»   » അഭിനയിക്കാന്‍ വിളിച്ചിട്ട് വന്നില്ല, ജുവലിനോട് മധുര പ്രതികാരം വീട്ടി നിര്‍മ്മാതാക്കള്‍!!

അഭിനയിക്കാന്‍ വിളിച്ചിട്ട് വന്നില്ല, ജുവലിനോട് മധുര പ്രതികാരം വീട്ടി നിര്‍മ്മാതാക്കള്‍!!

By: Rohini
Subscribe to Filmibeat Malayalam

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടം എന്ന ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചത് ജുവല്‍ മേരിയെ ആയിരുന്നു. എന്നാല്‍ ജയറാമാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ തിരക്കഥ ഇഷ്ടമായില്ല എന്ന് പറഞ്ഞ് നടി പിന്മാറി.

ജുവല്‍ മേരിയ്ക്ക് പകരം ഷീലു എബ്രഹാം ആ കഥാപാത്രം ഏറ്റെടുത്തു. അന്യഭാഷയില്‍ നിന്ന് ഓം പൂരിയും രമ്യ കൃഷ്ണനുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിന്റെ അമ്പതാം ദിവസം ആഘോഷിക്കുമ്പോള്‍ നിര്‍മ്മാതാക്കളായ നൗഷാജും ഹസീബ് ഹനീഫും നടി ജുവലിനോട് ഒരു മധുരപ്രതികാരം വീട്ടി സംതൃപ്തരായി. എന്താണെന്നല്ലേ നോക്കാം

അഭിനയിക്കാന്‍ വിളിച്ചിട്ട് വന്നില്ല, ജുവലിനോട് മധുര പ്രതികാരം വീട്ടി നിര്‍മ്മാതാക്കള്‍!!

ആടുപുലിയാട്ടത്തിന്റെ അമ്പതാം ദിവസം ആഘോഷിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി ജുവലിനെ ക്ഷണിച്ചു. സ്വാഗതം ജുവല്‍ എന്ന് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് വൈറലാകുകയാണ്.

അഭിനയിക്കാന്‍ വിളിച്ചിട്ട് വന്നില്ല, ജുവലിനോട് മധുര പ്രതികാരം വീട്ടി നിര്‍മ്മാതാക്കള്‍!!

ജുവല്‍ നായികയായ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായിരുന്നു നൗഷാദും ഹസീബ് ഹനീഫും. ആടുപുലിയാട്ടത്തില്‍ നായികയായി ജുവലിനെ വിളിച്ചപ്പോള്‍ ഏത് യുവതാരമാണ് നായകന്‍ എന്നായിരുന്നുവത്രെ നടിയുടെ ചോദ്യം. ജയറാമാണെന്ന് പറഞ്ഞപ്പോള്‍ തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് ജുവല്‍ പിന്മാറുകയായിരുന്നു.

അഭിനയിക്കാന്‍ വിളിച്ചിട്ട് വന്നില്ല, ജുവലിനോട് മധുര പ്രതികാരം വീട്ടി നിര്‍മ്മാതാക്കള്‍!!

ജുവല്‍ പിന്മാറിയ സാഹചര്യത്തില്‍ ഷീലു എബ്രഹാം ചിത്രത്തില്‍ നായികയായെത്തി. കനല്‍, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഷീലു തനിക്ക് ലഭിച്ച വേഷം ഗംഭീരമാക്കുകയും ചെയ്തു

അഭിനയിക്കാന്‍ വിളിച്ചിട്ട് വന്നില്ല, ജുവലിനോട് മധുര പ്രതികാരം വീട്ടി നിര്‍മ്മാതാക്കള്‍!!

കണ്ണന്‍ താമരക്കുള്ളം സംവിധാനം ചെയ്ത ആടുപുലിയാട്ടം മികച്ച വിജയമായി തീര്‍ന്നു. ഒരിടവേളയ്ക്ക് ശേഷം രതീഷ് വേഗ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ അന്യഭാഷയില്‍ നിന്ന് ഓം പൂരിയും രമ്യ കൃഷ്ണനുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായെത്തിയിരുന്നു.

English summary
Jewel Mary invited to 50th day celebration of Aadupuliyattam by producers
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam