Don't Miss!
- News
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മറ്റൊരു ഒടിയനാവുമോ മാമാങ്കം! സംവിധായകനറിയാതെ അണിയറനീക്കങ്ങള്‍ സജീവം! ഉണ്ണിയുടെ വരവും അറിഞ്ഞില്ല!
Recommended Video

എണ്ണിയാലൊടുങ്ങാത്തത്ര സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. യുവതാരങ്ങളും മുതിര്‍ന്ന താരങ്ങളുമെല്ലാം ഏറ്റെടുത്ത സിനിമ പൂര്‍ത്തീകരിക്കാനുള്ള തിരക്കുകളിലാണ്. ഒരേ സമയം ഒന്നിലധികം സിനിമകളില്‍ പ്രവര്‍ത്തിക്കുന്നവരും കുറവല്ല. ലിസ്റ്റെടുത്താല്‍ തീരാത്തത്ര സിനിമകളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പ്രമേയത്തിലെ വ്യത്യസ്തതയാണ് അദ്ദേഹത്തെ ആകര്‍ഷിക്കുന്ന ഘടകം. ചരിത്ര കഥാപാത്രങ്ങളേയും ഇതിഹാസ പുരുഷന്മാരേയും അവതരിപ്പിക്കുന്ന കാര്യത്തിലും ഏറെ മുന്നിലാണ് താരം. മാമാങ്ക പശ്ചാത്തലത്തിലൊരുക്കുന്ന സജീവ് പിള്ളയുടെ സിനിമയില്‍ നായകനായെത്തുന്നതും അദ്ദേഹമാണ്. കാവ്യ ഫിലിംസിന്‍രെ ബാനറില്‍ വേണു കുന്നമ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മാമാങ്കത്തെക്കുറിച്ച് അത്ര നല്ല റിപ്പോര്‍ട്ടുകളല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. യുവതാരമായ ധ്രുവനെ പുറത്താക്കിയെന്ന വിവരമായിരുന്നു നേരത്തെ പുറത്തുവന്നത്. തന്നെ പുറത്താക്കിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു വര്‍ഷത്തിലധികമായി താന്‍ ഈ സിനിമയ്ക്കൊപ്പമാണെന്നും കളരി പരിശീലനവും ശാരീരിക തയ്യാറെടുപ്പുകളും നടത്തി വരുന്നതിനിടയിലാണ് തന്നെ പുറത്താക്കിയതായ അറിയിപ്പ് ലഭിച്ചതെന്നായിരുന്നു താരം പറഞ്ഞത്. ഇതിന് പിന്നാലെയായാണ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന് അറിയിച്ചത്. എന്നാല്‍ അതേക്കുറിച്ചുള്ള സംവിധായകന്റെ പ്രതികരണമാണ് ആരാധകരെ ആശങ്കയിലാക്കിയിട്ടുള്ളത്.

ഉണ്ണി മുകുന്ദന്റെ വരവ്
യുവതാരനിരയില്‍ ശ്രദ്ധേയനായ താരങ്ങളിലൊരാളായ ഉണ്ണി മുകുന്ദനും മാമാങ്കത്തിലേക്കെത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. മെഗാസ്റ്റാറിനെ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന് വീണ്ടും അത്തരത്തിലൊരു അവസരം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. താരം തന്നെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്. നേരത്തെയും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. തിരുനാവായയിലെ മാമാങ്ക പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയില്‍ യുവതാരങ്ങളടക്കം വന്‍താരനിരയാണ് അണിനിരക്കുന്നത്. താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

അറിഞ്ഞിട്ടില്ലെന്ന് സംവിധായകന്
ചിത്രീകരണം പുരോഗമിക്കുന്നതിനോടൊപ്പം തന്നെ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. മംഗാലപുരത്ത് വെച്ചായിരുന്നു സിനിമയ്ക്ക് തുടക്കമായത്. ആദ്യ ഘട്ട ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. സിനിമയിലേക്ക് ഉണ്ണി മുകുന്ദന് വരുന്നതിനെക്കുറിച്ച് താനറിഞ്ഞില്ലെന്നും അത്തരത്തിലൊരു ചര്‍ച്ചയും താനുമായി നടത്തിയിട്ടില്ലെന്നും സംവിധായകന് പറയുന്നു. മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തിനിടയിലായിരുന്നു സംവിധായകന് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. താനിതുവരെ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെടുകയോ സിനിമയെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

ധ്രുവനെ പുറത്താക്കിയത്?
ക്വീനെന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട യുവതാരം ധ്രുവനും മാമാങ്കത്തില്‍ അഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നീരജ് മാധവിനൊപ്പം സെറ്റിലേക്കെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ സെറ്റില്‍ നടന്ന ആഘോഷത്തിനിടയിലും താരം പങ്കെടുത്തിരുന്നു. രണ്ടാം ഘട്ട ചിത്രീകരണം ആരംഭിക്കുന്നതിനിടയിലാണ് താരത്തെ സിനിമയില്‍ നിന്നും മാറ്റിയെന്ന റിപ്പോര്‍ട്ടുകളെത്തിയത്. തന്നെ മാറ്റുകയാണെന്ന് അറിയിച്ചിരുന്നതായും യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

കാരണമറിയാതെ സംവിധായകന്
ധ്രുവനെ മാറ്റിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈഗോ പ്രശ്നമായിരിക്കാം കാരണമെന്നും മറ്റൊരു കാരണമുള്ളതായി അറിയില്ലെന്നുമായിരുന്നു സംവിധായകന് പറഞ്ഞത്. ഡയലോഗുകള്‍ മനപ്പാഠമാക്കി അഭിനയിക്കുന്ന ധ്രുവന്റെ മിടുക്കിനെക്കുറിച്ച് അദ്ദേഹം വാചാലനായിരുന്നു. മമ്മൂട്ടിയും ധ്രുവനെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു പറഞ്ഞതെന്നും മാറ്റാനും മാത്രം എന്താണ് സംഭവിച്ചതെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു സംവിധായകന് പറഞ്ഞത്.

സംവിധായകനെ മാറ്റുന്നു?
മാമാങ്കത്തില്‍ നിന്നും സംവിധായകനെ മാറ്റുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. വര്‍ഷങ്ങളോളം ഗവേഷണം നടത്തിയതിന് ശേഷമാണ് സംവിധായകന് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. മമ്മൂട്ടിയുമായി സിനിമയെക്കുറിച്ച് വളരെ നേരത്തെ സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് മറ്റ് കാര്യങ്ങള്‍ ചെയ്തതെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യ ഘട്ട ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് സംവിധായകനെ മാറ്റിയേക്കുമെന്നും പകരം മറ്റൊരാളെത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

മറ്റൊരു ഒടിയനാവുമോ?
ഒടിയന് സിനിമയുടെ ചിത്രീകരണത്തിനിടയിലും ഇത്തരത്തിലുള്ള അസ്വാരസ്യങ്ങളും ആശങ്കകളുമൊക്കെയുണ്ടായിരുന്നു. വിഎ ശ്രീകുമാര്‍ മേനോനെ മാറ്റുകയാണെന്നും മറ്റൊരു സംവിധായകനെത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എം പത്മകുമാറാണ് ചിത്രത്തിലേക്കെത്തിയത്. ക്രിയേറ്റീവ് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നല്ലാതെ സിനിമ സംവിധാനം ചെയ്തത് ശ്രീകുമാര്‍ മേനോന് തന്നെയാണെന്നായിരുന്നു പത്മകുമാര്‍ പറഞ്ഞത്. ഒടിയനെപ്പോലെയാവുമോ മാമാങ്കത്തിന്‍രെ അവസ്ഥയെന്നുമുള്ള സംശയവും ആരാധകര്‍ക്കുണ്ട്.
-
ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ; ചിത്രങ്ങൾ വൈറൽ!
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ