»   » ചോര കൊണ്ട് പ്രണയ ലേഖനം എഴുതി.. കണ്ണേട്ടാ ഐ ലവ് യു... അരുത് എന്ന് കാളിദാസ് ജയറാം

ചോര കൊണ്ട് പ്രണയ ലേഖനം എഴുതി.. കണ്ണേട്ടാ ഐ ലവ് യു... അരുത് എന്ന് കാളിദാസ് ജയറാം

Posted By: Rohini
Subscribe to Filmibeat Malayalam

ഇഷ്ടതാരങ്ങളോടുള്ള ആരാധന പല തരത്തില്‍ കാണിക്കുന്നവരുണ്ട്. ഫഌക്‌സ് കാര്‍ഡും ബാനറുകളും ഫാന്‍ അസോസിയഷനുമൊക്കെയാണ് ആണ്‍കുട്ടികളുടെ ഇഷ്ട വിനോദമെങ്കില്‍, പെണ്‍കുട്ടികള്‍ താരങ്ങളെ അങ്ങ് പ്രണയിക്കും.

പ്യാരിയ്ക്കും, പോഞ്ഞിക്കരയ്ക്കും കാളിദാസന്റെ പൂമരത്തിലെന്താണ് കാര്യം; ചോറ് വിളമ്പാനോ...?

മലയാളത്തില്‍ ഏറ്റവും അധികം പ്രണയ ലേഖനങ്ങള്‍ കിട്ടിയ നടനാണ് കുഞ്ചാക്കോ ബോബന്‍. ചോര കൊണ്ട് എഴുതിയ പ്രണയ ലേഖനങ്ങളും കുഞ്ചാക്കോ ബോബന് കിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ കാളിദാസിനും.

ജയറാമിന്റെ മകനാണെന്ന് മറച്ചുവച്ചു, കാളിദാസ് സുഹാസിനിയെയും മണിരത്‌നത്തെയും പറ്റിച്ചു!!

കാളിദാസിന് കിട്ടിയത്

ചോരകൊണ്ട്, കണ്ണേട്ടാ ഐ ലവ് യു എന്ന് പറഞ്ഞു കൊണ്ടാണ് ഒരു പെണ്‍കുട്ടി കാളിദാസിന് പ്രണയ ലേഖനമെഴുതിയത്.

കാളിദാസിന്റെ പ്രതികരണം

കത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തുകൊണ്ട് കാളിദാസ് പറഞ്ഞു, 'അരുത് ഇങ്ങെയൊന്നും ചെയ്യരുത്. എന്നെ സന്തോഷിപ്പുക്കുക എന്നതാണ് ഉദ്ദേശമെങ്കില്‍ ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ തിയേറ്ററില്‍ പോയി കാണുക. അതാണ് ഏറ്റവും വലിയ സന്തോഷം. ഇത്തരത്തിലുള്ള ആരാധന എന്നെ സങ്കടപ്പെടുത്തുന്നു. ഇത് നിര്‍ത്തണം' എന്ന്.

ഡിലീറ്റ് ചെയ്തു

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്തിന് ഒരുപാട് കമന്റുകള്‍ വന്നു. കാളിദാസിനെതിരെ ട്രോളുകളും വന്നതോടെ നടന്‍ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചു.

പൂമരമാണ് കാരണം

പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന പാട്ട് റിലീസ് ചെയ്തതോടെയാണ് കേരളത്തില്‍ കാളിദാസിന് ഇത്രയേറെ ആരാധകരുണ്ടായത്. മലയാളത്തില്‍ കാളിദാസിന്റെ നായകനായുള്ള അരങ്ങേറ്റമാണ് എബ്രിഡ് ഷൈന്‍ ചിത്രമായ പൂമരത്തിലൂടെ.

English summary
Kalidas Jayaram gets the shock of his life: a love letter written in blood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam