»   » ദുല്‍ഖറിന്റെ ഊഴം കഴിഞ്ഞു ഇനി വീണ്ടും മമ്മൂട്ടിക്കൊപ്പം , സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം ??

ദുല്‍ഖറിന്റെ ഊഴം കഴിഞ്ഞു ഇനി വീണ്ടും മമ്മൂട്ടിക്കൊപ്പം , സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം ??

Posted By: Nihara
Subscribe to Filmibeat Malayalam

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളും കൂട്ടുകെട്ടും പിറന്നത് ഇദ്ദേഹത്തിലൂടെയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീനിവാസന്‍, ജയറാം, തുടങ്ങി യുവനിരയില്‍ ദുല്‍ഖര്‍ സല്‍മാനെ വെച്ച് വരെ അദ്ദേഹം ചിത്രങ്ങളൊരുക്കി. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ് സത്യന്‍ അന്തിക്കാടിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത്.

മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍. ബോക്‌സോഫീസില്‍ വന്‍വിജയം നേടിയില്ലെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒരു ചിത്രം പോലും ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ആരാധകര്‍ കാത്തിരിപ്പിലാണ്

മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒരുമിക്കുമോയെന്നാണ് ആരാധകര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇരുവരും ഉടന്‍ ഒരുമിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് സംവിധായകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രതീക്ഷയായി അവശേഷിക്കുമോയെന്ന ആശങ്ക

പൊതുവേ പ്രേക്ഷകരെ നിരാശപ്പെടുത്താത്ത സംവിധായകനാണ് സത്യന്‍ അന്തിക്കാട്. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് സംവിധായകന് ലഭിക്കുന്നത്. അതിനാല്‍ത്തന്നെ പ്രേക്ഷകരുടെ ഈ ആവശ്യം അദ്ദേഹം തള്ളിക്കളയില്ലെന്ന വിശ്വാസത്തിലാണ് മമ്മൂട്ടി ആരാധകര്‍.

കുടുംബ ചിത്രത്തിനായി കാത്തിരിക്കുന്നു

മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒരുമിക്കുകയാണെങ്കില്‍ അക് ഒരു കുടുംബ ചിത്രത്തിന് വേണ്ടിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുന്‍ചിത്രങ്ങളെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമയാണ് സംവിധായകന്‍ ചെയ്യാറുള്ളത്.

അവസാനമായി ഒരുമിച്ചത്

1997 ല്‍ പുറത്തിറങ്ങിയ ഒരാള്‍ മാത്രം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. സ്വതസിദ്ധമായ ശൈലിയില്‍ നിന്നും മാറി ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. ശേഖര മേനോന്‍ എന്ന ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്റെ തിരോധാനവും അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കുന്ന കോണ്‍ട്രാക്ടര്‍ ഹരീന്ദ്രനെക്കുറിച്ചുമുള്ള കഥയായിരുന്നു ചിത്രത്തിന്റേത്.

പ്രധാന ചിത്രങ്ങള്‍

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്നിവയാണ് സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒരുമിച്ച മറ്റു ചിത്രങ്ങള്‍. കൂടാതെ അദ്ദേഹത്തിന്റെ സിനിമയില്‍ മമ്മൂട്ടി അതിഥിയായും എത്തിയിട്ടുണ്ട്.

മകനെ നായകനാക്കി

മമ്മൂട്ടിയെ മാത്രമല്ല മകന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കാനുള്ള ഭാഗ്യവും സത്യന്‍ അന്തിക്കാടിന് ലഭിച്ചിരുന്നു. ഇരുവരും ഒരുമിച്ച ജോമോന്റെ സുവിശേഷങ്ങള്‍ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മകന് ശേഷം വീണ്ടും മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്നതിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

English summary
Sathyan Anthikkad and Mammootty wil join together, spreading news in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam