twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കപില്‍ ദേവിന്റെ ജീവിതവും സിനിമയാവുന്നു? നായകനായി രണ്‍വീര്‍ സിംഗ്!!

    By Midhun
    |

    നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ സൂപ്പര്‍താരമായി മാറിയ നടനാണ് രണ്‍വീര്‍ സിംഗ്. മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത ബാന്‍ഡ് ബജാ ബരത് എന്ന സിനിമയിലുടെയായിരുന്നു രണ്‍വീര്‍ ബോളിവുഡിലെത്തിയിരുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കികൊണ്ടായിരുന്നു രണ്‍വീര്‍ ബോളിവുഡിലേക്കുളള തന്റെ വരവറിയിച്ചിരുന്നത്. അനുഷ്‌ക ശര്‍മ്മ രണ്‍വീറിന്റെ നായികയായി എത്തിയ ചിത്രം വലിയ വാണിജ്യ വിജയമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും നേടിയിരുന്നത്. തുടര്‍ന്നു നിരവധി ഹിറ്റ് ചിത്രങ്ങള്‍ രണ്‍വീറിന്റെതായി ബോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു.

    ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ രണ്‍വീര്‍ ചിത്രങ്ങള്‍ക്കായിരുന്നു തിയ്യേറ്ററുകളില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചിരുന്നത്. ചരിത്ര കഥാപാത്രങ്ങളെ തന്റെ അഭിനയം കൊണ്ടും ശരീരഭാഷകൊണ്ടും മികവുറ്റതാക്കാന്‍ രണ്‍വീറിന് സാധിച്ചിരുന്നു. കൈനിറയെ ചിത്രങ്ങളാണ് രണ്‍വീറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടെ രണ്‍വീറിന്റെ പുതിയൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കപില്‍ ദേവിന്റെ ജീവിതകഥയില്‍ രണ്‍വീര്‍ നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്

    രണ്‍വീറിന്റെ കുതിപ്പ്

    രണ്‍വീറിന്റെ കുതിപ്പ്

    വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ബോളിവുഡില്‍ സൂപ്പര്‍താരപദവിയിലേക്ക് രണ്‍വീര്‍ എത്തിയിരുന്നത്. ബാന്‍ഡ് ബജാ ബരത് എന്ന ചിത്രത്തിലൂടെ തുടങ്ങിയ രണ്‍വീര്‍ തുടര്‍ന്നും നിരവധി ഹിറ്റ് സിനിമകളില്‍ ബോളിവുഡില്‍ അഭിനയിച്ചിരുന്നു. സഞ്ജയ് ലീലാ ബന്‍സാലിയുടെ രാംലീലാ എന്ന ചിത്രത്തിലെ വേഷമാണ് നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. ട്രാജിക്ക് റൊമാന്‍സ് വിഭാഗത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു രണ്‍വീര്‍ നടത്തിയിരുന്നത്. ചിത്രത്തില്‍ രാം എന്ന കഥാപാത്രമായി രണ്‍വീര്‍ എത്തിയപ്പോള്‍ ലീലയായിട്ടാണ് ദീപിക പദുകോണ്‍ എത്തിയിരുന്നത്. ഇരുവരുടയും പ്രകടനം കൊണ്ട് നിരവധി പ്രേക്ഷകപ്രശംസകളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്

    ബജ്രാവോ മസ്താനി എന്ന ചിത്രം

    ബജ്രാവോ മസ്താനി എന്ന ചിത്രം

    രാംലീലയ്ക്കു ശേഷം രണ്‍വീര്‍-സഞ്ജയ് ലീലാ ബന്‍സാലി കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു ബജ്രാവോ മസ്താനി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ദീപികാ പദുകോണും പ്രിയങ്കാ ചോപ്രയുമായിരുന്നു രണ്‍വീറിന്റെ നായികമാരായി എത്തിയിരുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം വലിയ കളക്ഷനായിരുന്നു ബോക്‌സ്ഓഫീസില്‍ നിന്നും നേടിയിരുന്നത്. ചിത്രത്തില്‍ ബജ്രാവോ എന്ന ടൈറ്റില്‍ കഥാപാത്രത്തെയായിരുന്നു രണ്‍വീര്‍ അവതരിപ്പിച്ചിരുന്നത്. ചരിത്ര കഥയോട് നീതി പുലര്‍ത്തിയ ചിത്രം മികച്ചൊരു ദ്യശ്യാനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് സ്മ്മാനിച്ചിരുന്നത്.

    അലാവുദ്ദീന്‍ ഖില്‍ജിയായുളള പ്രകടനം

    അലാവുദ്ദീന്‍ ഖില്‍ജിയായുളള പ്രകടനം

    പദ്മാവതില്‍ അലാവുദ്ദീന്‍ ഖില്‍ജിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു രണ്‍വീര്‍ നടത്തിയിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ മെഗാഹിറ്റായി മാറിയിരുന്നു. രണ്‍വീറും ദീപികയും ഒന്നിച്ച മൂന്നാമത്തെ ചിത്രമായിരുന്നു പദ്മാവത്. ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചരിത്രത്തെ വളച്ചൊടിച്ചുവെന്ന ആരോപണമായിരുന്നു പദ്മാവതിനു നേരെ ഉണ്ടായിരുന്നത്. ഹിന്ദുസംഘടനകളുടെ വലിയ പ്രതിഷേധങ്ങളായിരുന്നു ചിത്രത്തിനു നേരെ ഉണ്ടായിരുന്നത്. പദ്മാവതി എന്ന് പേരിട്ടിരുന്ന ചിത്രത്തിന് നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ടൈറ്റില്‍ മാറ്റേണ്ടിവന്നത്.

    കപില്‍ ദേവിന്റെ ബയോപിക്ക്

    കപില്‍ ദേവിന്റെ ബയോപിക്ക്

    ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ ആദ്യമായി കപ്പില്‍ മുത്തമിട്ടത് കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിക്കു കീഴിലായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായാണ് കപില്‍ദേവ് അറിയപ്പെടുന്നത്. കപില്‍ ദേവിന്റെ ജീവിതം സിനിമയാവുകയാണ്. 83 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് കപില്‍ ദേവായി എത്തുന്നത്. കബീര്‍ ഖാനായിരിക്കും ചിത്രം സംവിധാനം ചെയ്യുകായെന്നാണ് അറിയുന്നത്.

    കോച്ചായി നവാസുദ്ദിന്‍ സിദ്ദിഖി

    കോച്ചായി നവാസുദ്ദിന്‍ സിദ്ദിഖി

    നിരവധി ശ്രേദ്ധയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മികച്ച നടന്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന താരമാണ് നവാസുദ്ദിന്‍ സിദ്ദിഖി. കലാമൂല്യമുളള സിനിമകളിലൂടെയായിരുന്നു നവാസുദ്ദിന്‍ സിദ്ദിഖി ശ്രദ്ധിക്കപ്പെട്ടിരുന്നത്. കപില്‍ ദേവിന്റെ ജീവചരിത്രസിനിമയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായാണ് നടന്‍ എത്തുന്നത്. കപില്‍ ദേവിനു പുറമെ കിരീടനേട്ടത്തില്‍ നിര്‍ണായപങ്കുവെച്ചിരുന്ന ഇന്ത്യയുടെ കോച്ചിനെയാണ് നവാസുദ്ദിന്‍ അവതരിപ്പിക്കുക.

    തലയിലെ വിഗ് താടിയായി മാറിയ കഥ! പഞ്ചാബി ഹൗസ് ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ സംഭവത്തെക്കുറിച്ച് റാഫി തലയിലെ വിഗ് താടിയായി മാറിയ കഥ! പഞ്ചാബി ഹൗസ് ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ സംഭവത്തെക്കുറിച്ച് റാഫി

    English summary
    kapil dev's biopic movie is coming
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X