»   » ആട് 3 വരുന്നു? എങ്കില്‍ ഇത്തവണ ഷാജി പാപ്പനും പിള്ളേരും ഞെട്ടിക്കും! പിന്നില്‍ വലിയൊരു കാരണമുണ്ട്...

ആട് 3 വരുന്നു? എങ്കില്‍ ഇത്തവണ ഷാജി പാപ്പനും പിള്ളേരും ഞെട്ടിക്കും! പിന്നില്‍ വലിയൊരു കാരണമുണ്ട്...

Written By:
Subscribe to Filmibeat Malayalam

ക്രിസ്തുമസ് സീസണില്‍ തിയറ്ററുകളിലെത്തിയ ആട് 2 സൂപ്പര്‍ ഹിറ്റായിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായി അഭിനയിച്ച സിനിമ ഒരു ലോജിക്കും നോക്കാതെ ചിരിക്കാന്‍ വേണ്ടി മാത്രം നിര്‍മ്മിച്ച സിനിമയായിരുന്നു. ആദ്യഭാഗം തിയറ്ററുകളില്‍ ഹിറ്റായില്ലെങ്കിലും അതിന്റെ കുറവ് നികത്താന്‍ ആട് 2 വിന് കഴിഞ്ഞിരുന്നു.

ആട് തോമ സ്‌റ്റൈലില്‍ ഭദ്രന്റെ മകന്റെ കല്യാണം! സഫ്ടികം ലോറിയില്‍ വരനും വധുവും ചിത്രങ്ങള്‍ വൈറല്‍!!!


ആട് 2 ഹിറ്റായപ്പോള്‍ പ്രേക്ഷകര്‍ക്ക് ഇനി അറിയാനുള്ളത് ആടിന് ഒരു മൂന്നാം ഭാഗം കൂടി വരുമോ എന്നതായിരുന്നു. ഇപ്പോള്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ആടിന്റെ മൂന്നാം ഭാഗം വരുമെന്നും എന്നാല്‍ അതിന് ആദ്യഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു സവിശേഷതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.


ആട് 2

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായി അഭിനയിച്ച സിനിമയായിരുന്നു ആട്. തിയറ്ററുകളില്‍ ഹിറ്റാവാതെ പോയ സിനിമയുടെ രണ്ടാം ഭാഗമെടുത്ത് സൂപ്പര്‍ ഹിറ്റാക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.


ആട് 3 വരുമോ?

ആട് 2 ഹിറ്റായതോട് കൂടി ആരാധകര്‍ കാത്തിരുന്നത് ആടിന് മൂന്നാം ഭാഗം വരുമോ എന്നതായിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആട് 3 വരുമെന്നാണ് പറയുന്നത്. ന്യൂസ് മിനുറ്റാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.


ത്രിഡിയിലായിരിക്കും

ആട് 3 ഒരു ത്രിഡി സിനിമയായി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി വാര്‍ത്ത സ്ഥിതികരിച്ചിട്ടില്ല. എങ്കിലും ആട് 3 ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്.


ഹിറ്റായ സിനിമ

ഡിസംബര്‍ 22 ന് തിയറ്ററുകളിലേക്കെത്തിയ സിനിമയുടെ പ്രദര്‍ശനം ഇന്നും തുടരുന്നുണ്ട്. ആദ്യഭാഗം കൂവി തോല്‍പ്പിച്ചിരുന്നെങ്കിലും വന്‍ വെല്ലുവിളിയോട് കൂടിയാണ് ഷാജി പാപ്പനും പിള്ളേരും രണ്ടാമതും തിയറ്ററുകളിലേക്ക് എത്തിയത്.


ഷാജി പാപ്പനും പിള്ളേരും

സിനിമയില്‍ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ എന്ന കഥാപാത്രം കേരളക്കര ഒന്നാകെ ഏറ്റെടുത്തിരുന്നു. സിനിമ വരുന്നതിന് മുന്‍പ് തന്നെ എങ്ങും ട്രെന്‍ഡായത് ഷാജി പാപ്പനും പിള്ളേരുമായിരുന്നു.


പ്രധാന കഥാപാത്രങ്ങള്‍

ജയസൂര്യ, ധര്‍മജന്‍ ബോള്‍ഗാട്ടി, സാജു കുറുപ്പ്, വിജയ് ബാബു, വിനീത് മോഹന്‍, ഭഗത് മാനുവല്‍, വിനായകന്‍, സണ്ണി വെയിന്‍ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.


English summary
Jayasurya's Aadu 3 coming in 3D

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam