»   » ചാനലുകള്‍ക്ക് തെറിവിളി, വെറുപ്പിച്ചു നന്നായി..ഇപ്പോള്‍ വെറുപ്പിച്ചുകൊണ്ടിരിക്കുന്നു,ചില സീരിയലുകള്‍

ചാനലുകള്‍ക്ക് തെറിവിളി, വെറുപ്പിച്ചു നന്നായി..ഇപ്പോള്‍ വെറുപ്പിച്ചുകൊണ്ടിരിക്കുന്നു,ചില സീരിയലുകള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഒരുകാലത്ത് മനോരമ, മംഗളം ആഴ്ചപ്പതിപ്പുകളില്‍ നീണ്ട നോവലുകള്‍ വായിച്ചുക്കൊണ്ടിരുന്നവരാണ് വീട്ടമ്മമാരില്‍ അധികം പേരും. വീട്ടമ്മമാര്‍ മാത്രമല്ല, പുരുഷന്മാരും പൈങ്കിളി നോവലുകള്‍ വായിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ കാലം മാറി. ടിവി വന്നു. അതോടെ മനോരമ, മംഗളം വീക്കിലികള്‍ ഔട്ട്. ആറ് മണിയോടെ വീട്ടമ്മമാര്‍ തന്റെ പണി കഴിഞ്ഞും കഴിയാതെയും ടിവിയ്ക്ക് മുമ്പിലേക്കും.

സീരിയലുകളിലെ കഥാപാത്രങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും പങ്ക് ചേര്‍ന്ന് ഒരു പതിനൊന്ന് മണി വരെ. അതാണ് ഓരോ കുടുംബത്തിലെയും അവസ്ഥ. വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം രാത്രികാലങ്ങളിലെ ഒരു നാല് മണിക്കൂര്‍ റിലാക്‌സേഷന്‍. എന്നാല്‍ സ്ത്രീകള്‍ മാത്രമല്ല, പല കുടുംബങ്ങളിലും സ്ത്രീകള്‍ക്കൊപ്പമിരുന്ന് പുരുഷന്മാരും സീരിയല്‍ കാണാറുണ്ട്. പക്ഷേ വീട്ടമ്മാമാരുടെ കണ്ണില്‍ പൊടിയിടുന്നുവെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നത്. രാത്രി ഏഴ് മണിയ്ക്ക് ശേഷം ഒരു കുടുംബത്തിലേക്കും കയറി ചെല്ലാന്‍ പറ്റില്ലെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

മൂന്നും നാലും വര്‍ഷം നീളുന്ന എപ്പിസോഡുകളാണ് പല സീരിയലുകള്‍ക്കും. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുക്കൊണ്ടിരുന്ന അമ്മ, സ്ത്രീധനം തുടങ്ങിയ സീരിയിലുകള്‍ക്ക് ഒരു വര്‍ഷത്തിലധികം നീളുന്ന എപ്പിസോഡുളായിരുന്നു. കഥയില്ലാതെ കഥ പറഞ്ഞ സീരിയലുകളെ ട്രോളി ഒട്ടേറെ പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അമ്മ, സ്ത്രിധനം തുടങ്ങിയ സീരിയലിനും സംപ്രേഷണം ചെയ്ത ചാനലിനും കേള്‍ക്കാത്തതായി ഒന്നുമില്ല. ശരിയ്ക്കും വെറുപ്പിച്ച് കളഞ്ഞു. സോഷ്യല്‍ മീഡിയ ട്രോളി കൊലവിളി നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ സീരിയലുകള്‍.

അമ്മ

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുക്കൊണ്ടിരുന്ന സീരിയലാണ് അമ്മ. 2011 ജനുവരി രണ്ടിനാണ് അമ്മ ആദ്യമായി ടെലികാസ്റ്റ് ചെയ്തത്. രാത്രി 9.30നായിരുന്നു. ജല്‍ഷ ടെലിവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്തുക്കൊണ്ടിരുന്ന മാ എന്ന ബംഗാളി സീരിയലിന്റെ റീമേക്കായിരുന്നു അമ്മ. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ അമ്മയുടെ എപ്പിസോഡ് അവസാനിക്കുന്നത് 2014ലായിരുന്നു. ഏതാണ്ട് 700 ഓളം എപ്പിസോഡുകള്‍.

സ്ത്രീധനം

ഏഷ്യാനെറ്റില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്തുക്കൊണ്ടിരുന്ന സീരിയലാണ് സ്ത്രീധനം. ഏഷ്യനെറ്റ് കൂടുതല്‍ കാലം സംപ്രേഷണം ചെയ്ത സീരിയലുകളില്‍ ഒന്നാണ് സ്ത്രീധനം. അതിമോഹിയായ സേതുലക്ഷ്മിയുടെയും കുടുംബത്തെയും ചുറ്റിപറ്റി നടക്കുന്നതാണ് സീരിയലിന്റെ കഥ. കഴിഞ്ഞ മെയ് യിലാണ് സീരിയലിന്റെ എപ്പിസോഡ് അവസാനിച്ചത്.

പരസ്പരം

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുക്കൊണ്ടിരിക്കുന്ന മറ്റൊരു ജനപ്രിയ സീരിയലാണ് പരസ്പരം. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് സംപ്രേഷണം ചെയ്യുന്നത്. സൂരജ് എന്ന കരുണയുള്ള സൂരജ് എന്ന യുവാവിന്റെയും കുടുംബത്തെയും ചുറ്റിപറ്റി നടക്കുന്നതാണ് കഥ. സീരിയലിലെ പല രംഗങ്ങളെയും കളിയാക്കി സോഷ്യല്‍ മീഡിയയില്‍ ഒത്തിരി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടുണ്ട്.

ചന്ദനമഴ

അമൃത, വര്‍ഷ എന്നീ രണ്ട് സഹോദരമാരുടെ കഥയാണ് ചന്ദനമഴ. 2014 ഫെബ്രുവരി മൂന്നിനാണ് സീരിയലിന്റെ ആദ്യ എപ്പിസോഡ് തുടങ്ങുന്നത്. സീരിയലിലെ പ്രധാന കഥാപാത്രമായ അമൃതയെ കളിയാക്കി സോഷ്യല്‍ മീഡിയയില്‍ ഒത്തിരി ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

English summary
Malayalam television channel serial.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam