»   » നിവിന്‍ പോളിയുടെ അച്ഛനായി ലാല്‍ എത്തുന്നു

നിവിന്‍ പോളിയുടെ അച്ഛനായി ലാല്‍ എത്തുന്നു

Written By:
Subscribe to Filmibeat Malayalam

പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് പുതിയ സിനിമ എടുക്കുന്നു എന്നും നിവിന്‍ പോളി നായകനാകുന്നു എന്നതും ഒഴിച്ചാല്‍ ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. സിനിമയുടെ പേരോ, കഥാപാത്രങ്ങള്‍ ആരൊക്കെയാണോന്നോ അണിയറയില്‍ ആരൊക്കെയാണെന്നോ ഒന്നും.

എന്നാല്‍ ഇപ്പോഴറിയുന്നു ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട് എന്ന്. നിവിന്‍ പോളി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായിട്ടാണത്രെ ലാല്‍ എത്തുന്നത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇതാദ്യമായാണ് നിവിനും ലാലും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നത്.

lal-nivin-pauly

2016 അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് നിലവിലെ വിവരം. നിവിന്റെ തിരക്കു പിടിച്ച ഷെഡ്യൂള്‍ കാരണമാണ് അല്‍ത്താഫ് ചിത്രം വൈകുന്നത് എന്നറിയുന്നു. തമിഴില്‍ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ നിവിന്‍ പോളി.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ലാല്‍ അഭിനയ രംഗത്ത് സജീവമാകുന്നത്. കിങ് ലയര്‍ എന്ന ചിത്രത്തിന് ശേഷം പുലിമുരുകനിലാണ് ഒടുവില്‍ ലാല്‍ അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ധൂം എന്ന ചിത്രത്തിലാണ് ഇപ്പോള്‍ നടന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Nivin Pauly-Althaf movie has been in the news since its announcement. The makers hadn't revealed much about the cast and crew, but here is an interesting update about the film. If the reports turn out to be true, Nivin Pauly would join hands with Lal in this film, which is expected to go on the floors later this year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam