»   » പണിപാളി, നിര്‍മാതാക്കള്‍ക്കും പ്രേക്ഷകര്‍ക്കും മോഹന്‍ലാലിനെ മതി; തെലുങ്ക് സംവിധായകര്‍ അങ്കലാപ്പില്‍

പണിപാളി, നിര്‍മാതാക്കള്‍ക്കും പ്രേക്ഷകര്‍ക്കും മോഹന്‍ലാലിനെ മതി; തെലുങ്ക് സംവിധായകര്‍ അങ്കലാപ്പില്‍

By: Rohini
Subscribe to Filmibeat Malayalam

വിസ്മയം എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് എത്തിയ മോഹന്‍ലാല്‍ ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ഒരു വിസ്മയമായിത്തന്നെ മാറുകയാണ്. ഇതോടെ പണി കിട്ടുന്നത് പാവം സംവിധായകര്‍ക്കും.

മഞ്ജു വാര്യരെ പിന്തുണച്ച ഭാവനയെ ദിലീപ് അവഗണിച്ചു; കാവ്യയുമായുള്ള വിവാഹം, ഭാവന ചിരിയ്ക്കുന്നു!

മോഹന്‍ലാലിനെയെും ജൂനിയര്‍ എന്‍ടുആറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത ജനത ഗാരേജ് എന്ന ചിത്രം 150 കോടി കലക്ഷനും പ്രേക്ഷക പ്രീതിയും നേടിയിരുന്നു. ഇതോടെ തെലുങ്ക് പ്രേക്ഷകര്‍ മുഴുവന്‍ ലാല്‍ ഫാന്‍സായി.

ലാല്‍ സര്‍ വരൂ..

ജനത ഗാരേജിന് ശേഷം തെലുങ്കില്‍ നിന്ന് മോഹന്‍ലാലിന് ക്ഷണം വന്നുകൊണ്ടിരിയ്ക്കുകയാണ്. ജൂനിയര്‍ എന്‍ടിആറിന് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരണം ലഭിയ്ക്കാന്‍ വേണ്ടിയാണ് കൊരട്ടാല ശിവ മോഹന്‍ലാലിനെ ചിത്രത്തില്‍ അഭിനയിപ്പിച്ചത്. എന്നാല്‍ മോഹന്‍ലാലിന് തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരണം ലഭിയ്ക്കുന്ന കാഴ്ചയാണ് സിനിമയ്ക്ക് ശേഷം കണ്ടത്.

മന്യം പുലിയ്ക്കും

വിസ്മയത്തിനും ജനത ഗാരേജിനും ശേഷം മോഹന്‍ലാലിന്റേതായി തെലുങ്കില്‍ റിലീസ് ചെയ്ത ചിത്രമാണ് മന്യം പുലി. മലയാളത്തില്‍ നൂറ് കോടി ക്ലബ്ബില്‍ കയറിയ പുലിമുരുകന്റെ മൊഴിമാറ്റ ചിത്രമാണ് മന്യം പുലി. ജനത ഗാരേജിന് ശേഷം ലാലിന് തെലുങ്കില്‍ ലഭിച്ച സ്വീകരണത്തെ തുടര്‍ന്ന്, തെലുങ്ക് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തിയത്.

കൊരട്ടാലയുടെ അടുത്ത ചിത്രത്തിലും

ഇപ്പോള്‍ കേള്‍ക്കുന്നു, കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലേക്കും മോഹന്‍ലാലിനെ അഭിനയിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന്. രാം ചരണ്‍ തേജ നായകനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിനും ഒരു പ്രധാന കഥാപാത്രം നല്‍കി കൊണ്ടുവരാനാണത്രെ ശിവയുടെ പദ്ധതി.

തെലുങ്കര്‍ക്ക് വേണം

തെലുങ്ക് നിര്‍മാതാക്കളും മോഹന്‍ലാലിന് വേണ്ടി കാത്തിരിയ്ക്കുകയാണത്രെ. ലാല്‍ നായകനായാല്‍ ചിത്രം പെട്ടന്ന് നൂറ് കോടിയും 200 കോടിയും കടക്കും എന്നാണത്രെ ഇപ്പോള്‍ നിര്‍മാതാക്കളുടെയും പ്രേക്ഷകരുടെയും വിശ്വാസം.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
The rumor of Telugu industry is Mohanlal will be again brought back for Ram Charan Teja film. This is because Telugu industry has a new born belief that if Mohanlal plays a role, then the film will cross 100 crores collection.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam