For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമല്‍ നീരദുമായുള്ള പ്രണയം എങ്ങിനെ...ജ്യോതിര്‍മയി പറയുന്നു

  By Aswathi
  |

  അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരാകുന്നു എന്ന വാര്‍ത്ത കേട്ട ആരാധകരൊക്കെ ഒന്ന് ഞെട്ടിയിരുന്നു. ഇതുവരെ ഒരു ഗോസിപ്പു കോളത്തിലും ഇരുവരുടെയും പേര് പറഞ്ഞു കേട്ടിട്ടില്ല. വിവാഹ മോചിതയായ ജ്യോതിര്‍മായി ഇടയ്ക്ക് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടും. സിനിമയില്‍ പുതുമ പരീക്ഷിച്ചു പോകുന്ന അമല്‍ നീരദും.

  വലിയ ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാതെ ഇക്കഴിഞ്ഞ ഏപ്രിലില്‍ ജ്യോതിര്‍മയിയുടെ കഴുത്തില്‍ അമല്‍ നീരദ് മിന്നു ചാര്‍ത്തി. ലളിതമായി ഒരു വിവാഹം. പ്രണയമായിരുന്നു എന്ന് പലകോണില്‍ നിന്നും പറഞ്ഞുകേട്ടിരുന്നെങ്കിലും സത്യാവസ്ഥ അറിയില്ലായിരുന്നു.

  എന്നാല്‍ ഇപ്പോള്‍ ഒരു പ്രമുഖ മലയാളം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിര്‍മയി പറഞ്ഞു, അതെ ഞങ്ങളുടേത് ഒരു പ്രണയ വിവാഹമാണ്. ആ പ്രണയത്തെ കുറിച്ച് ജ്യോതിര്‍മയി പറയുന്നത് തുടര്‍ന്ന് വായിക്കൂ.

  പരിചയം ആരംഭിയ്ക്കുന്നത്

  അമല്‍ നീരദുമായുള്ള പ്രണയം എങ്ങിനെ...ജ്യോതിര്‍മയി പറയുന്നു

  മഹാരാജാസില്‍ പഠിക്കുന്ന കാലം മുതല്‍ അമല്‍ നീരദിനെ ജ്യോതിര്‍മയിക്ക് അറിയാം. ഒരു ചേട്ടന്‍, ഒരു ബിഗ് മാന്‍ എന്ന ആദരവായിരുന്നത്രെ അമലിനോട് അക്കാലത്ത് ജ്യോതിര്‍മായിക്ക്.

  അമല്‍ ജ്യോതിര്‍മയിയെ അറിയുന്നത്

  അമല്‍ നീരദുമായുള്ള പ്രണയം എങ്ങിനെ...ജ്യോതിര്‍മയി പറയുന്നു

  എപ്പോഴും കലാപരിപാടികളും മറ്റുമായി ഒരു ആഘോഷമായിരുന്നു മഹാരാജാസ് കാലം. അന്ന് ജ്യോതിര്‍ മയി പെയിന്റിങ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ആ രീതിയിലാണ് അമലിന് തന്നെ പരിചയമെന്ന് ജ്യോതിര്‍മയി പറയുന്നു

  കോളേജ് ജീവിതത്തിന് ശേഷം

  അമല്‍ നീരദുമായുള്ള പ്രണയം എങ്ങിനെ...ജ്യോതിര്‍മയി പറയുന്നു

  പിന്നീട് ഇരുവരും കണ്ടുമുട്ടുന്നത് അമല്‍ കൊല്‍ക്കത്തയില്‍ സത്യജിത്ത്‌റായ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച് ബര്‍ലിനിലെ സ്‌ക്കോളര്‍ഷിപ്പും കഴിഞ്ഞു വന്ന സമയത്താണ്.

  സൗഹൃദത്തിന് തുടക്കം

  അമല്‍ നീരദുമായുള്ള പ്രണയം എങ്ങിനെ...ജ്യോതിര്‍മയി പറയുന്നു

  അമല്‍ അന്നൊരു പരസ്യം ചെയ്തിരുന്നു. ആ പരസ്യത്തിനു വേണ്ടിയൊരു ഫോട്ടോ ഷൂട്ടുണ്ടായിരുന്നു. അതോടെ കുറച്ചുകൂടി ഫ്രണ്ട്ഷിപ്പായി. ഇടയ്ക്ക് പല കാര്യങ്ങളും സംസാരിക്കും. ചര്‍ച്ച ചെയ്യും. പഴയ മഹാരാജാസുകാര്‍ എന്ന അടുപ്പം ഉള്ളിലുണ്ടായിരുവെന്ന് തോന്നുന്നു- ജ്യോതിര്‍ മയി പറഞ്ഞു

  തകര്‍ച്ചയുടെ ഘട്ടത്തില്‍

  അമല്‍ നീരദുമായുള്ള പ്രണയം എങ്ങിനെ...ജ്യോതിര്‍മയി പറയുന്നു

  പിന്നീട് തന്റെ ജീവിതത്തില്‍ ഒരു ദുരന്തം വന്ന സമയത്താണ് അമലുമായി അടുത്തതെന്ന് ജ്യോതിര്‍മയി ഓര്‍ക്കുന്നു. 'വിവാഹമോചനത്തിനുശേഷം മനസ്സ് വല്ലാതെ തകര്‍ന്നു. ഡിവോഴ്‌സി ഒരു സ്ത്രീയാകുമ്പോള്‍ പല രീതിയിലാവും പ്രതികരിക്കുക. ഒട്ടും ജഡ്ജ് ചെയ്യാതെ അസുഖകരമായി തോന്നാത്തവിധം എന്നോടു പെരുമാറിയ ചില സുഹൃത്തുകളില്‍ പ്രധാനപ്പെട്ടയാളായിരുന്നു അമല്‍'.

  സൗഹൃദത്തിനപ്പുറം

  അമല്‍ നീരദുമായുള്ള പ്രണയം എങ്ങിനെ...ജ്യോതിര്‍മയി പറയുന്നു

  മോര്‍ ദാന്‍ എ ഫ്രണ്ട് എന്നു തോന്നിത്തുടങ്ങിയത് കഴിഞ്ഞ മൂന്നുനാലു വര്‍ഷത്തിനുള്ളിലാണെന്ന് ജ്യോതിര്‍ മയി പറയുന്നു 'പതുക്കെ വളര്‍ന്നു വന്ന് ഗാഢമായി തീര്‍ന്ന സൗഹൃദം. പിന്നെ ഒരു സുഹൃത്തിനെക്കാളുപരിയായി തോന്നി. സൗഹൃദം, ആദരവ് എല്ലാം ചേര്‍ന്ന വികാരം. ഓരോ ദിവസവും ഞങ്ങള്‍ക്ക് തോന്നി മാനസികമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന്.

  അവസാനം ചിന്തിച്ചു

  അമല്‍ നീരദുമായുള്ള പ്രണയം എങ്ങിനെ...ജ്യോതിര്‍മയി പറയുന്നു

  അവസാനം ഞങ്ങള്‍ രണ്ടുപേരും ചിന്തിച്ചു. എന്തുകൊണ്ട് നമുക്കൊരുമിച്ച് ഒരു ജീവിതം ആരംഭിച്ചുകൂട. പരസ്പരം വളരെ കംഫര്‍ട്ടബിളായനുഭവപ്പെട്ടു- ജ്യോതിര്‍ മയി പറഞ്ഞു

   അമലിനെ കുറിച്ച്

  അമല്‍ നീരദുമായുള്ള പ്രണയം എങ്ങിനെ...ജ്യോതിര്‍മയി പറയുന്നു

  അമല്‍ വളരെയധികം സോഷ്യലൈസ് ചെയ്യുന്ന കൂട്ടത്തിലല്ല. കുറച്ചൊരു റിസര്‍വ്ഡ് ആണ്. എനിക്ക് അമലുമായി ഐഡന്റിഫൈ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. പല കാര്യങ്ങളിലും ഞാനായിത്തന്നെ തോന്നിയിട്ടുണ്ട്. ഞങ്ങളുടെ ഇഷ്ടങ്ങള്‍ തമ്മിലുമുണ്ട് ഏറെ സമാനതകള്‍'.

  തീരുമാനം വീട്ടില്‍

  അമല്‍ നീരദുമായുള്ള പ്രണയം എങ്ങിനെ...ജ്യോതിര്‍മയി പറയുന്നു

  കല്യാണത്തിന്റെ തീരുമാനം വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മയ്ക്ക് അത് ഏറെ ആശ്വാസമായി എന്ന് ജ്യോതിര്‍മയി പറയുന്നു. 'എന്റെ കാര്യത്തില്‍ വളരെ വിഷമിച്ചു കഴിയുകയായിരുന്നു അമ്മ. അച്ഛനില്ല. എനിക്കൊരു പുതിയ ജീവിതം വേണമെന്ന് പലരും പറയുമായിരുന്നു. എനിക്കുവേണ്ടി പ്രൊപ്പോസല്‍ കൊണ്ടു വരണോ, ഞാനെങ്ങനെ പ്രതികരിക്കും എന്നോര്‍ത്ത് അമ്മയ്ക്ക് വിഷമമായിരുന്നു. ഇതറിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു. എനിക്ക് ആശ്വാസമായി എന്ന്. അമലിന്റെ അച്ഛനമ്മമാര്‍ക്കും അതുപോലെ തന്നെയായിരുന്നു- ജ്യോതിര്‍മയി പറഞ്ഞു.

  English summary
  Jyothirmayi telling about her love marriage with director Amal Neerad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X