For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവന്‍ പൊട്ടിക്കരഞ്ഞു, ലാല്‍ ജോസ് ശാസിച്ച് നിര്‍ത്തി! ക്ലാസ്മേറ്റ്സ് പിറന്നിട്ട് 14 വര്‍ഷം

  |

  സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. കലാലയ പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. റീയൂണിയനുകളെക്കുറിച്ച് പറഞ്ഞ മികച്ച ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്ക് പഠിച്ച ക്യാംപസിലേക്ക് പോവാനാഗ്രഹിക്കാത്തവര്‍ വിരളമാണ്. തിരക്കിട്ട ജീവിതത്തിനിടയില്‍ സഹപാഠികളേയെല്ലാം തേടിപ്പിടിച്ച് അത്തരത്തിലുള്ള കൂടിച്ചേരലുകളൊരുക്കിയവരും ഏറെയായിരുന്നു. ക്ലാസ്‌മേറ്റ്‌സായിരുന്നു അതിന് വഴിയൊരുക്കിയത്.

  ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ ലാല്‍ ജോസാണ് ക്ലാസ്‌മേറ്റ്‌സ് സംവിധാനം ചെയ്തത്. 2006 ആഗസ്റ്റ് 5നായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. പൃഥ്വിരാജ്, ജയസൂര്യ, നരേന്‍, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, വിജീഷ്, രാധിക തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ക്ലാസ്‌മേറ്റ്‌സ് റിലീസ് ചെയ്തിട്ട് 14 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ആരാധകരും താരങ്ങളുമെല്ലാം ഇതേക്കുറിച്ച് പറഞ്ഞെത്തിയിട്ടുണ്ട്.

  14 വര്‍ഷം

  14 വര്‍ഷം

  പ്രണയം, സൗഹൃദം രാഷ്ട്രീയം എല്ലാം ഒത്തു ചേർന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ്‌ മൂവി പിറന്നിട്ട് 14വർഷമായിരിക്കുകയാണ്. കോഴിയും കലിപ്പനും രാഷ്ട്രീയവും പ്രണയവും വിരഹവും പ്രതികാരവ മൊക്കെ ചേർന്ന കലാലയ വിരുന്നായിരുന്നു 2006 ഇൽ പുറത്തിറങ്ങിയ ലാൽജോസ് ചിത്രം ക്ലാസ്മേറ്റ്സ്‌ എന്ന് ആരാധകര്‍ പറയുന്നു. 14 വർഷങ്ങൾക്കിപ്പറവും ഫ്രഷ് ഫീൽ തന്ന് കൊണ്ട് പ്രേക്ഷകരെ ഓർമക്കയങ്ങളിലേക്ക്‌ തള്ളിയിടുന്ന ക്യാംപസ് ഫിലിം. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ അല്ലെങ്കിൽ ജീവിച്ച സമയങ്ങൾ പിറകിലാക്കുമ്പോൾ കൊഴിഞ്ഞു പോയ കൂട്ടത്തെ കടമെടുക്കലാണ് ഓരോ
  റീ യൂണിയനുകളും.

   കരിയറിലെ മികച്ച സിനിമ

  കരിയറിലെ മികച്ച സിനിമ

  തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ക്ലാസ്മേറ്റ്സ് എന്നായിരുന്നു മുന്‍പ് ലാൽ ജോസ് പറഞ്ഞത്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. മുരളിയുടെ കാമുകിയായ റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി കാവ്യ മാധവന്‍ ശ്രമിച്ചിരുന്നു. അതേക്കുറിച്ച് തന്നോട് പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

  ക്ലാസ്സ്‌മേറ്റ്സ് | Old Movie Review | filmibeat Malayalam
  കഥ മനസ്സിലായില്ലെന്ന്

  കഥ മനസ്സിലായില്ലെന്ന്

  സിനിമയുടെ ചിത്രീകരണത്തിന് മുന്‍പായിരുന്നു തനിക്ക് കഥ മനസ്സിലായില്ലെന്ന് പറഞ്ഞ് താവ്യ മാധവന്‍ എത്തിയത്. തിരക്കഥാകൃത്തായിരുന്നു കാവ്യയോട് കഥ പറഞ്ഞത്. കഥ കേട്ടതോടെ കാവ്യ കരച്ചിലായിരുന്നുവെന്നായിരുന്നു ജെയിംസ് ആല്‍ബര്‍ട്ട് ലാല്‍ ജോസിനോട് പറഞ്ഞത്. കാര്യം തിരക്കിയപ്പോഴാണ് റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് താരം പറഞ്ഞത്.

  കാവ്യയുടെ കരച്ചില്‍

  കാവ്യയുടെ കരച്ചില്‍

  ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതിയെന്നായിരുന്നു കാവ്യ പറഞ്ഞത്. കരഞ്ഞുകൊണ്ടായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഇത് കേട്ടതോടെ ലാല്‍ ജോസിന് ദേഷ്യം വന്നു. നേരത്തെ ഇമേജുള്ളയാൾ റസിയയെ അവതരിപ്പിച്ചാൽ രസമുണ്ടാകില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതേക്കുറിച്ച് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.

  കടുപ്പിച്ച് പറഞ്ഞു

  കടുപ്പിച്ച് പറഞ്ഞു

  റസിയയെ മാറ്റാൻ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാൻ പറ്റില്ലെങ്കിൽ പോകാം'. അതും കൂടി കേട്ടതോടെ കാവ്യയുടെ കരച്ചില്‍ കൂടുകയായിരുന്നു. പിന്നീട് ചെറിയ ഉദാഹരണത്തോട റസിയയെ രാധിക അവതരിപ്പിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞുകൊടുക്കുകയായിരുന്നു. വലിയ താല്‍പര്യത്തോടെയായിരുന്നില്ല കാവ്യ താരയാവാന്‍ സമ്മതിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ സിനിമ വന്‍വിജയമായി മാറിയതോടെ കാവ്യയുടെ നിരാശ മാറുകയായിരുന്നു.

  English summary
  Kavya Madhavan and Prithviraj's best chemistry , 14 years of the film Classmates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X