»   » സലീം കുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകനാവുന്നത് ആരാണെന്ന് അറിയാമോ?

സലീം കുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകനാവുന്നത് ആരാണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തിന്റെ ചിരിക്കുടുക്ക സലീം കുമാര്‍ സംവിധാനം ചെയ്ത കറുത്ത ജൂതന്‍ എന്ന സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനിടെ സലീം കുമാര്‍ സംവിധാനം ചെയ്യാന്‍ പോവുന്ന അടുത്ത സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ പോവുന്നത് ജയറാം ആണെന്നാണ് പറയുന്നത്.

 salim-kumar

സലീം കുമാറിന്റെ ചിത്രത്തില്‍ ജയറാം നായകനായി അഭിനയിക്കാന്‍ പോവുന്ന കാര്യം ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്ത് വിട്ടത്. സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചോ മറ്റു കാര്യങ്ങളോ പുറത്ത് വിടാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പുതിയ സിനിമ സലീം കുമാര്‍ സംവിധാനം ചെയ്യുന്നു എന്ന കാര്യം ഉറപ്പാണ്.

മഞ്ജു വാര്യരുടെ ആരാധികയെ ആരും തിരിച്ചറിഞ്ഞില്ല! സത്യന്‍ വരെ നായികയാക്കാന്‍ കൊതിച്ച സുന്ദരിയാണിവര്‍!

സലീം കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത കറുത്ത ജൂതന്‍ ആഗസ്റ്റ് 18 നായിരുന്നു തിയറ്ററുകൡ പ്രദര്‍ശനത്തിനെത്തിയിരുന്നത്. ലാല്‍ ജോസിന്റെ കീഴിലുള്ള എല്‍ ജെ ഫിലിംസായിരുന്നു ചിത്രം വിതരണത്തിനെത്തിച്ചത്.

English summary
Jayaram to star in Salim Kumar’s directorial?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam