»   » തന്റെ സ്വപ്‌ന ചിത്രത്തിന് മഹേഷ് ബാബു ആവശ്യപ്പെട്ട പ്രതിഫലം കേട്ട് മുരുഗദോസ് ഞെട്ടി!!

തന്റെ സ്വപ്‌ന ചിത്രത്തിന് മഹേഷ് ബാബു ആവശ്യപ്പെട്ട പ്രതിഫലം കേട്ട് മുരുഗദോസ് ഞെട്ടി!!

Written By:
Subscribe to Filmibeat Malayalam

തെലുങ്ക് ഇന്റസ്ട്രി ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് മുരുഗദോസിന്റെ അടുത്ത ചിത്രത്തിന് വേണ്ടി. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകനായി എത്തുന്നത്.

പരണീതി ചോപ്രയാണ് ചിത്രത്തില്‍ നായികയായെത്തുന്നത് എന്ന് കൂടെ കേട്ടപ്പോള്‍ തെലുഗു പ്രേക്ഷകര്‍ക്ക് ആവേശമായി. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി പരിണീതി 3.5 കോടി രൂപ പ്രതിഫലം ചോദിച്ചു എന്നും അത് നല്‍കാന്‍ ടീം തയ്യാറായി എന്നും കേട്ടിരുന്നു.

 mahesh-babu-murugadoss

പക്ഷെ മഹേഷ് ബാബുവിന്റെ പ്രതിഫലം കേട്ടപ്പോള്‍ സംവിധായകന്‍ ഞെട്ടി എന്നാണ് കേട്ടത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മഹേഷ് ബാബു ആവശ്യപ്പെട്ടത് 23 കോടി രൂപയാണത്രെ!!

28 കോടി രൂപയ്ക്കാണ് ചിത്രം നിര്‍മിയ്ക്കുന്നത്. 23 കോടി രൂപ നായകന് പ്രതിഫലമോ? എന്തായാലും കേട്ടത് സത്യമാണെങ്കിലും ഇതുവരെ ഒരു താരവും ആവശ്യപ്പെടാത്തത്രയും വലിയ തുകയാണ് മഹേഷ് ബാബു ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇത് നല്‍കാന്‍ ടീം തയ്യാറായാല്‍ ഏറ്റവും താരമൂല്യമുള്ള നടനും മഹേഷ് ബാബു ആയിരിക്കും.

English summary
Mahesh Babu's staggering remuneration for Murugadoss film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam