»   » ഫഹദിനെ നായകനാക്കിയാല്‍ അഭിനയിക്കാം, ജയറാമിന്റെ നായികയാകില്ല എന്ന് ജുവല്‍?

ഫഹദിനെ നായകനാക്കിയാല്‍ അഭിനയിക്കാം, ജയറാമിന്റെ നായികയാകില്ല എന്ന് ജുവല്‍?

Posted By:
Subscribe to Filmibeat Malayalam

ജയറാം നായകനാകുന്ന ആടുപുലിയാട്ടം എന്ന ചിത്രത്തില്‍ ജുവല്‍ മേരി അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇല്ലെന്ന് സ്ഥിരീകരിച്ച് നടി രംഗത്തെത്തിയിരുന്നു. തിരക്കഥ ഇഷ്ടപെടാത്തതിനാല്‍ താന്‍ പിന്മാറി എന്നാണ് ജുവല്‍ പറഞ്ഞത്.

അല്ല, നടിയുടെ സ്വഭാവം ഇഷ്ടപ്പെടാത്തതിനാല്‍ തങ്ങള്‍ ഒഴിവാക്കിയതാണെന്ന് പറഞ്ഞ് പിന്നീട് തിരക്കഥാകൃത്തുക്കള്‍ രംഗത്തെത്തി. എന്തിനാണ് ജുവലിനെ ഒഴിവാക്കിയത് എന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍.


Also Read: ആടു പുലിയാട്ടത്തില്‍ നിന്ന് ജൂവല്‍മേരി പിന്മാറിയതല്ല, ഒഴിവാക്കിയതാണെന്ന് നിര്‍മ്മാതാക്കള്‍


ഫഹദിനെ നായകനാക്കിയാല്‍ അഭിനയിക്കാം, ജയറാമിന്റെ നായികയാകില്ല എന്ന് ജുവല്‍?

ചിത്രത്തിലെ നായികയായി ആദ്യം ജുവലിനെ പരിഗണിച്ചിരുന്നു, എന്നാല്‍ നടിയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനാലാണ് സിനിമയില്‍ നിന്നും ഒഴിവാക്കിയതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഹസീബ് പറഞ്ഞിരുന്നു.


ഫഹദിനെ നായകനാക്കിയാല്‍ അഭിനയിക്കാം, ജയറാമിന്റെ നായികയാകില്ല എന്ന് ജുവല്‍?

പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രമാണ് ആടു പുലിയാട്ടം. ബോളിവുഡ് താരം ഓംപുരി, രമ്യാ കൃഷ്ണന്‍, ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിക്കുന്നത്. എന്നാല്‍ ന്യൂജനറേഷന്‍ താരമൊന്നുമില്ലേ എന്ന ചോദ്യമാണ് ജൂവലിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.


ഫഹദിനെ നായകനാക്കിയാല്‍ അഭിനയിക്കാം, ജയറാമിന്റെ നായികയാകില്ല എന്ന് ജുവല്‍?

ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകനെങ്കില്‍ താന്‍ അഭിനയിക്കാം എന്നും ജയറാമിന്റെ നായികയായി താന്‍ അഭിനയിക്കില്ല എന്നും ജുവല്‍ പറഞ്ഞത്രെ. അതോടെ ഈ നടി തങ്ങളുടെ സിനിമയില്‍ വേണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നത്രെ.


ഫഹദിനെ നായകനാക്കിയാല്‍ അഭിനയിക്കാം, ജയറാമിന്റെ നായികയാകില്ല എന്ന് ജുവല്‍?

ആടുപുലിയാട്ടത്തിന്റെ തിരക്കഥ മോശമായതിനാലാണ് താന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് ജുവല്‍ പറഞ്ഞത്. എന്നാല്‍ തങ്ങള്‍ സിനിമയില്‍ നിന്ന് നടിയെ ഒഴിവാക്കിയതിനാലാണ് അവര്‍ തിരക്കഥയെ തള്ളിപ്പറഞ്ഞതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് പറയുന്നു. ജുവല്‍ പിന്മാറിയതല്ലെന്നും തങ്ങള്‍ പിന്മാറ്റിയതാണെന്നും അദ്ദേഹം വ്യക്തമാക്കി


ഫഹദിനെ നായകനാക്കിയാല്‍ അഭിനയിക്കാം, ജയറാമിന്റെ നായികയാകില്ല എന്ന് ജുവല്‍?

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടു പുലിയാട്ടം. അറുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മിത്തിനെ പശ്ചത്തലമാക്കിയുള്ളതാണ് ചിത്രമൊരുക്കുന്നത്. സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്


ഫഹദിനെ നായകനാക്കിയാല്‍ അഭിനയിക്കാം, ജയറാമിന്റെ നായികയാകില്ല എന്ന് ജുവല്‍?

ടെലിവിഷന്‍ ഷോകളിലൂടെ വെള്ളിത്തിരയില്‍ എത്തിയ നായികയാണ് ജുവല്‍. മമ്മൂട്ടിയ്‌ക്കൊപ്പം പത്തേമാരി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് അരങ്ങേറ്റം. പിന്നീട് തന്റെ ഉട്ടോപ്യയിലെ രാജാവിന് വേണ്ടിയും മമ്മൂട്ടി നായികയെ സജസ്റ്റ് ചെയ്തു. ആദ്യം അഭിനയിച്ച ചിത്രം പത്തേമാരി ആണെങ്കിലും റിലീസായത് ഉട്ടോപ്യയിലെ രാജാവാണ്.


English summary
Jewel Mary has apparently courted controversy with her alleged comments. There are reports doing the rounds that she is not interested in acting with Jayaram citing the age factor. The actress is two films old and was offered 'Aadupuliyattam' which had Jayaram in the lead role. It is being said that the actress replied to this offer saying that she would be part of the project only if Fahadh plays the lead role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam