»   » രഞ്ജി പണിക്കരുടെ വരവ് കാരണം അവസരം നഷ്ടപ്പട്ട നടന്‍!

രഞ്ജി പണിക്കരുടെ വരവ് കാരണം അവസരം നഷ്ടപ്പട്ട നടന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam


ഓം ശാന്തി ഓശാനയിലെ നസ്രിയുടെ അച്ഛന്‍ വേഷമായ രഞ്ജി പണിക്കരുടെ കഥാപാത്രം ഡോ. മാത്യു ദേവസ്യ, സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലെ നിവിന്‍ പോളിയുടെ അച്ഛന്‍ വേഷത്തില്‍ കോളേജിലെ പ്രിന്‍സിപ്പാല്‍ വേഷവും ആരാധകരെ ആവേശംകൊള്ളിപ്പിച്ചതാണ്.

നിവിന്‍ പോളി ചിത്രമായ ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിലും മികച്ച ഒരു വേഷമാണ് രഞ്ജി പണിക്കര്‍ കൈകാര്യം ചെയ്തത്. എന്നാല്‍ രഞ്ജി പണിക്കര്‍ എന്ന സംവിധായകന്‍ ക്യാമറയ്ക്ക് മുമ്പില്‍ വന്നപ്പോള്‍ അവസരം കുറഞ്ഞ ഒരു നടനുണ്ട്.

അച്ഛന്‍ വേഷങ്ങള്‍ ഇല്ല

വില്ലനായും സഹനടനായും സിനിമയില്‍ എത്തിയ നടനാണ് ലാലു അലക്‌സ്. 2000ത്തിന് ശേഷം നായിക-നായകന്മാരുടെ അച്ഛന്‍ വേഷങ്ങളാണ് കൂടുതലും ചെയ്യുന്നത്. വ്യത്യസ്ത കഥാപാത്രത്തിലൂടെ ലാലു അലക്‌സിന്റെ വേഷങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

രഞ്ജി പണിക്കര്‍

എന്നാല്‍ സംവിധായകന്‍ രഞ്ജി പണിക്കരുടെ വരവ് ലാലു അലക്‌സിനെ സിനിമയിലേക്ക് കാണാറില്ല. ലാലു അലക്‌സ് അഭിനയിച്ചുക്കൊണ്ടിരുന്ന പല വേഷങ്ങളും ഇപ്പോള്‍ രഞ്ജി പണിക്കരാണ് ഇപ്പോള്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്.

സിനിമയിലേക്ക്

1978ല്‍ പുറത്തിറങ്ങിയ ആ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെയാണ് ലാലു അലക്‌സ് സിനിമയില്‍ എത്തിയത്. ഐവി ശശി സംവിധാനം ചെയ്ത ഈ നാട് എന്ന ചിത്രത്തിലെ എസ്പി അലക്‌സാണ്ടര്‍ എന്ന കഥാപാത്രമാണ് ലാലു അലക്‌സിന്റെ കരിയറില്‍ വഴിത്തിരിവായത്.

മരുഭൂമിയിലെ ആന

2016ല്‍ മരുഭൂമിയിലെ ആന എന്ന ചിത്രത്തിലാണ് ലാലു അലക്‌സ് ഒടുവില്‍ അഭിനയിച്ചത്. 2015ല്‍ പുറത്തിറങ്ങിയ ജോയ് ആന്റ് ദി ബോയ് എന്ന ചിത്രത്തില്‍ ലാലു അലക്‌സ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

English summary
Lalu Alexe's roles in Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam