»   » തമിഴകത്ത് ചീത്തപ്പേരുണ്ടാക്കി മഡോണ സെബാസ്റ്റിന്‍; തലക്കനം..അഹങ്കാരി..പിന്നെന്തൊക്കയാ..?

തമിഴകത്ത് ചീത്തപ്പേരുണ്ടാക്കി മഡോണ സെബാസ്റ്റിന്‍; തലക്കനം..അഹങ്കാരി..പിന്നെന്തൊക്കയാ..?

By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലൂടെ വന്ന നായികമാരെല്ലാം ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കിലാണ്. സായി പല്ലവിയും അനുപമ പരമേശ്വരനും തെലുങ്ക് സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുമ്പോള്‍ മഡോണ സെബാസ്റ്റിന്‍ തമിഴകത്താണ് തിളങ്ങുന്നത്.

ഓഡിയോ ലോഞ്ചിന് ഗ്ലാമറസ്സായി വന്ന മഡോണയ്ക്ക് പറ്റിയ അബദ്ധം; അടിവസ്ത്രം വരെ പുറത്ത് കണ്ടു...

ഇതിനോടകം മൂന്ന് സിനിമകള്‍ മഡോണ തമിഴകത്ത് ചെയ്തു കഴിഞ്ഞു. എന്നാല്‍ ഒട്ടും സുഖരമായ വാര്‍ത്തകളല്ല മഡോണയെ സംബന്ധിച്ച് തമിഴ് സിനിമാ ലോകത്ത് നിന്നും വന്നുകൊണ്ടിരിയ്ക്കുന്നത്.

മൂന്ന് ചിത്രങ്ങള്‍ മാത്രം

കാതലും കടന്ത് പോകും എന്ന ചിത്രത്തിലൂടെയാണ് മഡോണ തമിഴ് സിനിമാ ലോകത്ത് എത്തിയത്. വിജയ് സേതുപതിയുടെ നായികയായി അഭിനയിച്ചു. അതിന് ശേഷം കന്‍ എന്ന ചിത്രത്തിലും വിജയ് സേതുപതിയുടെ നായികയായി എത്തി. ധനുഷ് ആദ്യമായി സംവിധാനം ചെയ്ത പവര്‍ പാണ്ടി എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ മഡോണയുടേതായി തിയേറ്ററിലെത്തിയത്.

സെറ്റിലെ പെരുമാറ്റം

വലിയ തലക്കനമാണത്രെ സെറ്റില്‍ മഡോണ സെബാസ്റ്റിന്. ആരോടും സംസാരിക്കില്ല. സംസാരിച്ചാവും പരുക്കാന്‍ സ്വഭാവം. ഒന്നിലും പങ്കാളിയാകില്ല. തന്റെ ഭാഗം ചിത്രീകരിച്ച് കഴിഞ്ഞാല്‍ മാറി ഇരിയ്ക്കുക. സഹകരണ സ്വഭാവം നടിയുടെ ഭാഗത്ത് നിന്നില്ല എന്നൊക്കെയാണ് കോടമ്പക്കത്തുനിന്നുള്ള വാര്‍ത്തകള്‍.

പ്രതിഫലം കൂട്ടി

ഈ ചീത്തപ്പേരിനിടയില്‍ മഡോണ പ്രതിഫലം ഉയര്‍ത്തിയതാണ് പുതിയ വിഷയം. ധനുഷ്, വിജയ് സേതുപതി തുടങ്ങിയവരെ പോലുള്ള മുന്‍നിര നായകന്മാര്‍ക്കൊപ്പമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത് അതിനാല്‍ ഇനിയും അത്തരം മുന്‍നിര താരങ്ങള്‍ക്കൊപ്പം മാത്രമേ അഭിനയിക്കൂ, അതിന് തനിക്ക് പ്രതിഫലം കൂടുതല്‍ വേണം എന്നൊക്കെയാണത്രെ നടിയുടെ ഡിമാന്റ്.

ആകെ സിനിമകള്‍

പ്രേമത്തിലൂടെ സിനിമാ ലോകത്ത് എത്തിയ മഡോണ ഇതേ ചിത്രത്തിന്റെ റീമേക്കിലൂടെ തെലുങ്ക് സിനിമാ ലോകത്തും സാന്നിധ്യം അറിയിച്ചു. പ്രേമത്തിന് ശേഷം മലയാളത്തില്‍ ദിലീപിന്റെ നായികയായി കിങ് ലയര്‍ എന്ന ചിത്രത്തിലെത്തി. തമിഴില്‍ കാതലും കടന്ത് പോകും, കവന്‍, പവര്‍ പാണ്ടി എന്നീ ചിത്രങ്ങളും ചെയ്തു. ഇപ്പോള്‍ ഹ്യൂമണ്‍സ് ഓഫ് സംവണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് നടി.

English summary
Madonna Sebastian hikes remuneration
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam