»   » സില്‍ക്ക് സ്മിതയെ ആദ്യമായും അവസാനമായും വിവാഹം കഴിച്ചത് മധുപാല്‍ !

സില്‍ക്ക് സ്മിതയെ ആദ്യമായും അവസാനമായും വിവാഹം കഴിച്ചത് മധുപാല്‍ !

Posted By:
Subscribe to Filmibeat Malayalam

അഭ്രപാളിയില്‍ നിന്നും ജീവിതത്തില്‍ നിന്നുമൊക്കെ എന്നെന്നേയ്ക്കുമായി മാഞ്ഞു പോയെങ്കിലും സില്‍ക്ക് സ്മിത എന്ന മാദക സുന്ദരിയെ ആരും മറന്നിട്ടില്ല. സില്‍ക്കിന്റെ ജീവിതമെന്ന പേരില്‍ ഒട്ടേറെ സിനിമകള്‍ പുറത്തിറങ്ങുകയും ചെയ്തു. വാണിജ്യ താത്പര്യത്തോടെ ചെയ്ത വെറും മേനിപ്രദര്‍ശനത്തില്‍ മാത്രം ഒതുങ്ങിപ്പോയവയായിരുന്നു ആ സിനിമകളില്‍ ഏറെയും. സില്‍ക്ക് സ്മിതയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം ഒരു റിയാലിറ്റി ഷോയ്ക്കിടെ നടന്‍ മധുപാല്‍ പറയുകയുണ്ടായി.

സില്‍ക്ക് സ്മിത എന്ന നടിയെക്കാള്‍ ഉപരി സില്‍ക്ക് സ്മിത എന്ന സ്ത്രീയെ വ്യക്തമാക്കുന്നതായിരുന്നു മധുപാല്‍ പറഞ്ഞ വാക്കുകള്‍. സില്‍ക്കിനെ ജീവിത്തില്‍ ആദ്യമായും അവസാനമായും കല്യാണം കഴിച്ചത് താനാണെന്നാണ് മധുപാല്‍ പറഞ്ഞത്. രാജന്‍പി ദേവ് സംവിധാനം ചെയ്ത അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ എന്ന ചിത്രത്തിലായിരുന്നു ഈ വിവാഹ രംഗം ഷൂട്ട് ചെയ്ത്. ഷൂട്ടിംഗ് കഴിഞ്ഞ ശേഷമുള്ള സില്‍ക്കിന്റെ പ്രതികരണമായിരുന്നു മധുപാലിനെ ഞെട്ടിച്ചത്....

സില്‍ക്കിനെ ആദ്യമായും അവസാനമായും വിവാഹം കഴിച്ചത്

ചിത്രത്തില്‍ മധുപാലിന്റെ കഥാപാത്രം സില്‍ക്ക് സ്മിതയെ വിവാഹം ചെയ്യുന്ന ഒരു രംഗമുണ്ട്.

സില്‍ക്കിനെ ആദ്യമായും അവസാനമായും വിവാഹം കഴിച്ചത്

തന്റെ ജീവിതത്തില്‍ ഒരേയൊരു തവണയാണ് ഇത്തരത്തില്‍ ഒരു രംഗം ഉണ്ടായതെന്ന് സില്‍ക്ക് സ്മിത മധുപാലിനോട് പറഞ്ഞു. സിനിമയില്‍ ആയാല്‍പ്പോലും ഈ ഒരു രംഗം താന്‍ പ്രതീക്ഷിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സില്‍ക്കിനെ ആദ്യമായും അവസാനമായും വിവാഹം കഴിച്ചത്

ഈ നിമിഷത്തെ താന്‍ ആര്‍ദ്രതയോടെ കൊണ്ടു നടക്കുമെന്നും സില്‍ക്ക് പറഞ്ഞത്രേ..

സില്‍ക്കിനെ ആദ്യമായും അവസാനമായും വിവാഹം കഴിച്ചത്

അധിക കാലം കഴിയും മുന്‍പ് സില്‍ക്ക് സ്മിത മരിച്ചു

സില്‍ക്കിനെ ആദ്യമായും അവസാനമായും വിവാഹം കഴിച്ചത്

മനോരമ ചാനലിലെ ഒരു റിയാലിറ്റി ഷോയ്ക്കിടെയാണ് സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍ ഇക്കാര്യം പറഞ്ഞത്.

സില്‍ക്കിനെ ആദ്യമായും അവസാനമായും വിവാഹം കഴിച്ചത്

ആ നിമിഷങ്ങളും സില്‍ക്കിന്റെ പ്രതികരണവും തനിയ്ക്കും മറക്കാനാകില്ലെന്ന് മധുപാല്‍

English summary
Madhupal is the only man who 'married' Silk Smitha !
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam