»   » നിഷാലുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കാവ്യ ശ്രമിച്ചിരുന്നു, തെളിവുകള്‍ ഉണ്ടെന്ന്...

നിഷാലുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കാവ്യ ശ്രമിച്ചിരുന്നു, തെളിവുകള്‍ ഉണ്ടെന്ന്...

Posted By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവന്‍ - ദിലീപ് വിവാഹം ആഘോഷിക്കുകയാണ് മലയാളി പ്രേക്ഷകരും സിനിമാ ലോകവും. എന്നാല്‍ ഈ വിവാഹത്തെ വിമര്‍ശിക്കുന്നവരാണ് ഏറെയും.

കാവ്യയെയും ദിലീപിനെയും വിമര്‍ശിക്കുന്നവര്‍ ഇപ്പോള്‍ സംസാരിക്കുന്നത് കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയെയും ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരെയും കുറിച്ചാണ്. വിഷയത്തില്‍ ഇരുവരുടെയും പ്രതികരണം തേടി അലയുകയാണ് നമവമാധ്യമങ്ങള്‍.

കാവ്യ - ദിലീപ് വിവാഹം; നാട്ടുകാര്‍ക്കറിയേണ്ടത് മഞ്ജു വാര്യര്‍ ചത്തോ എന്ന്.. ഇത് തോന്ന്യാസം!!

നിഷാലും മഞ്ജുവുമയിരുന്നു ശരി എന്ന് ആളുകള്‍ സംസാരിക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. കാവ്യ നിഷാലിനെ വഞ്ചിയ്ക്കുതയായിരുന്നു എന്ന തരത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. അതിന്റെ ഏകദേശം രൂപം ഇങ്ങനെയൊക്കെയാണ്, തുടര്‍ന്ന് വായിക്കൂ...

കാവ്യ വഞ്ചിക്കുകയായിരുന്നോ?

കാവ്യ ദിലീപിനോടുള്ള ഇഷ്ടം മറച്ചുവച്ച് നിഷാലിനെ വഞ്ചിക്കുകയായിരുന്നു എന്ന തരത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിയ്ക്കുന്നത്. നിഷാലുമായുള്ള വിവാഹ മോചനത്തിന് ശേഷം, കുറ്റം നിഷാലില്‍ ചുമത്താന്‍ വര്‍ഷങ്ങളോളം കാവ്യ ശ്രമിച്ചുവത്രെ. എന്നാല്‍ കാവ്യയുടെ നിലവാരത്തിലേക്ക് ഇറങ്ങിവരാന്‍ നിഷാലോ അദ്ദേഹത്തിന്റെ കുടുംബമോ തയ്യാറായില്ല

വിവാഹവും വിവാഹ മോനവും

2009, ഫെബ്രുവരി 5 ന് മുകാംബിക ക്ഷേത്രത്തില്‍ വച്ചാണ് കാവ്യയും നിഷാല്‍ ചന്ദ്രയും വിവാഹിതരായത്. കുവൈറ്റ് നാഷണല്‍ ബാങ്കില്‍ ടെക്‌നിക്കല്‍ അഡ്വസറാണ് നിഷാല്‍. വിവാഹ ശേഷം കുവൈറ്റിലെ സാല്‍വയിലാണ് ഇരുവരും താമസിച്ചത്. എന്നാല്‍ ആറ് മാസം പോലും ആ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നില്ല. ജൂണ്‍ മാസത്തില്‍ തന്നെ കാവ്യ എറണാകുളത്തുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി.

കാവ്യ പറഞ്ഞ കാരണം

തിരികെ എറണാകുളത്തെത്തിയ കാവ്യ വിവാഹ മോചനത്തിന് നോട്ടീസ് അയച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍ തനിക്ക് കടുത്ത പീഡനമാണ് അനുഭവിക്കേണ്ടി വന്നത് എന്നായിരുന്നു കാവ്യയുടെ പരാതി. ഒരു പെണ്ണിനും സഹിക്കാന്‍ ആകാത്തതാണ് തനിക്ക് ആ നാലോ അഞ്ചോ മാസത്തില്‍ അനുഭവിക്കേണ്ടി വന്നത് എന്നും കാവ്യ പറയുകയുണ്ടായി. പല അഭിമുഖത്തിലും കാവ്യ ഇക്കാര്യം പറഞ്ഞു.

നിഷാലിന്റെ മറുപടി

കാവ്യ അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയായി നിഷാല്‍ പറഞ്ഞത്, ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയം രാത്രികാലങ്ങളില്‍ കാവ്യ ദീര്‍ഘസമയം മലയാളത്തിലെ ജനപ്രിയ നടനുമായി ഫോണ്‍ സംഭാഷണം നടത്താറുണ്ട് എന്നും ഇതിന് തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ട് എന്നുമായിരുന്നു. നിഷാലുമായി പിണങ്ങി നാട്ടിലെത്തിയ കാവ്യയുടെ ഫോണും കപ്യൂട്ടറും പരിശോധിച്ചപ്പോഴാണ് തനിക്ക് ഇക്കാര്യം വ്യക്തമായത് എന്നും അഭിഭാഷകന്‍ മുഖേനെ കാവ്യയ്ക്കയച്ച മറുപടിയില്‍ വിശാല്‍ വ്യക്തമാക്കി.

പിന്മാറാന്‍ ശ്രമിച്ചിരുന്നു

മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച താനുമായുള്ള വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് കാവ്യ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചിരുന്നുവെന്നും, ഒടുവില്‍ ബന്ധുക്കള്‍ ഇടപെട്ട് മധ്യസ്ഥതയിലാണ് കാവ്യ വിവാഹത്തിന് സമ്മതിച്ചത് എന്നും വിശാല്‍ പറഞ്ഞു.

നിഷാല്‍ ഇപ്പോള്‍ വിവാഹിതന്‍

നിലവില്‍ തിരുവനന്തപുരം സ്വദേശിയായ മറ്റൊരു യുവതിയെ വിവാഹം ചെയ്ത് ന്യൂജെഴ്‌സിയില്‍ കഴിയുകയാണ് നിഷാല്‍. കാവ്യയുമായി വേര്‍പിരിഞ്ഞ്, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2013 മെയ് 13 നാണ് നിഷാല്‍ രണ്ടാം വിവാഹം കഴിച്ചത്.

English summary
Did Kavya Madhavan expressed hesitation to marry Nishal Chandra?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam