Just In
- 4 min ago
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
- 7 min ago
മെഗാസ്റ്റാർ മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും, ബിലാൽ അല്ല
- 12 min ago
പ്രണയപരാജയം നേരിട്ടിട്ടുണ്ട്, വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അതല്ലെന്ന് സുബി സുരേഷ്
- 32 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
Don't Miss!
- News
ഇസ്രായേലില്‍ കൊവിഡ് വാക്സിന് കുത്തിവെച്ചവര്‍ക്ക് മുഖത്ത് പക്ഷാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Finance
വാവെയ് ചൈനയ്ക്ക് പുറത്തേക്ക്; സൗദിയില്‍ കൂറ്റന്‍ സ്റ്റോര്‍ സ്ഥാപിക്കുന്നു, ലക്ഷ്യം ഗള്‍ഫ് മേഖല
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രണ്‍ബീറിന്റെ വിവാഹാഭ്യര്‍ത്ഥന കത്രീന നിരസിച്ചു?
എന്തുമാത്രം വാര്‍ത്തയാണ് പ്രണയത്തിന്റെ പേരില്‍ രണ്‍ബീര്‍ കപൂറും കത്രീന കെയ്ഫും സൃഷ്ടിച്ചത്. സ്പെയിനില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോവുകയും കടല്‍ത്തീരത്ത് വച്ച് പാപ്പരാസികളുടെ ക്യാമറയില്‍ കുടുങ്ങുകയും ചെയ്ത കത്രീനയുടെ ബിക്കിനി ചിത്രങ്ങളും രണ്‍ബീറിന്റെ അര്ദ്ധനനഗ്ന ചിത്രങ്ങളും നെറ്റില്‍ ദിവസങ്ങളോളും ചൂടന്‍ വിഭവമായിരുന്നു.
വിദേശത്തും സ്വകാര്യത നല്‍കാത്ത പാപ്പരാസികളുടെ രീതിയ്ക്കെതിരെ കത്രീന അതിശക്തമായിട്ടായിരുന്നു തിരിച്ചെത്തിയപ്പോള്‍ പ്രതികരിച്ചത്. ഇത്രയേറെ പ്രശ്നങ്ങള്‍ നടന്നിട്ടും തങ്ങള്‍ പ്രണയത്തിലാണോയെന്നകാര്യം കത്രീനയും രണ്‍ബീറും വ്യക്തമാക്കുകയും ചെയ്തിരുന്നില്ല. സ്പെയിന് വെക്കേഷന് കഴിഞ്ഞയുടന്‍ തന്നെ രണ്‍ബീറിനൊപ്പം കത്രീന പിന്നീട് ശ്രീലങ്കയിലെ ലൊക്കേഷനിലേയ്ക്കും യാത്രചെയ്തിരുന്നു. ഇത്രയൊക്കെ ആയപ്പോള്‍ കത്രീനയും രണ്‍ബീറും ഉടന്‍ വിവാഹിതരാകുമെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നുതുടങ്ങി.
2014ല്‍ വിവാഹനിശ്ചയം നടക്കുമെന്നായിരുന്നു വാര്‍ത്തകള്‍. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്നത് കത്രീനയെ വിവാഹം കഴിയ്ക്കുകയെന്നുള്ള രണ്‍ബീറിന്റെ പദ്ധതി പൊളിഞ്ഞുവെന്നാണ്. തനിയ്ക്ക് വിവാഹത്തില്‍ വലിയ താല്പര്യമില്ലെന്നാണേ്രത കത്രീനയുടെ നിലപാട്. രണ്‍ബീര്‍ തന്റെ ജന്മദിനത്തിലാണത്രേ കത്രീനയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ അത് കത്രീന പൂര്‍ണമായും നിരസിച്ചുവെന്നാണ് ഇപ്പോല്‍ ബോളിവുഡില്‍ പറഞ്ഞുകേള്‍ക്കുന്നത്.
പ്രണയമാകാമെന്നും വിവാഹജീവിതത്തിലേയ്ക്ക് കടക്കാന്‍ തനിയ്ക്ക് താല്പര്യമില്ലെന്നുമാണത്രേ കത്രീന പറഞ്ഞത്. വിവാഹത്തിലും വലുതായി താന്‍ കാണുന്നത് സിനിമയെയാണെന്നും കത്രീന രണ്‍ബീറിനോട് പറഞ്ഞുവെന്നാണ് സൂചന.