»   » മറക്കാം എന്ന് നീ പറയുമെന്ന് കരുതി: ജയസൂര്യ ഭാര്യയ്‌ക്കെഴുതിയ പ്രണയഖേഖനം വൈറലാകുന്നു

മറക്കാം എന്ന് നീ പറയുമെന്ന് കരുതി: ജയസൂര്യ ഭാര്യയ്‌ക്കെഴുതിയ പ്രണയഖേഖനം വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന് പറയും. ആ ഭാഗ്യം സിദ്ധിച്ച ഒരുപാട് പേരില്‍ ഒരാളാണ് നടന്‍ ജയസൂര്യയും. ഇന്നലെ (ജനുവരി 25) ജയസൂര്യയുടെയും സരിതയുടെയും പന്ത്രണ്ടാം വിവാഹ വാര്‍ഷികമായിരുന്നു.

also read: ഭാര്യ സിനിമയിലേക്ക്; ഹിറ്റായാല്‍ അവളെയും മക്കളെയും കൂട്ടി വിദേശ രാജ്യങ്ങളിലേക്ക് പോകും, ഏത് രാജ്യം?

വിവാഹ വാര്‍ഷികത്തിന് ജയസൂര്യ ഭാര്യയ്ക്ക് ഒരു 'തുറന്ന' കത്തെഴുതി. ഒരു പ്രണയ ലേഖനം. ആ കത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ജയസൂര്യയുടെ പ്രണയ ലേഖനം.

മറക്കാം എന്ന് നീ പറയുമെന്ന് കരുതി: ജയസൂര്യ ഭാര്യയ്‌ക്കെഴുതിയ പ്രണയഖേഖനം വൈറലാകുന്നു

പൂജ്യത്തെ സ്‌നേഹിച്ച പെണ്‍കുട്ടി എന്ന തലക്കെട്ടോടുകൂടെയാണ് പോസ്റ്റ് തുടങ്ങുന്നത്

മറക്കാം എന്ന് നീ പറയുമെന്ന് കരുതി: ജയസൂര്യ ഭാര്യയ്‌ക്കെഴുതിയ പ്രണയഖേഖനം വൈറലാകുന്നു

നിന്നെ പരിചയപ്പെടുമ്പോള്‍ ഞാന്‍ വെറും വട്ടപ്പൂജ്യമായിരുന്നു. ആ പൂജ്യത്തിനും വിലയുണ്ടെന്ന് എന്നെ തിരിച്ചറിയിച്ചത് നീയാണ്. ആ തിരിച്ചറിവുകള്‍ക്ക് ഇന്ന് പ്രായം 12. ഈശ്വരാ ഇത്രപെട്ടന്ന് 12 വര്‍ഷം കഴിഞ്ഞുപോയോ എന്ന താേന്നല്‍ തന്നെയാണ് നീ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം- ജയസൂര്യ എഴുതി

മറക്കാം എന്ന് നീ പറയുമെന്ന് കരുതി: ജയസൂര്യ ഭാര്യയ്‌ക്കെഴുതിയ പ്രണയഖേഖനം വൈറലാകുന്നു

എന്റെ സുഹൃത്ത് എന്ന നീ, എന്റെ പ്രണയിനി ആയി മാറിയപ്പോഴും എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു ഇവള്‍ ഏതെങ്കിലും ഒരു ദിവസം എന്നോട് വിളിച്ചു പറയും,
'ജയാ എന്റെ കല്യാണം ഉറപ്പിച്ചു നമുക്ക് എല്ലാം മറക്കാം, ഇനി എന്നെ വിളിക്കരുത്' എന്ന് (അല്ല അതാണല്ലോ നാട്ടു നടപ്പ് ). പക്ഷെ ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്, എന്റെ കണക്കുകൂട്ടലുകള്‍ ശരിയാക്കാനായി...എന്റെ ജീവിതത്തിലേക്ക് നീ വന്നു കയറിയപ്പോഴാണ് ജീവിതത്തിനു ഇത്രയും സൗന്ദര്യം ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞത്.

മറക്കാം എന്ന് നീ പറയുമെന്ന് കരുതി: ജയസൂര്യ ഭാര്യയ്‌ക്കെഴുതിയ പ്രണയഖേഖനം വൈറലാകുന്നു

'ദൈവത്തിന്റെ ആനന്ദാശ്രുക്കളാണ് മക്കളായി ഭൂമിയില്‍ ജന്മമെടുക്കുന്നത്. 'നിന്നെക്കാള്‍ കരുത്ത് എനിക്കാണ് എന്ന അഹങ്കാരം എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഒമ്പത് മാസം നീ വയറ്റില്‍ ചുമന്നു കൊണ്ട് നടന്ന ആ കരുത്തിന്റെ മുന്‍പില്‍ എന്റെ കരുത്ത് ഒന്നുമല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു... സ്ത്രീകളെ കൂടുതല്‍ ബഹുമാനിക്കാന്‍ ഞാന്‍ പഠിച്ചു. ആദിക്ക് ഇപ്പൊ 10 വയസ്സായി, വേദക്ക് നാലും, മക്കള്‍ എത്ര വലുതായാലും അച്ഛന് മക്കള്‍ എന്നും ചെറുത് തന്നെയാണ് അതുപോലെ മക്കളുടെ മുന്‍പില്‍ അച്ഛന്‍ ചെറുതാകാതിരിക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കാന്‍ ഞാനും ശ്രമിക്കാറുണ്ട്, ശ്രദ്ധിക്കാറുണ്ട്.

മറക്കാം എന്ന് നീ പറയുമെന്ന് കരുതി: ജയസൂര്യ ഭാര്യയ്‌ക്കെഴുതിയ പ്രണയഖേഖനം വൈറലാകുന്നു

എങ്ങിനെ ഈ 12 വര്‍ഷങ്ങള്‍ പോലെ ഇനിയും സുന്ദരമായി എങ്ങനെ മുന്നോട്ട് പോകാം എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചപ്പോള്‍ എന്റെ ഹൃദയം എന്നോട് പറഞ്ഞ വാക്കുകള്‍ ഇതാണ്..... 'ഒരിക്കലും നിന്നിലെ സുഹൃത്തിനെ നശിപ്പിക്കരുത്, അവരെ അംഗീകരിക്കുന്നതില്‍ നിന്നും, അവരെ മനസ്സിലാക്കുന്നതില്‍ നിന്നും നീ അകന്നു പോകരുത്...' എന്ന് പറഞ്ഞാണ് ജയസൂര്യയുടെ പോസ്റ്റ് അവസാനിക്കുന്നത്

മറക്കാം എന്ന് നീ പറയുമെന്ന് കരുതി: ജയസൂര്യ ഭാര്യയ്‌ക്കെഴുതിയ പ്രണയഖേഖനം വൈറലാകുന്നു

ജയസൂര്യയുടെ പ്രണയ ലേഖനത്തിന്റെ പൂര്‍ണ രൂപം വായിക്കൂ...

English summary
Jayasurya's love letter goes viral on facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam