»   » അനിരുദ്ധിന് നായകനാകണം, നായികയായി മുന്‍നിര നടിമാര്‍ വേണം, നയനും ശ്രുതിയും പേടിച്ചോടുന്നു

അനിരുദ്ധിന് നായകനാകണം, നായികയായി മുന്‍നിര നടിമാര്‍ വേണം, നയനും ശ്രുതിയും പേടിച്ചോടുന്നു

By: Rohini
Subscribe to Filmibeat Malayalam

തമിഴില്‍ ശ്രദ്ധേയനാ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. പ്രേമത്തിലെ റോക്കാ കൂത്ത് എന്ന പാട്ട് സംഗീതം നല്‍കി ആലപിച്ചതോടെ മലയാളികള്‍ക്കും സുപരിചിതന്‍. കൊലവറി പാട്ടിലൂടെ ലോകശ്രദ്ധനേടിയ അനിരുദ്ധിന് ഇപ്പോള്‍ ഒരു പുതിയ ആഗ്രഹമുണ്ട്. സിനിമയില്‍ നായകനായി അഭിനയിക്കണം.

വെറുതേ അങ്ങ് നായകനായി അഭിനയിച്ചാല്‍ പോര. ചില കണ്ടീഷന്‍സ് ഉണ്ട്. ചിത്രത്തില്‍ തന്റെ നായികമാരായി ശ്രുതി ഹസന്‍, നയന്‍താര തുടങ്ങിയവരെ പോലുള്ള മുന്‍നിര താരങ്ങള്‍ തന്നെ വേണമെന്നാണ് അനിരുദ്ധിന്റെ വാശി.

anirdh-sruthi-nayanthara

എന്നാല്‍ ഈ വാശിക്ക് നായികമാര്‍ നിന്ന് കൊടുക്കുമോ? അനിരുദ്ധിന്റെ ആഗ്രഹം പറഞ്ഞുകൊണ്ട് നായികമാരെ സമീപിക്കുമ്പോള്‍ അവര്‍ പേടിച്ചോടുകയാണെന്നാണ് കേള്‍ക്കുന്നത്. മറ്റൊന്നും കൊണ്ടല്ല, അനിരുദ്ധിനൊപ്പം അഭിനയിച്ചാല്‍ തങ്ങളുടെ ഇമേജിനെ ബാധിയ്ക്കും എന്നത് തന്നെ.

അനിരുദ്ധിന് 25 വയസ്സാണ് പ്രായം. മുപ്പതിനോട് അടുത്തു നില്‍ക്കുന്നതും, മുപ്പത് കഴിഞ്ഞതുമായ നായികമാര്‍ അനിരുദ്ധിനൊപ്പം അഭിനയിച്ചാല്‍ എന്തായിരിക്കും അവസ്ഥ. ഇത് തന്നെയാണ് നടിമാര്‍ക്കും പറയാനുള്ളത്. അനിരുദ്ധിനൊപ്പം അഭിനയിച്ചാല്‍ തങ്ങള്‍ നായകന്റെ സഹോദരിയെ പോലെയുണ്ടാവും എന്ന് പറഞ്ഞ് നായികമാര്‍ പിന്മാറുകയാണത്രെ.

എന്നാല്‍ നായകനാകണം എന്ന ആഗ്രഹത്തില്‍ നിന്ന് അനിരുദ്ധ് പിന്മാറിയിട്ടില്ല എന്നാണ് കോടമ്പക്കത്തുനിന്നും കേള്‍ക്കുന്ന വാര്‍ത്ത. സംഗീത സംവിധാന രംഗത്തു നിന്നും എത്തിയ ജിവി പ്രകാശിനെ പോലുള്ളവരാണ് അനിരുദ്ധിന്റെ പ്രചോദനം. നടക്കുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Leading ladies not ready to act with young musician Anirudh Rravichander
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam