»   » മഞ്ജു വാര്യര്‍ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു, ലക്ഷ്യം വയ്ക്കുന്നത് ആരെ ?

മഞ്ജു വാര്യര്‍ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു, ലക്ഷ്യം വയ്ക്കുന്നത് ആരെ ?

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായി പ്രതികരിച്ചുകൊണ്ടിരിയ്ക്കുകയാണ് സിനിമാ ലോകത്തെ ഓരോരുത്തരും. മലയാളവും കടന്ന് തമിഴ് - തെലുങ്ക്- കന്നട - ബോളിവുഡ് സിനിമാ ലോകത്തു നിന്നും നടിയ്ക്ക് പിന്തുണയുമായി താരങ്ങള്‍ എത്തുന്നു.

'ഈ 'പള്‍സര്‍ സുനി' ദിലീപിന്റെ മാത്രമല്ല, നിവിന്‍, വിനീത്, അജു തുടങ്ങിയവരുടെയൊക്കെ അടുത്ത സുഹൃത്താണ്'

അതിനിടയില്‍ ഇതാ ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നതായി വാര്‍ത്തകള്‍. നടിയ്ക്ക് നീതി ലഭിയ്ക്കുന്നത് വരെ സമരം തുടരാനാണത്രെ മഞ്ജുവിന്റെ തീരുമാനം.

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം

സെക്ട്രറിയേറ്റിന് മുന്നില്‍ മഞ്ജു അനിശ്ചിത കാല നിരാഹാര സമരത്തിന് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഈ വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല.

ഗൂഡാലോചനയെന്ന് മഞ്ജു

നടി ആക്രമണത്തിനിരയായ ശേഷം സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ സൗഹൃദ കൂട്ടായ്മയില്‍ ഇത് ഗൂഢാലോചനയാണെന്ന് മഞ്ജു ആരോപിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിന്റെ വാക്കുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

നടിയുമായുള്ള ബന്ധം

ആക്രമിക്കപ്പെട്ട നടിയുമായി മഞ്ജുവിന് അടുത്ത ബന്ധമാണുള്ളത്. മഞ്ജുവിന്റെ ഏറ്റവും അടുത്ത സിനിമാ സുഹൃത്തിക്കളില്‍ ഒരാളാണ് ആക്രമിക്കപ്പെട്ട നടി. മഞ്ജു - ദിലീപ് വേര്‍പിരിയലിന് ഈ നടിയ്ക്ക് ബന്ധമുള്ളതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അന്വേഷണം പുരോഗമിയ്ക്കുന്നു

അതേ സമയം നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണ്. സിനിമാ മേഖലയില്‍ ആര്‍ക്കെങ്കിലും സംഭവത്തില്‍ ബന്ധമുണ്ടോ എന്ന രീതിയിലും അന്വേഷണം നീങ്ങുന്നുണ്ട്.

English summary
Extending her support for the Malayalam actress who was subjected to molestation in her own car recently, Mollywood's lady superstar Manju Warrier will reportedly conduct a hunger strike for indefinite days.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam