»   » മോഹന്‍ലാലിനെ ഉമ്മവെച്ച നായികമാര്‍ക്ക് ജയറാമിന്റെ മുന്നറിയിപ്പ്!!! മറുപടിയില്ലാതെ മോഹന്‍ലാല്‍!!!

മോഹന്‍ലാലിനെ ഉമ്മവെച്ച നായികമാര്‍ക്ക് ജയറാമിന്റെ മുന്നറിയിപ്പ്!!! മറുപടിയില്ലാതെ മോഹന്‍ലാല്‍!!!

By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് നിരവധി ആരാധകരും  ആരാധികമാരും ഉണ്ട്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത് പുതിയ നായികമാരും കുറവാണ്. മോഹന്‍ലാലിനെ ചുംബിച്ച നായികമാര്‍ക്ക് ജയറാം നല്‍കിയ മുന്നിറിയിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയലെ താരം. 

ജയറാമിന്റെ പുതിയ ചിത്രമായ അച്ചായന്‍സിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ജയറാം ചിത്രത്തിലെ നായികമാരും വേദിയില്‍ ഉണ്ടായിരുന്നു. 

ഓഡിയോ ലോഞ്ചിന് വിശിഷ്ടാതിഥിയായി എത്തിയത് മോഹന്‍ലാലായിരുന്നു. മോഹന്‍ലാല്‍ വേദിയിലെത്തിയപ്പോള്‍ പരിപാടിയുടെ അവതാരകയായ പേളി മാണിക്ക് ഒരു ആഗ്രഹം. അച്ചായന്‍സിലെ നായികമാരെല്ലാം ചേര്‍ന്ന് മോഹന്‍ലാലിന് ഉമ്മ കൊടുക്കണം.

പേളി തന്റെ ആഗ്രഹം അറിയിച്ചു. അങ്ങനെ അച്ചായന്‍സിലെ നായികമാരെയെല്ലാം വേദിയിലേക്ക് വിളിച്ചു. ശിവദ ഉള്‍പ്പെടയുള്ള നായികമാര്‍ വേദിയിലെത്തി. മോഹന്‍ലാല്‍ തന്റെ സ്വത സിദ്ധമായ ശൈലിയില്‍ ചിരിച്ചുകൊണ്ട് നിന്നു.

ചെറിയ നാണം കലര്‍ന്ന ചിരിയോടെ നിന്ന മോഹന്‍ലാലിനോട് പേളി അറിയിച്ചു, 'പേടിക്കെണ്ട ലാലേട്ട ഫ്‌ളൈയിംഗ് കിസാണ്'. ചമ്മല്‍ ഒരു ചെറുചിരിയില്‍ ഒളിപ്പിച്ച മോഹന്‍ലാലിനെ നോക്കി ഒരേ സ്വരത്തില്‍ നായികമാര്‍ പറഞ്ഞു ഉമ്മ...

വേദിയിലുണ്ടായിരുന്ന ജയറാം ഉടന്‍ മൈക്ക് വാങ്ങി തന്റെ പതിവ് ശൈലിയില്‍ നായികമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 'ആരോടാണ് മക്കളെ കളിക്കുന്നതെന്ന് ഇവര്‍ക്ക് അറിഞ്ഞുകൂട മക്കളേ' എന്ന്. സദസിലും വേദിയിലുമുണ്ടായിരുന്നവര്‍ പൊട്ടിച്ചിരിച്ചു.

അച്ചായന്‍സിലെ താരങ്ങളും സംവിധായകനും വേദിയിലുണ്ടായിരുന്നു. ഉണ്ണിമുകുന്ദന്‍, രമേശ് പിഷാരടി, സഞ്ജു ശിവറാം, സംവിധായകന്‍ കണ്ണന്‍ താമരക്കുളം എന്നിവരും ജയറാമിനെക്കൂടാതെ വേദിയിലുണ്ടായിരുന്നു.

English summary
Jayaram's warning to actresses who kissed Mohanlal made every one laugh. It was at the audio launch function of Achayans.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam