»   » യോഗയും കളരിയും, ലിസി ഇത് തിരിച്ചുവരവിന്റെ പുറപ്പാടാണോ...?

യോഗയും കളരിയും, ലിസി ഇത് തിരിച്ചുവരവിന്റെ പുറപ്പാടാണോ...?

By: Rohini
Subscribe to Filmibeat Malayalam

വിവാഹ മോചിതയായ ലിസി സിനിമയിലേക്ക് തിരിച്ചുവരികയാണോ, കളരി പ്രാക്ടീസ് ചെയ്യുകയാണോ, യോഗ പ്രാക്ടീസ് ചെയ്യുകയാണോ..അല്ല ഇതെല്ലാം ഒരുമിച്ച് ചെയ്യുകയാണോ എന്നൊന്നും അറിയില്ല. എന്തായാലും താരം തിരക്കിലാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് കളരി പ്രാക്ടീസ് ചെയ്യുന്ന ഒരു ഫോട്ടോ തന്റെ ഫോസ്ബുക്കില്‍ ലിസി പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ യോഗ പ്രാക്ടീസ് ചെയ്യുന്ന ചിത്രമാണ് പോസ്റ്റിയിരിക്കുന്നത്. ഫോട്ടോ എന്തായാലും വൈറലായി. പത്തൊമ്പതായിരത്തിലധികം ആളുകള്‍ ഫോട്ടോയ്ക്ക് ലൈക്കടിച്ചിട്ടുണ്ട്. കമന്റുകളും ഷെയറുകളും വേറെ.

lissy

യോഗയായിലും കളരിയായാലും നടത്തമായാലും എന്ത് തന്നെയായലും പ്രാക്ടീസ് ചെയ്യൂ, ആരോഗ്യം നല്ല പോലെ സൂക്ഷിക്കൂ എന്ന സന്ദേശത്തോടൊപ്പമാണ് ലിസി ഈ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സംവിധായകന്‍ പ്രിയദര്‍ശനില്‍ നിന്നും വിവാഹ മോചനം നേടിയ ലിസി, സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതുവെര ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണം ലിസിയുടെ ഭാഗത്തുനിന്നും വന്നിട്ടില്ല. വൈകാതെ പ്രതീക്ഷിക്കാം.

English summary
Lissy posted a photo on facebook that she practicing yoga
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam