»   » തുണി അഴിക്കാനാണെങ്കില്‍ ഓകെ, പക്ഷെ ഇത്തരം സിനിമകള്‍ക്ക് എത്ര കോടി തരാം എന്നു പറഞ്ഞാലും കാജലില്ല!

തുണി അഴിക്കാനാണെങ്കില്‍ ഓകെ, പക്ഷെ ഇത്തരം സിനിമകള്‍ക്ക് എത്ര കോടി തരാം എന്നു പറഞ്ഞാലും കാജലില്ല!

By: Rohini
Subscribe to Filmibeat Malayalam

നായകന്മാരെ ചുറ്റിപ്പറ്റിയുള്ള നായികാ വേഷങ്ങള്‍ മാത്രമാണ് പലപ്പോഴും നടിമാര്‍ക്ക് ലഭിക്കാറുള്ളത്. അത് തന്നെ 'തുറന്ന്' കാണിക്കാന്‍ മടിയില്ലെങ്കില്‍ ആ പേരും പറഞ്ഞ് എത്ര കോടികള്‍ എണ്ണി വാങ്ങാനും ചിലര്‍ തയ്യാറാണ്. ഇത്തരം വേഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലരെങ്കിലും ആഗ്രഹിക്കുന്നുണ്ടാവും. എന്നാല്‍ കാജല്‍ അഗര്‍വാളിനെ അക്കൂത്തില്‍ പെടുത്തേണ്ട!

കല്യാണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 32 കാരിയായ കജല്‍ അഗര്‍വാളിന്റെ മറുപടി!!

എത്രവലിയ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും, ഐറ്റം ഡാന്‍സ് ചെയ്യാനും തയ്യാറായ കാജല്‍ അഗര്‍വാളിന് സ്ത്രീപക്ഷ ചിത്രങ്ങളോട് വലിയ താത്പര്യമില്ലത്രെ. കോടികള്‍ വാഗ്ദാനം ചെയ്തിട്ടും രണ്ട് ചിത്രങ്ങള്‍ നടി ഉപേക്ഷിച്ചു എന്നാണ് പുതിയ വാര്‍ത്തകള്‍.

രണ്ടര കോടിയുടെ ചിത്രം

പി വാസു സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ ചിത്രത്തിലേക്ക് നായികയായി കാജലിനെ വിളിച്ചിരുന്നു. 2.5 കോടി രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തു. പക്ഷെ അഭിനയിക്കാന്‍ നടി തയ്യാറായില്ലത്രെ

ബോളിവുഡിനും നോ

ബോളിവുഡിലും സാന്നിധ്യം അറിയിക്കാനുള്ള തത്രപ്പാടിലാണ് തെന്നിന്ത്യയിലെ ചില താരങ്ങള്‍. എന്നാല്‍ നല്ലൊരു അവസരം ബോളിവുഡില്‍ കിട്ടിയിട്ടും നോ എന്നായിരുന്നുവത്രെ കാജലിന്റെ പ്രതികരണം. ബോളിവുഡിലും രണ്ടര കോടി രൂപയ്ക്ക് വാഗ്ദാനം ചെയ്ത സ്ത്രീപക്ഷ ചിത്രം കാജല്‍ നിരസിച്ചു.

അഞ്ച് കോടി പോയി

ഗ്ലാമര്‍ റോളുകള്‍ക്ക് കണക്ക് പറഞ്ഞ് എണ്ണി വാങ്ങുന്ന നായികമാര്‍ക്ക് അപൂര്‍വ്വമായിട്ടാണ് ഇത്തരം സ്ത്രീപക്ഷ ചിത്രങ്ങള്‍ കിട്ടുന്നത്. നായകന് പിന്നില്‍ നിന്ന് മാറാന്‍ ലഭിയ്ക്കുന്ന ഓരോ അവസരവും ഉപയോഗപ്പെടുത്തുന്ന നായികമാര്‍ക്കിടയില്‍ കാജലിന്റെ പ്രതികരണം ചിലരെ അതിശയിപ്പിക്കുന്നു. ആ കണക്കില്‍ അഞ്ച് കോടിയാണ് കാജളിന് നഷ്ടം.

നയന്‍ മാതൃകയാകുന്നു

നായകന് പിന്നില്‍ തളയ്ക്കപ്പെട്ട നായികമാര്‍ക്ക് ഇപ്പോഴാണ് ഒരു മോചനം ലഭിയ്ക്കുന്നത്. അതിന് മുന്നില്‍ നില്‍ക്കുന്നത് നയന്‍താരയാണ്. സമീപകാലത്ത് നയന്‍ ഏറ്റെടുക്കുന്നതില്‍ ഭൂരിഭാഗവും സ്ത്രീപക്ഷ ചിത്രങ്ങളാണ്. പ്രതിഫലവും കുത്തനെ ഉയര്‍ന്നു. വിജയമായാലും പരാജയമായാലും ആ ഉത്തരവാദിത്വം നയന്‍ സ്വയം ഏറ്റെടുക്കുന്നു.

ക്വീനില്‍ കാജല്‍

അതേ സമയം, ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ക്വീന്‍ എന്ന ചിത്രത്തിന്റെ റീമേക്കിലാണ് കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ സ്ത്രീപക്ഷ ചിത്രങ്ങളെ കാജല്‍ പൂര്‍ണമായും അകറ്റി നിര്‍ത്തുന്നു എന്ന് പറയാന്‍ സാധിക്കില്ല.

താരമൂല്യം കൂടുന്നു

അതേ സമയം തുടര്‍ച്ചയായി ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങള്‍ നേടുന്നതിലൂടെ കാജലിന് തിരക്കേറുകയാണ്. റാണയ്‌ക്കൊപ്പം അഭിനയിച്ച നേനു രാജ നേനു മന്ത്രിയ്ക്കും അജിത്തിനൊപ്പം അഭിനയിച്ച വിവേഗത്തിനും മികച്ച അഭിപ്രായമാണ് ലഭിയ്ക്കുന്നത്. വിജയ് യുടെ മെര്‍സലാണ് പുതിയ ചിത്രം

English summary
Kajal Aggarwal turns down a remuneration of Rs 5 Cr because she does not want to join the female-centric bandwagon?
Please Wait while comments are loading...

Malayalam Photos

Go to : More Photos