»   » കുഞ്ചാക്കോ ബോബനോട് സുരാജ് ദേഷ്യത്തിലായിരുന്നു; കാരണം അറിയണ്ടേ?

കുഞ്ചാക്കോ ബോബനോട് സുരാജ് ദേഷ്യത്തിലായിരുന്നു; കാരണം അറിയണ്ടേ?

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

അനിയത്തി പ്രാവ് എന്ന മലയാള സിനിമയിലൂടെ സിനിമ ലോകത്തേക്ക് കാല്‍വെച്ച വ്യക്തിയാണ് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോ ബോബന്‍ അന്ന് യുവതി യുവാക്കളുടെ ഹരവുമായിരുന്നു. അനിയത്തിപ്രാവ് സിനിമയും സൂപ്പര്‍ഹിറ്റായിരുന്നു.

മിമിക്രിയിലൂടെ മലയാള സിനിമയിലെത്തിയ സുരാജ് വെഞ്ഞാറമ്മൂടിനുമുണ്ടായിരുന്നു കുഞ്ചാക്കോ ബോബനോട് ഇത്തിരി അസൂയ. നേരില്‍ കാണുന്നതിനും മുമ്പേ കുഞ്ഞാക്കോ ബോബന്റെ വളര്‍ച്ച കണ്ട് അസൂയപ്പെട്ട ആളാണ് സുരാജ് വെഞ്ഞാറമ്മൂട്. എന്നാല്‍ അത് ദേഷ്യം കൊണ്ടല്ല എന്നു മാത്രം.

പയ്യന്‍മാര്‍ പോലും

അനിയത്തിപ്രാവ് സിനിമ റിലീസ് ആയതിനു ശേഷം കുഞ്ചാക്കോ ബോബനെ നാട്ടിലെ പയ്യന്‍മാര്‍ പോലും പ്രണയിച്ചിരുന്നുവെന്നാണ് തോന്നുന്നതെന്ന് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു.

പെണ്‍പിള്ളേരുടെ കാര്യം പറയണോ

പയ്യന്‍മാര്‍ പോലും പ്രണയിക്കുന്നെങ്കില്‍ പെണ്‍പില്ലേരുടെ കാര്യം പറയണോ. ആദ്യമൊക്കെ എനിക്ക് ദേഷ്യം തോന്നി, എന്താണിവരിങ്ങനെ. ഇതിനുമാത്രം ആ ചെറുക്കനിലെന്തോ ഇരിക്കുന്നു. എന്നാണ് താന്‍ ചിന്തിച്ചതെന്ന് സുരാജ് പറഞ്ഞു.

പെരുത്തിഷ്ടായി

എന്നാല്‍ ഇങ്ങനെ അസൂയയൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുഞ്ചാക്കോ ബോബനെ ഇഷ്ടായെന്ന് സുരാജ് പറഞ്ഞു.

ആദ്യ ബൈക്ക്

സുരാജ് ആദ്യമായി വാങ്ങിയ ബൈക്ക് സ്‌പ്ലെണ്ടര്‍ ബൈക്കാണ് അതിനു പ്രചോദനമായത് കുഞ്ചാക്കോ ബോബനും അനിയത്തിപ്രാവ് എന്ന സിനിമയുമായിരുന്നു.

English summary
Kunchacko Boban jealousy to Suraj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam