»   » ഷാജി എന്‍ കരുണിന്റെ ഗാഥ വീണ്ടും, മോഹന്‍ലാലിന് പകരം ആര്?

ഷാജി എന്‍ കരുണിന്റെ ഗാഥ വീണ്ടും, മോഹന്‍ലാലിന് പകരം ആര്?

Posted By:
Subscribe to Filmibeat Malayalam

ഷാജി എന്‍ കരുണിന്റെ ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയെന്നതാണ് അവസാനം പുറത്ത് വന്ന വാര്‍ത്ത. മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതോടെ സംവിധായകന്‍ ആ ചിത്രം പൂര്‍ണമായി ഉപേക്ഷിച്ചും എന്നും ഒരു അടക്കം പറച്ചിലുകളുണ്ടായിരുന്നു. എന്നാല്‍ ഗാഥയെ അങ്ങനെ പൂര്‍ണ്ണമായി വേണ്ടന്ന വയ്ക്കാന്‍ ഷാജി എന്‍ കരുണ്‍ തയ്യാറല്ല.

മോഹന്‍ലാല്‍ ചിത്രം വേണ്ടെന്ന് വച്ചാലും മറ്റ് നടന്മാരെ വച്ച് ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഷാജി. എന്തായാലും മലയാളത്തില്‍ ഗാഥ ഒരുങ്ങുന്നില്ലെന്നാണ് അറിയുന്നത്. പകരം തമിഴിലും ഹിന്ദിയിലുമായൊരുങ്ങുന്ന ചിത്രത്തില്‍ കമല ഹാസനെ നായകനാക്കാനാണ് സംവിധായകന്റെ തീരുമാനം. തുടര്‍ന്ന് കാണുക

ഷാജി എന്‍ കരുണിന്റെ ഗാഥ വീണ്ടും, മോഹന്‍ലാലിന് പകരം ആര്?

മലയാളത്തിലും ഹിന്ദിയിലുമായൊരുക്കുന്ന ചിത്രത്തില്‍ നായകന്‍ മോഹന്‍ലാലാണെന്ന് നേരത്തെ പറഞ്ഞിരുന്നത്.

ഷാജി എന്‍ കരുണിന്റെ ഗാഥ വീണ്ടും, മോഹന്‍ലാലിന് പകരം ആര്?

വാനപ്രസ്ഥം എന്ന ചിത്രത്തതിന് ശേഷം ഷാജി എന്‍ കരുണിനും, മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നതുക്കൊണ്ട് തന്നെ ചിത്രം നേരത്തെ ശ്രദ്ധ നേടിയിരുന്നു.

ഷാജി എന്‍ കരുണിന്റെ ഗാഥ വീണ്ടും, മോഹന്‍ലാലിന് പകരം ആര്?

ചിത്രത്തെ കുറിച്ച് ഒരുക്കങ്ങള്‍ തുടങ്ങി, കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍, ചിത്രം ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ വരുകയായിരുന്നു. ലൊക്കേഷന്റെ കാര്യത്തിലും, കാസ്റ്റിങിലുമുണ്ടായ പ്രശ്‌നമാണ് ചിത്രം വേണ്ടന്ന് വയ്ക്കാനുള്ള കാരണമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

ഷാജി എന്‍ കരുണിന്റെ ഗാഥ വീണ്ടും, മോഹന്‍ലാലിന് പകരം ആര്?

വളരെ ചിലവേറിയ ചിത്രമാണ് ഗാഥ. സാമ്പത്തകികമായി ചില പ്രശ്‌നങ്ങളുമുണ്ടെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

ഷാജി എന്‍ കരുണിന്റെ ഗാഥ വീണ്ടും, മോഹന്‍ലാലിന് പകരം ആര്?

ചിത്രത്തിന്റെ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി അടുത്ത വര്‍ഷത്തേക്ക് ഒരുക്കാനാണ് പദ്ധതിയെന്നാണ് പിന്നീട് സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇനി എന്തായാലും മലയാളത്തില്‍ ഗാഥയുണ്ടികില്ല.

ഷാജി എന്‍ കരുണിന്റെ ഗാഥ വീണ്ടും, മോഹന്‍ലാലിന് പകരം ആര്?

മലയാളത്തിന് താങ്ങാനവാത്ത ബഡ്ജറ്റ് ആയതുക്കൊണ്ടാണ് മലയാളം ഒഴിവാക്കി ചിത്രം തമിഴിലും, ഹിന്ദിയിലുമായി ഒരുക്കുന്നതത്രേ.

ഷാജി എന്‍ കരുണിന്റെ ഗാഥ വീണ്ടും, മോഹന്‍ലാലിന് പകരം ആര്?

ഗാഥയില്‍ അഭിനയിക്കാന്‍ കമലഹാസന്‍ സമ്മതിച്ചതോടെയാണ്, ചിത്രം ഒരുക്കാനുള്ള തീരുമാനം സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.

ഷാജി എന്‍ കരുണിന്റെ ഗാഥ വീണ്ടും, മോഹന്‍ലാലിന് പകരം ആര്?

മോഹന്‍ലാലിനെ നായകാനാക്കിയെ ചിത്രം ഒരുക്കൂ എന്ന തീരുമാനത്തിലായലിരുന്നു സംവിധായകന്‍ ഷാജി എന്‍ കരുണ്‍. എന്നാല്‍ മോഹന്‍ലാലിന് പകരം ചെയ്യാന്‍ ഏറ്റവും മികച്ച നടന്‍ കമലഹാസന്‍ തന്നെയാണ്.

ഷാജി എന്‍ കരുണിന്റെ ഗാഥ വീണ്ടും, മോഹന്‍ലാലിന് പകരം ആര്?

ടി പത്മനാഭന്റെ കടല്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഗാഥ എന്ന ചിത്രമൊരുക്കാന്‍ ഷാജി എന്‍ കരുണ്‍ തീരുമാനിച്ചത്.

English summary
National Award-winning director Shaji N Karun's much-hyped Indo-Polish-French production Gaadha won't have Mohanlal attached to it anymore.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam