»   » സിബിഐ അഞ്ചാം ഭാഗം വൈകുന്നത് മമ്മൂട്ടിയ്ക്ക് താത്പര്യമില്ലാത്തതുകൊണ്ടോ?

സിബിഐ അഞ്ചാം ഭാഗം വൈകുന്നത് മമ്മൂട്ടിയ്ക്ക് താത്പര്യമില്ലാത്തതുകൊണ്ടോ?

Posted By: Sanviya
Subscribe to Filmibeat Malayalam

സിബിഐ അന്വേഷണ പരമ്പരയുടെ അഞ്ചാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. അടുത്തിടെ ചിത്രത്തെ കുറിച്ച് പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് അതേകുറിച്ച് ഒരു നീക്കുപോക്കുമുണ്ടായിട്ടില്ല.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം വൈകുന്നത് മമ്മൂട്ടിയ്ക്ക് താത്പര്യമില്ലാത്തതുകൊണ്ടാണെന്ന് പറയുന്നു. കെ മധു സംവിധാനം ചെയ്യുന്നതിനോടാണ് താത്പര്യ കുറവ്. മറ്റൊരു സംവിധായകനെ വച്ച് സിബിഐ സംവിധാനം ചെയ്യുന്നതിനോടാണ് മമ്മൂട്ടിയ്ക്ക് യോജിപ്പ്. കെ മധു നിര്‍മ്മാണവും ഏറ്റെടുക്കട്ടെയെന്നും പറയുന്നു.

mammootty

സേതുരാമയ്യര്‍ വേഷം അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരാളെ സങ്കല്പിക്കാന്‍ പോലും മലയാളികള്‍ക്ക് കഴിയില്ലന്നതാണ് സത്യം. പുറത്തിറങ്ങിയ നാല് ഭാഗങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ അഞ്ചാം ഭാഗത്തിന് വിജയ സാധ്യത കുറവാണെന്നുമുള്ള സംസാരമുണ്ട്.

എന്തായാലും സിബിഐയുടെ അഞ്ചാം ഭാഗം ഏറെ പ്രത്യേകതകളോടെയാണ് എത്തുക. തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി ഇക്കാര്യം പറഞ്ഞിരുന്നു.

English summary
Mammootty CBI fifth part.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam