടാക്കുന്നു; ഒരു ബ്രേക്ക് ടൈം വീഡിയോ കാണൂ

ഒരു നായകന്‍ എന്ന നിലയില്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയെ പരിചയപ്പെടുത്തിയതും, പിന്നീട് തട്ടത്തിന്‍ മറയത്തിലൂടെ ഒരു സ്റ്റാറാക്കിയതും വിനീത് ശ്രീനിവാസനാണ്. പിന്നീട് ഓം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചു അഭിനയിച്ചു.


വിനീത് പാടുന്നു, നിവിന്‍ അലമ്പുണ്ടാക്കുന്നു; ഒരു ബ്രേക്ക് ടൈം വീഡിയോ കാണൂ

തലശ്ശേരി വിട്ട് വിനീതും നിവിനും ഇത്തവണ തങ്ങളുടെ ചിത്രത്തിന് ലൊക്കേഷന്‍ കണ്ടെത്തിയിരിക്കുന്നത് ദുബായിയാണ്. ജോമോനാണ് ചിത്രത്തിന് ക്യാമറ ചലിപ്പിയ്ക്കുന്നത്. ശ്രീനാഥ് ഭാസി നിവിന്റെ സഹോദരനായി ചിത്രത്തിലെത്തുന്നു.


English summary
Jacobinte Swargarajyam Location Break Time Vineeth sreenivasan singing 'Aromale song'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam