»   » കാമുകന്റെ ജീവിതം സിനിമയാക്കുന്നു,തന്റെ തേപ്പ് ചിത്രത്തിലുണ്ടോന്നറിയാന്‍ നടിയുടെ പരക്കം പാച്ചില്‍!!!

കാമുകന്റെ ജീവിതം സിനിമയാക്കുന്നു,തന്റെ തേപ്പ് ചിത്രത്തിലുണ്ടോന്നറിയാന്‍ നടിയുടെ പരക്കം പാച്ചില്‍!!!

Posted By:
Subscribe to Filmibeat Malayalam

സഞ്ജയ് ദത്തിന്റെ ജീവിതകഥ സിനിമയാക്കി കൊണ്ടിരിക്കുകയാണ്. രാജ് കുമാര്‍ ഹിരനി സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തും. ചിത്രം നിര്‍മ്മിക്കുന്നതില്‍ മാധുരി ദീക്ഷിത് മാത്രം അസ്വസ്ഥയായിരുന്നു. എന്താണ് നടിയുടെ അലട്ടുന്ന പ്രശ്‌നം എന്നറിയണോ ?

തൊണ്ണൂറുകളിലെ സൂപ്പര്‍ ജോഡികളായിരുന്ന സഞ്ജയ് ദത്തും മാധുരി ദീക്ഷിതും പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ച പോയ നടി വേറെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ സഞ്ജയുടെ ജീവിതം സിനിമയാക്കാന്‍ പോവുന്നു എന്നറിഞ്ഞപ്പോള്‍ നടി താരത്തെക്കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അതും വര്‍ഷങ്ങള്‍ക്ക് ശേഷം.

സഞ്ജയ് ദത്തിന്റെ ജീവിത കഥ

സഞ്ജയ് ദത്തിന്റെ ജീവിതകഥ രാജ് കുമാര്‍ ഹിരനിയാണ് സിനിമയായി നിര്‍മ്മിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന സിനിമയില്‍ മനീഷ കൊയ്‌രാളയും പ്രധാന കഥപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസിങ്ങ് ഇനിയും തീരുമാനിച്ചിട്ടില്ല.

മാധുരിയുടെ പേടി ഇതിനായിരുന്നു

സഞ്ജയുമായുണ്ടായിരുന്ന പ്രണയബന്ധം ചിത്രത്തിലുണ്ടോ എന്ന കാര്യത്തിലാണ് മാധുരി ദീക്ഷിതിന് പേടിയുണ്ടായിരുന്നത്. സിനിമ നിര്‍മ്മിക്കാന്‍ പോവുന്ന വാര്‍ത്ത വന്നതോടെ ശരിക്കും നടിയുടെ ഉറക്കം തന്നെ പോയിരുന്നു. ചിത്രത്തില്‍ അവ ഉള്‍പ്പെടുത്തിയിട്ടുണ്ടോന്ന് അറിയാനായി നടി സംവിധായകനെ വിളിക്കുകയും ചെയ്തിരുന്നു.

സംവിധായകന്‍ രാജ് കുമാര്‍ ഹിരനിയോട് പറഞ്ഞത്

സംവിധായകന്‍ രാജ് കുമാര്‍ ഹിരനിയെ വിളിച്ച മാധുരി സഞ്ജയുടെ ജീവിതം പറയുന്ന സിനിമയില്‍ തന്റെ കാര്യം പറയുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്ന് പറയുകയായിരുന്നു.

മാധുരി പറയുന്നതിങ്ങനെ

ഇന്ന് തന്റെ പേര് സഞ്ജയിനെക്കുറിച്ചുള്ള കഥയില്‍ ഉള്‍പ്പെടുത്തുന്നത് അനവാശ്യമായ കാര്യമാണെന്നും അത് ഒഴിവാക്കുകയാണ് നല്ലത്. ഇന്ന് ഇപ്പോള്‍ എല്ലാവരുടെയും ജീവിതം പൂര്‍ണമായി മാറിയിരിക്കുകയാണെന്നും നടി പറയുന്നു.

സല്‍മാന്‍ ഖാന്റെ സഹായം തേടി നടി

മാധുരി ഇക്കാര്യം നടത്തുന്നതിനായി സല്‍മാന്‍ ഖാനോടും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. തന്റെ കാര്യം പറയുന്ന ഭാഗം ചിത്രത്തില്‍ നിന്നും മായ്ച്ചു കളയാന്‍ സഹായിക്കണമെന്നാണ് നടി സല്‍മാന്‍ ഖാനോട് പറഞ്ഞത്.

തെണ്ണൂറുകളിലെ പ്രണയജോഡി

തൊണ്ണൂറുകളിലെ പ്രണയ ജോഡികളായിരുന്നു സഞ്ജയ് ദത്തും മാധുരി ദീക്ഷിതും. അക്കാലത്ത് ചൂടുള്ള വിഷയമായിരുന്നു ഇരുവരുടെയും പ്രണയകഥകള്‍.

ബന്ധം അവസാനിച്ചത്

1993 ല്‍ സഞ്ജയ് ദത്തിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം അവസാനിച്ചത്. മാധുരി സഞ്ജയിനെ ഒരിക്കല്‍ പോലും ജയിലില്‍ പോയി കണ്ടിരുന്നില്ല.

അന്ന് മാധുരി സഞ്ജയിനെ തള്ളി പറയുകയായിരുന്നു

സഞ്ജയിനെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം താനും സഞ്ജയുമായി അത്തരം ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മാധുരി പത്രസമ്മേളനത്തില്‍ പറയുകയുണ്ടായിരുന്നു.

വിവാഹിതയായി മാധുരി

സഞ്ജയുമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ച് മാധുരി പോയത് അമേരിക്കയിലേക്കായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടി വേറെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ സഞ്ജയ് രണ്ട് വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

English summary
Madhuri Dixit Breaks Her Silence; Talks About Ex-Boyfriend Sanjay Dutt After Years

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam