»   » പിറന്നാള്‍ ദിനത്തിലും ദിലീപ് ഒപ്പമില്ല, ആശംസ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞു!

പിറന്നാള്‍ ദിനത്തിലും ദിലീപ് ഒപ്പമില്ല, ആശംസ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞു!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രി കാവ്യാ മാധവന്റെ 33ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. വിവാഹ ശേഷമുള്ള ആദ്യ പിറന്നാളിനും ഭര്‍ത്താവും നടനുമായ ദിലീപ് ഒപ്പമില്ലായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന് ഇത്തവണ ജാമ്യം ലഭിക്കുമെന്നായിരുന്നു ആരാധകരും ബന്ധുക്കളും പ്രതീക്ഷിച്ചത്. എന്നാല്‍ ജാമ്യം നിഷേധിച്ച വാര്‍ത്ത അറിഞ്ഞതോടെ ഇവര്‍ നിരാശരാവുകയായിരുന്നു.

സംവിധായകനും നിര്‍മ്മാതാവിനും മുന്നില്‍ സെന്റിയടിച്ച് ദിലീപ്.. എല്ലാം നിലനില്‍പ്പിന് വേണ്ടി!

മോഹന്‍ലാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിക്കാനാവശ്യപ്പെട്ട് മമ്മൂട്ടി, കാരണം?

ഗ്ലാമര്‍ ലോകത്തെ ലൈംഗിക ജീവിതം... ബിക്കിനി ധരിക്കാന്‍ പോലും സ്വാതന്ത്യമില്ല!

വിവാഹ ശേഷമുള്ള ആദ്യ ഓണം ദിലീപിനൊപ്പം ആഘോഷിക്കാനുള്ള ഭാഗ്യം കാവ്യയ്ക്കുണ്ടായിരുന്നില്ല. ദിലീപ് ചിത്രം റിലീസ് ചെയ്യാത്ത ഓണം കൂടിയാണ് കഴിഞ്ഞു പോയത്. അതിനു പിന്നാലെ കാവ്യയുടെ പിറന്നാളും കഴിഞ്ഞു.

വിവാഹ ശേഷമുള്ള ആദ്യ പിറന്നാള്‍

കാവ്യാ മാധവനെ ജീവിത സഖിയാക്കിയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാളായിരുന്നു ഇന്നലെ കഴിഞ്ഞത്. താരം ജയിലിലായതിനാല്‍ ആഘോഷ പരിപാടികളൊന്നുമുണ്ടായിരുന്നില്ല.

ഓണത്തിനും ഒപ്പമില്ലായിരുന്നു

വിവാഹത്തിന് ശേഷമുള്ള ആദ്യ ഓണത്തിനും കാവ്യയ്‌ക്കൊപ്പം ദിലീപ് ഇല്ലായിരുന്നു. ജീവിതത്തിലെ സന്തോഷങ്ങളെല്ലാം കണ്ണീരില്‍ ഒതുക്കി കഴിയേണ്ട അവസ്ഥയിലാണ് താരം ഇപ്പോള്‍.

ആശംസ അറിയിച്ചു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപ് ജാമ്യത്തിനായി അപേക്ഷിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിക്കുന്നതിനായി ദിലീപ് കാവ്യയെ വിളിച്ചിരുന്നുവെന്ന് മംഗളം പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാവ്യാ മാധവന്‍ പൊട്ടിക്കരഞ്ഞു

പിറന്നാള്‍ ആശംസിക്കുന്നതിനായി ദിലീപ് വിളിച്ചപ്പോള്‍ കാവ്യാ മാധവന്‍ പൊട്ടിക്കരഞ്ഞിരുന്നുവെന്നും മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേവലം ഒരു മിനിറ്റിനുള്ളില്‍ ഇരുവരും തമ്മിലുള്ള സംഭാഷണം അവസാനിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പിറന്നാള്‍ ദിനത്തില്‍ ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു

നാല് തവണ ജാമ്യം നിഷേധിക്കപ്പെട്ടതിന് ശേഷം വീണ്ടും ദിലീപ് ജാമ്യത്തിനായി ശ്രമിച്ചിരുന്നു. അതു കൊണ്ടു തന്നെ പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് ഒപ്പമുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു കാവ്യാ മാധവന്‍.

മകളുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരുന്നു

ദിലീപും കാവ്യയും വിവാഹിതരായതിന് ശേഷമുള്ള മീനാക്ഷിയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

ആഘോഷങ്ങളിലൊന്നും ഒപ്പമില്ല

വിവാഹത്തിന് ശേഷം കടന്നുവന്ന ഓണവും പിറന്നാളുമൊന്നും ദിലീപിനൊപ്പം ആഘോഷിക്കാനുള്ള ഭാഗ്യം കാവ്യയ്ക്ക് ഉണ്ടായിരുന്നില്ല. ദിലീപ് ജയിലായതോട് കൂടി സന്തോഷങ്ങളെല്ലാം കണ്ണീരില്‍ മുങ്ങിയിരിക്കുകയാണ്.

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ചു

1991 ല്‍ പുറത്തിറങ്ങിയ കമല്‍ ചിത്രം പൂക്കാലം വരവായി ല്‍ ബാലതാരമായാണ് കാവ്യാ മാധവന്‍ സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി കാവ്യ വേഷമിട്ടിരുന്നു.

നായികയിലേക്കുള്ള പ്രമോഷന്‍

ബാലതാരമായി മികച്ച പ്രകടനം കാഴ്ച വെച്ച കാവ്യാ മാധവന്‍ പിന്നീട് നായികയായി. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപായിരുന്നു നായകവേഷത്തിലെത്തിയത്.

സ്‌ക്രീനിലെ മികച്ച ജോഡികള്‍

ആദ്യ സിനിമയിലൂടെ തുടങ്ങിയ കെമിസ്ട്രി പിന്നീട് നിരവധി ചിത്രങ്ങളിലും ദിലീപും കാവ്യയും നില നിര്‍ത്തി. നിരവധി ചിത്രങ്ങളില്‍ ഈ താരജോഡി ഒരുമിച്ച് അഭിനയിച്ചിരുന്നു.

ജീവിതത്തിലും ഒന്നിച്ചു

2017 നവംബര്‍ 25 നാണ് ദിലീപും കാവ്യയും വിവാഹിതരായത്. ഇതോടെ ആദ്യ സിനിമയിലെ നായകനെ വിവാഹം കഴിച്ച താരമായി കാവ്യ മാറി. ആദ്യ വിവാഹത്തില്‍ നിന്നും മോചിതരായതിനു ശേഷമാണ്് ഇരുവരും വിവാഹിതരായത്.

പാപ്പരാസികള്‍ വിടാതെ പിന്തുടര്‍ന്നു

പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരങ്ങളാണ് കാവ്യയും ദിലീപും. വിവാഹ ശേഷവും ഇവരെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. മകളും ഭാര്യയും തമ്മില്‍ സവരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ചിത്രങ്ങളിലൂടെ തെളിയിച്ചു

വിവാഹ ശേഷം ദിലീപിനും കാവ്യയ്ക്കുമൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മകളുടെ ചിത്രങ്ങളിലൂടെയായിരുന്നു ഇവര്‍ വിവാഹദങ്ങളെ നേരിട്ടത്. അമേരിക്കന്‍ ഷോയില്‍ ഇവരോടൊപ്പം മകളുമുണ്ടായിരുന്നു.

അറസ്റ്റിലായത്

വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലാണ് നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ പോലീസ് ചോദ്യം ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ താരത്തെ അറസ്റ്റ് ചെയ്തു.

ജയിലിലെത്തി സന്ദര്‍ശിച്ചു

വീട്ടുകാരോട് തന്നെക്കാണാന്‍ ജയിലിലേക്ക് വരരുതെന്ന് ദിലീപ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അറസ്റ്റിലായി നാളുകള്‍ കുറേ കഴിഞ്ഞിട്ടും താരം പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് അമ്മ താരത്തെ സന്ദര്‍ശിച്ചിരുന്നു.

Kavya Madhavan Is Pregnant!!! | Filmibeat Malayalam

കാവ്യയും മീനാക്ഷിയും സന്ദര്‍ശിച്ചു

ദിലീപ് അറസ്റ്റിലായി നാളുകള്‍ പിന്നിടുന്നതിനിടയില്‍ ഓണത്തിന് മുന്‍പായാണ് കാവ്യാ മാധവനും മീനാക്ഷിയും ദിലീപിനെ സന്ദര്‍ശിച്ചത്. അറസ്റ്റിലായ താരത്തിന്റരെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകരും ബന്ധുക്കളും.

English summary
Kavya Madhavan's reactions on Dileep's call.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam