For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിനെ വേട്ടയാടുന്നത് മഞ്ജു വാര്യരുടെ ശാപമോ.. ഒന്നും രണ്ടുമല്ല വിവാദങ്ങള്‍...

  By ശ്വേത കിഷോർ
  |

  ഒരു കാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച സിനിമാ താരമായിരുന്നു ദിലീപ്. അയല്‍വക്കത്തെ പയ്യന്‍ ഇമേജുമായി സിനിമയില്‍ എത്തിയ ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് സൂപ്പര്‍ താരമായത് പെട്ടെന്നാണ്. മിമിക്രിയിലൂടെ എത്തി താരമായ ദിലീപ് മഞ്ജുവുമായുള്ള വിവാഹത്തോടെ വേറൊരു ലെവലിലേക്ക് ഉയര്‍ന്നു.

  Read Also: എല്ലാ വിരലുകളും ജനപ്രിയ നായകന് നേരെ, പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ ഇങ്ങനെയൊക്കെ ചെയ്യുമോ.. പെടുമോ?

  Read Also: മമ്മൂട്ടി മെയില്‍ ഷോവനിസ്റ്റ് പിഗ്? ഭാവന വിഷയത്തില്‍ പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ... കുറ്റം പറയാന്‍ പറ്റില്ല!

  Read Also: കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടിക്ക് എന്താണ് സംഭവിച്ചുത്? ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ തന്നെ!

  മലയാളികളുടെ സ്വകാര്യ അഭിമാനമായിരുന്നു മഞ്ജു വിവാഹത്തോടെ അഭിനയം നിര്‍ത്തി. ഇക്കാര്യത്തില്‍ ദിലീപിനോട് നീരസം തോന്നിയെങ്കിലും ആരാധകര്‍ ഇവരുടെ സുഖകരമായ ദാമ്പത്യത്തോടെ സന്തോഷത്തോടെയാണ് കണ്ടത്. എന്നാല്‍ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. താരദമ്പതികള്‍ പിരിഞ്ഞപ്പോള്‍ മഞ്ജുവിനോട് ആളുകള്‍ സഹതപിച്ചു. ദിലീപ് വില്ലനായി. അവിടന്നങ്ങോട്ട് എത്രയെത്ര വിവാദങ്ങള്‍...

  ആ വിവാഹബന്ധം പിരിഞ്ഞത്

  ആ വിവാഹബന്ധം പിരിഞ്ഞത്

  മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം പിരിഞ്ഞതിന് ശേഷം ദിലീപിന് സോഷ്യല്‍ മീഡിയയില്‍ വലിയ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. ദിലീപിന് വേണ്ടി അഭിനയം നിര്‍ത്തിയതാണ് മഞ്ജു വാര്യര്‍ എന്ന് വരെ ആളുകള്‍ പറഞ്ഞു. എന്നിട്ട് 14 വര്‍ഷത്തിന് ശേഷം മഞ്ജു വാര്യരെ ദിലീപ് വേണ്ട എന്ന് വെച്ചത് ശരിയായില്ല. മഞ്ജു സിനിമയിലേക്ക് തിരിച്ചുവന്നത് അടക്കമുള്ള കാരണങ്ങളാണത്രെ വഴിപിരിയലിലേക്ക് എത്തിയത്.

  പ്രണയം ഗോസിപ്പ്

  പ്രണയം ഗോസിപ്പ്

  മഞ്ജു വാര്യര്‍ രണ്ടാമതും സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ടല്ല, മറിച്ച് കാവ്യ മാധവനെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ദിലീപ് മഞ്ജു വാര്യരുമായി പിരിഞ്ഞത് എന്നായിരുന്നു പരക്കെ പറയപ്പെട്ട ഒരു കാര്യം. ദിലീപും കാവ്യയും തമ്മിലുള്ള കെമിസ്ട്രി മുതല്‍ ഇരുവരും തമ്മില്‍ വിവാഹിതരാകുന്നു എന്ന് വരെ റൂമറുകള്‍ പരന്നു. എന്നാല്‍ രണ്ടുപേരും എല്ലാം നിഷേധിച്ചു.

  കാവ്യ മാധവനുമായി വിവാദം

  കാവ്യ മാധവനുമായി വിവാദം

  അങ്ങനെ ഗോസിപ്പുകള്‍ സത്യമാക്കിക്കൊണ്ട് 2016 അവസാനം ദിലീപും കാവ്യ മാധവനും വിവാഹിതരായി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ദിലീപിനെതിരെ പരക്കെ ആക്ഷേ
  പങ്ങള്‍ ഉയര്‍ന്നു. മഞ്ജു വാര്യരുടെ ശാപം നിങ്ങള്‍ക്കുണ്ടാകുമെന്ന് പലരും പരസ്യമായി പറഞ്ഞു. ജനപ്രിയ നായകന്‍, ജനങ്ങള്‍ക്ക് മുമ്പില്‍ വില്ലനായ പോലെയായി. മഞ്ജു വാര്യര്‍ക്ക് വലിയ പിന്തുണയാണ് ഈ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

  സിനിമ വിവാദത്തില്‍

  സിനിമ വിവാദത്തില്‍

  മലയാള സിനിമയെ പിടിച്ചുകുലുക്കിയ തീയറ്റര്‍ സമരത്തില്‍ ദിലീപ് പക്ഷേ കയ്യടി നേടി. ലിബര്‍ട്ടി ബഷീറിന്റെ സംഘടന പിളര്‍ത്തി നിര്‍മാതാവ് കൂടിയായ ദിലീപ് പുതിയൊരു സംഘടന തന്നെ ഉണ്ടാക്കി. സിനിമാ സമരം തീര്‍ന്ന് ഇന്‍ഡസ്ട്രി വീണ്ടും സജീവമായതോടെ ദിലീപ് വീണ്ടും ഉഷാറായി വന്നതായിരുന്നു. എന്നാല്‍ വീണ്ടുമൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ് ദിലീപ്.

  നടിയെ ആക്രമിച്ച കേസില്‍ ആരോപണം

  നടിയെ ആക്രമിച്ച കേസില്‍ ആരോപണം

  കൊച്ചിയില്‍ സിനിമാ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കുള്ളതായി ആരും എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു പരാതിയും ഇല്ല. എന്നാല്‍ ഒരു പ്രമുഖ നടനും രാഷ്ട്രീയ നേതാവിന്റെ മക്കള്‍ക്കും സംഭവുമായി ബന്ധമുണ്ട് എന്ന തരത്തില്‍ ഡി എന്‍ എയില്‍ വാര്‍ത്ത വന്നത് ദിലീപിനെ ഉദ്ദേശിച്ചാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഇങ്ങനെ സംഭവിക്കാന്‍ ഒരു സാധ്യതയിമില്ല എന്ന് ദിലീപിനെ അറിയുന്ന എല്ലാവര്‍ക്കും ഉറപ്പുണ്ട്.

  ദീലിപിന്റെ മുഖമില്ലാതെ ഒരു പോസ്റ്റര്‍

  ദീലിപിന്റെ മുഖമില്ലാതെ ഒരു പോസ്റ്റര്‍

  കാവ്യ - ദിലീപ് ചിത്രത്തിന്റെ പോസ്റ്ററില്‍ ദീലിപിന്റെ മുഖമില്ല. രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിന്റെ ആദ്യമിറങ്ങിയ പോസ്റ്ററിലാണ് ദിലീപിന്റെ തല ഇല്ലാതായത്. കാവ്യ മാധവന്‍ ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രമാണ് ഇത്. വലിയ കാര്യം ഒന്നുമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചര്‍ച്ച ചെയ്ത് ഇത് വലിയ സംഭവമാക്കി.

  വിവാഹശേഷം കാവ്യ എവിടെ

  വിവാഹശേഷം കാവ്യ എവിടെ

  മഞ്ജു വാര്യരെ വിവാഹശേഷം അഭിനയിക്കാന്‍ വിടാതിരുന്നത് പോലെ കാവ്യ മാധവനും വിവാഹത്തോടെ അഭിനയം അവസാനിപ്പിക്കേണ്ടി വരും എന്നാണ് സോഷ്യല്‍ മീഡിയയുടെ ഒരു കണ്ടെത്തല്‍. വിവാഹശേഷം കാവ്യ പൊതുപരിപാടികളിലും പങ്കെടുത്തില്ല എന്ന് കണ്ടെത്തിയവരുമുണ്ട്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലും പലരും കാവ്യയോട് പറഞ്ഞിട്ടുണ്ട്.

  English summary
  Dileep and various controversy in recent past.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X