»   » മകള്‍ അക്ഷരയുടെ പ്രണയ തകര്‍ച്ചയില്‍ അസ്വസ്ഥനായി കമല്‍ ഹസന്‍

മകള്‍ അക്ഷരയുടെ പ്രണയ തകര്‍ച്ചയില്‍ അസ്വസ്ഥനായി കമല്‍ ഹസന്‍

Posted By: Rohini
Subscribe to Filmibeat Malayalam

തന്റെ രണ്ട് പെണ്‍മക്കളുടെയും സിനിമാ ജീവിത്തെ സംബന്ധിച്ച് വലിയ അഭിമാനമായിരുന്നു കമല്‍ ഹസന്. ഹിന്ദി ചിത്രത്തില്‍ തുടങ്ങി ശ്രുതി ഹസന്‍ തെലുങ്കിലും തമിഴിലുമൊക്കെ തന്റേതായ ഇടം കണ്ടെത്തി മുന്നേറി. ഇപ്പോള്‍ ഏറ്റവും വിലയേറിയ നായികയായി ശ്രുതി മാറിയതും അച്ഛന്റെ പേര് ഉപയോഗിച്ചല്ല, മറിച്ച് കഴിവ് ഉപയോഗിച്ച് തന്നെയാണ്.

അമിതാഭ് ബച്ചനും ധനുഷും ഒന്നിച്ച ഷമിതാഭ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു രണ്ടാമത്തെ മകള്‍ അക്ഷര ഹസന്റെ അരങ്ങേറ്റം. ചിത്രം സാമ്പത്തികമായി വിജയം നേടിയില്ലെങ്കിലും ഒരു അഭിനേത്രി എന്ന നിലയില്‍ അക്ഷരയുടേത് മികച്ച പ്രകടനവമായിരുന്നു. നടി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതില്‍ കമല്‍ ഹസന് സന്തോഷവും അഭിമാനവും ഉണ്ടായിരുന്നു.

kamal-akshara-tanuj

എന്നാല്‍ ഇപ്പോള്‍ തന്റെ രണ്ടാമത്തെ പുത്രിയുടെ കരിയറിനെ സംബന്ധിച്ച കാര്യത്തില്‍ കമല്‍ ഹസന്‍ അസ്വസ്ഥനാണെന്നാണ് കേള്‍ക്കുന്നത്. ആദ്യകാല നടി രതി അഗ്നിഹോത്രിയുടെ മകനും യുവ നടനുമായ തനുജ് വിര്‍വാണിയുമായി അക്ഷര പ്രണയത്തിലായിരുന്നു. ഇരുവരും ഡേറ്റിങിലാണെന്ന വാര്‍ത്ത സിനിമാ ലോകം ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടറിഞ്ഞു അത് ബ്രേക്കപ്പായി എന്ന്.

മകളുടെ പ്രണയ തകര്‍ച്ചയില്‍ അസ്വസ്ഥനാണ് കമല്‍ എന്നാണ് കോടമ്പക്കത്തു നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. പ്രണയ തകര്‍ച്ച അക്ഷരയുടെ കരിയറിനെ ബാധിക്കുമോ എന്ന് കമല്‍ ഭയക്കുന്നുണ്ടത്രെ. വ്യക്തിപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മക്കള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം കമല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ തീരുമാനങ്ങള്‍ തെറ്റാകുകയോ അവരുടെ ജീവിതത്തെ നെഗറ്റീവായി ബാധിക്കുകയോ ചെയ്യുന്നത് ഏതൊരു പിതാവിനെയും പോലെ കമലിനും സഹിക്കില്ലല്ലോ...

English summary
Ulaganayagan Kamal Haasan is enjoying the success of his daughters Shruthi and Akshara as actors. Both are having a wonderful time and he is particularly happy with Shruti Haasan‘s work over the years and how she has made a fantastic cine career. But reports suggest that of late Kamal is a bit perturbed about his younger daughter Akshara Haasan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam