»   » കീര്‍ത്തി സുരേഷിന് തമിഴില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കാന്‍ വേണ്ടി മേനക കളിയ്ക്കുന്ന കളികള്‍...?

കീര്‍ത്തി സുരേഷിന് തമിഴില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കാന്‍ വേണ്ടി മേനക കളിയ്ക്കുന്ന കളികള്‍...?

Posted By: Rohini
Subscribe to Filmibeat Malayalam

എണ്‍പതുകളില്‍ മലയാളത്തില്‍ തിളങ്ങി നിന്ന നായികയായിരുന്നു മേനക. അമ്മയുടെ പാരമ്പര്യം പിന്തുടര്‍ന്ന് എത്തിയ മകള്‍ കീര്‍ത്തി സുരേഷും ഇപ്പോള്‍ സിനിമാ ലോകത്ത് തിളങ്ങുന്നു. പക്ഷെ കീര്‍ത്തിയ്ക്ക് മലയാളത്തെക്കാള്‍ കീര്‍ത്തി ലഭിയ്ക്കുന്നത് തമിഴകത്താണ്.

മോഹന്‍ലാലിന്റെ നായികയായി തിരിച്ചുവരാനുള്ള ആഗ്രഹം മേനക ഉപേക്ഷിക്കാന്‍ കാരണം?

തുടക്കത്തില്‍ തന്നെ ധനുഷ്, വിജയ്, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരെ പോലുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം ജോഡിചേര്‍ന്ന് അഭിനയിക്കാന്‍ കീര്‍ത്തിയ്ക്ക് അവസരം ലഭിച്ചു. അതോടെ നടിയുടെ ആരാധകരും കൂടി. ഇപ്പോള്‍ മകള്‍ക്ക് കൂടുതല്‍ ആരാധകരെ കൂട്ടാനുള്ള തത്രപ്പാടിലാണത്രെ മേനക.

ഫാന്‍സ് അസോസിയേഷന്‍

മൂന്ന് നാല് ചിത്രങ്ങളിലൂടെ തന്നെ കീര്‍ത്തിയ്ക്ക് തമിഴകത്ത് ഗംഭീര സ്വീകരണം ലഭിച്ചു. മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതോടെ താരമൂല്യവും കൂടി. അതോടെ നടിയ്ക്ക് വേണ്ടി ചെന്നൈയില്‍ ഒരു സംഘം ഫാന്‍സ് അസോസിയേഷനും ആരംഭിച്ചു.

മേനകയുടെ കളി

കീര്‍ത്തിയ്ക്ക് വേണ്ടി ഒരു ഫാന്‍സ് അസോസിയേഷന്‍ ആരംഭിച്ചത് കണ്ടപ്പോള്‍, തമിഴ്‌നാട് മുഴുവന്‍ മകള്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ വേണമെന്നായി മേനകയ്ക്ക്. ഇതിനായി മേനക പണം കൊടുത്ത് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കുന്നതായ ചില വാര്‍ത്തകള്‍ തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കീര്‍ത്തി തമിഴില്‍

ഇത് എന്ന മായം എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി തമിഴ് സിനിമില്‍ അരങ്ങേറിയത്. ആദ്യ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, പിന്നീട് ചെയ്ത രജനിമുരുകന്‍ ഹിറ്റായി. തുടര്‍ന്ന് ധനുഷിനൊപ്പം തൊടരി, വിജയ്‌ക്കൊപ്പം ഭൈരവ എന്നീ ചിത്രങ്ങളിലും കീര്‍ത്തി അഭിനയിച്ചു.

മലയാളത്തില്‍ തുടക്കം

പൈലറ്റ്, കുബേരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി എത്തിയ കീര്‍ത്തി ആദ്യമായി നായികയായത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലാണ്. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടിനൊപ്പമൊരു ഗംഭീര തുടക്കം ലഭിച്ചെങ്കിലും സിനിമ പരാജയപ്പെട്ടു. തുടര്‍ന്ന് ദിലീപിനൊപ്പം റിങ് മാസ്റ്ററും ചെയ്ത് തമിഴിലേക്ക് പോയ കീര്‍ത്തി പിന്നെ മലയാളത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല.

തിരക്കിലാണ്

ഇപ്പോള്‍ തമിഴിലും തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് കീര്‍ത്തി സുരേഷ്. നേനു ലോക്കല്‍ എന്ന ആദ്യ തെലുങ്ക് ചിത്രം റിലീസായി. പാമ്പു സട്ടൈ, താനാ സേര്‍ന്ത കൂട്ടം എന്നീ ചിത്രങ്ങളിലാണ് ഇപ്പോള്‍ നടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Menaka making fans association for her daughter Keerthi Suresh in Tamilnadu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam