»   » നിവിന്റെ മകന്‍ ദാദയുടെ പുതിയ സ്റ്റൈല്‍ വൈറലാകുന്നു

നിവിന്റെ മകന്‍ ദാദയുടെ പുതിയ സ്റ്റൈല്‍ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

അച്ഛനൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ മകനാണ് ദാദ എന്ന ദാവീദ്. നിവിന്‍ പോളിയ്‌ക്കൊപ്പം പൊതു ചടങ്ങുകളിലും ലൊക്കേഷനിലുമൊക്കെ ദാദയും തിളങ്ങും.

മകന്റെ പിറന്നാള്‍ അല്പം വ്യത്യസ്തമാക്കി നിവിന്‍ പോളി; എങ്ങനെ...?

ഇന്നലെ (ജൂണ്‍ 2) ദാദയുടെ നാലാം പിറന്നാളായിരുന്നു. ദാദയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നിവിന്‍ പോളി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറലാകുകയാണ്. ചിത്രത്തിലെ ദാദയുടെ സ്‌റ്റൈല്‍ തന്നെയാണ് ഹൈലൈറ്റ്.

 jr-nivin-pauly

ഹിപ്പി ലുക്കില്‍ മുടിവളര്‍ത്തിയ ദാദയുടെ ഫോട്ടോയ്ക്ക് ട്രോളുകളും വന്നു കഴിഞ്ഞു. നാല് വയസ്സുകാരനായ ദാദയുടെ ഹെയര്‍സ്റ്റൈല്‍ കണ്ട് ഫ്രീക്കന്മാര്‍ പത്തി മടക്കി എന്നാണ് കേള്‍ക്കുന്നത്.

ആഘോഷങ്ങളോ താരപരിവേഷങ്ങളോ ഇല്ലാതെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 350 ഓളം വരുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കിയാണ് നിവിന്‍ പോളി മകന്റെ നാലാം പിറന്നാള്‍ ആഘോഷിുച്ചത്.

English summary
Jr Nivin Pauly's new look goes viral on facebook
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam