»   » കിങ്ങും കമ്മീഷണറും സലിമിനെ പറ്റിച്ചു

കിങ്ങും കമ്മീഷണറും സലിമിനെ പറ്റിച്ചു

Posted By:
Subscribe to Filmibeat Malayalam
Salim Kumar
മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുള്ള നടനാണ് സലിംകുമാര്‍. ചില സിനിമകളില്‍ സലിമിന്റെ കഥാപാത്രം അല്പനേരം മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങിക്കഴിയുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ടാവും സലിമിന്റെ കിടിലന്‍ ഡയലോഗുകള്‍.

എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ കിങ് ആന്റ് കമ്മീഷ്ണര്‍ എന്ന സിനിമയില്‍ സലിമും ഉണ്ടായിരുന്നു. കിടിലന്‍ ഡയലോഗുകളുമായി കത്തിക്കയറുന്ന ഒരു കഥാപാത്രം. ആ സിനിമയില്‍ ബൈജു എഴുപുന്നയാണ് സലിമിന്റെ മകനായി വേഷമിട്ടത്. എന്നാല്‍ സിനിമ തീയേറ്ററിലെത്തിയപ്പോള്‍ സലിമും ബൈജുവുമുള്‍പ്പെട്ട രംഗങ്ങള്‍ ഇല്ല.

ഇത്ിനെ പറ്റി സലിം ഒരക്ഷരവും ഉരിയാടിയില്ല. എന്നാല്‍ അങ്ങനെ വിട്ടുകളയാന്‍ ബൈജു തയ്യാറായിരുന്നില്ല. ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ച ബൈജുവിന്റെ ചോദ്യം ഇതായിരുന്നു-എന്റെ കാര്യം പോട്ടെ, ദേശീയ പുരസ്‌കാരം നേടിയ സലിമിനോട് അവരെന്തിനിങ്ങനെ പെരുമാറി?. എന്തായാലും മലയാളത്തിലെ ഏറ്റവും ബുദ്ധിമാനായ നടന്‍ സലിമാണെന്ന് അഭിപ്രായപ്പെട്ട പൃഥ്വി ഈ കഥ അറിഞ്ഞു കാണുമോ എന്തോ.

English summary
Baiju Ezhupunna complains against King and Commissioner.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam