രാജമൗലി ചിത്രത്തില്‍ നായികമാരായി കീര്‍ത്തിയും പ്രിയാമണിയും? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!!
ബാഹുബലിക്ക് ശേഷം എസ്എസ് രാജമൗലി ഒരുക്കുന്ന പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആറും രാംചരണും നായകന്‍മാരാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ബിഗ് ബഡ്ജറ്റിലാണ് രാജമൗലിയുടെ പുതിയ ചിത്രമൊരുങ്ങുന്നത്. റസ്ലിംഗ് രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയ ഒരു സ്‌പോര്‍ട്‌സ് ചിത്രമാണിതെന്നാണ് സൂചന.
ആര്‍ആര്‍ആര്‍ എന്ന താല്‍ക്കാലികമായി പേരിട്ട ചിത്രം ഡിവിഡി എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പ്രിയാമണിയും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഇതിനായി അണിയറപ്രവര്‍ത്തകര്‍ പ്രിയാമണിയെ സമീപിച്ചതായാണ് അറിയുന്നത്. കഥ കേട്ട നടി ഉടന്‍ തീരുമാനം അറിയിക്കുമെന്നാണ് സൂചന.

കീര്‍ത്തി സുരേഷും ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുമെന്നും അറിയുന്നു. 300 കോടി ബഡ്ജറ്റിലാണ് രാജമൗലിയുടെ പുതിയ ചിത്രമൊരുങ്ങുന്നത്. ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായാണ് സൂപ്പര്‍ താരങ്ങള്‍ എത്തുന്നത്. പ്രമുഖ ഫിറ്റ്‌നെസ് ട്രെയിനര്‍ ലോയ്ഡ് സ്റ്റീവന്‍സ് ചിത്രത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ ആര്‍ ആര്‍ എന്ന് താല്‍ക്കാലിമായി പേരിട്ട ചിത്രത്തിന് രാമ രാവണ രാജ്യം എന്ന ടൈറ്റില്‍ നിശ്ചയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
1000 കോടി മുടക്കി എന്ന് പറഞ്ഞിട്ടല്ല സിനിമ വില്‍ക്കേണ്ടത്! തുറന്നുപറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി


Click it and Unblock the Notifications











