»   » രണ്‍ബീറിനെ തനിച്ചുവിട്ടില്ല ലങ്കയ്ക്ക് കത്രീനയും

രണ്‍ബീറിനെ തനിച്ചുവിട്ടില്ല ലങ്കയ്ക്ക് കത്രീനയും

Posted By:
Subscribe to Filmibeat Malayalam

തങ്ങളെപ്പേടിച്ച് ഇന്ത്യയില്‍ വെക്കേഷന്‍ ആഘോഷിക്കാതെ സ്‌പെയിനില്‍ പോയി പ്രണയിച്ചുനടന്ന ബോളിവുഡ് പ്രണയജോഡികളായ രണ്‍ബീര്‍ കപൂറിനും കത്രീന കെയ്ഫിനും അവരുടെ കടല്‍ത്തീരത്തെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് പാപ്പരാസികള്‍ വലിയ അടിയായിരുന്നു കൊടുത്തത്. ആളെപ്പറ്റിയ്ക്കാനായി രണ്ട് പേരും രണ്ട് വിമാനങ്ങളിലായിട്ടായിരുന്നു സ്‌പെയിനില്‍ നിന്നും നാട്ടിലെത്തിയതെങ്കിലും അധികം വൈകാതെ ബീച്ചില്‍ നീന്തല്‍ വേഷത്തില്‍ നടക്കുന്ന കത്രീനയുടെയും രണ്‍ബീറിന്റെയും ചിത്രങ്ങള്‍ പുറത്താവുകയായിരുന്നു.

ഇതുവരെ തങ്ങള്‍ പ്രണയത്തിലാണെന്ന് തുറന്നു സമ്മതിക്കാത്ത ഇരുവരും സ്‌പെയിന്‍ വെക്കേഷന്‍ കഴിഞ്ഞുള്ള ഫോട്ടോ ഷോക്കിന് ശേഷവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴിതാരണ്ടുപേരും കൂടി വീണ്ടും പുതിയൊരു ലൊക്കേഷനിലേയ്ക്ക് ഒരുമിച്ച് പറന്നിരിക്കുകയാണ്.

Ranbir Kapoor and Katrina Kaif

അനുരാഗ് കാശ്യപ് ഒരുക്കുന്ന ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയ്ക്കുപോയ രണ്‍ബീറിനൊപ്പം കത്രീനയും യാത്രതിരിച്ചിട്ടുണ്ട്. ഹൃത്വിക്ക് റോഷന്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ ബാങ് ബാങ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി വീണുകിട്ടിയ ഇടവേള കാമുകനൊപ്പം ചെലവഴിയ്ക്കുകയാണ് കത്രീന.

സല്‍മാനുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ച കത്രീനയും ദീപിക പദുകോണില്‍ നിന്നകന്ന രണ്‍ബീറും ഇപ്പോള്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളമായി പ്രണയത്തിലാണ്. ഇവരുടെ വിവാഹം ഉടനുണ്ടാകുമെന്നും അല്ല നടന്നുകഴിഞ്ഞുവെന്നുമെല്ലാം ഗോസിപ്പുകളുണ്ട്. ഒരിക്കല്‍ ലണ്ടനില്‍ വച്ച് കത്രീനയുടെ കുടുംബവുമായി രണ്‍ബീറും അമ്മയും സമയം ചെലവിട്ടിരുന്നുവെന്നും കത്രീനയെക്കുറിച്ച് രണ്‍ബീറിന്റെ അമ്മ നീതു കപൂറിന് നല്ലതുമാത്രമേ പറയാനുള്ളുവെന്നുമെല്ലാമാണ് കേള്‍ക്കുന്നത്. എന്തായാലും അധികം വൈകാതെ പ്രണയംസ്ഥിരീകരിച്ച് ഇവര്‍ വിവാഹത്തിലേയ്ക്ക് കടക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Katrina Kaif wants every moment of the lover Ranbir Kapoor and hence she flew with him to Sri Lanka where Ranbir will shoot for Anurag Kashyap’s film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam